ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43078 |
| യൂണിറ്റ് നമ്പർ | 2018/43078 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൌത്ത് |
| ലീഡർ | അഭിനവ് ഡി എം |
| ഡെപ്യൂട്ടി ലീഡർ | ഭരത്ദേവ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന കെ ആർ |
| അവസാനം തിരുത്തിയത് | |
| 02-10-2025 | HSSpunnamoodu |

പ്രിലിമിനറി ക്യാമ്പ്

ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 3 ാം തീയതി സക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ്സ് ആയിരുന്നു മാസ്റ്റർ ട്രെയിനറായ പ്രിയ ടീച്ചർ നയിച്ചത്. കുട്ടികൾക്ക് വളരെ രസകരമായിരുന്നു ക്യാമ്പ്.
2023 മാർച്ച് മാസം ആയപ്പോൾ ടു പി ടു ഡി അനിമേഷൻ, മീഡിയ പരിശീലനം, മലയാളം കംമ്പ്യൂട്ടിങ് , ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കി. സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങൾ ഈ ബാച്ചിലെ കുട്ടികൾ ചെയ്യാൻ ആരംഭിച്ചു.
2024 ജൂലൈ മാസത്തിൽ ബി എം ഐ കാണാനുള്ള മൊബൈൽ ആപ്പ് നിർമ്മിച്ചു. ഇത് സ്കൂളിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു.
2024 ആഗസ്റ്റ് 5 ന് SCT engineering college വിദ്യാർത്ഥികൾ കുട്ടികൾക്ക് അർഡിനോ വഴി ചെയ്ത പ്രോജക്ടുകൾ പരിചയപ്പെടുത്തി expert class എടുത്തു.
കുട്ടികളുടെ സ്കൂൾ ക്യാമ്പ് 2024 September 5 ന് നടന്നു. പ്രിയ ടീച്ചർ ആണ് ക്ലാസ്സ് എടുത്തത്. ക്യാമ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് പ്രവേശനം നേടി.
സബ് ജില്ലാ ക്യാമ്പിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ച വച്ച ആദിത്യ ഡി എം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭരത് ദേവ്, സാം ഡാനിയേൽ എന്നിവർ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനിൽ പങ്കെടുത്തു.
റോബോട്ടിക്സ് ഫെസ്റ്റ്
ഫെബ്രുവരി 19 ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ARDUINO UNO കിറ്റ് ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ട്രാഫിക് ലൈറ്റ് , ഊർജ സംരക്ഷണത്തിനായുള്ള സ്ട്രീറ്റ് ലൈറ്റ് , സെക്യൂരിറ്റി ക്യാമറ , റോബോട്ടിക് പക്ഷി, ഓട്ടോമാറ്റഡ് ടോൾഗേറ്റ് എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. അധ്യാപകർ പി ടി എ അംഗങ്ങൾ മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നവർ പ്രദർശനം കണ്ടു നല്ല അഭിപ്രായം രേഖപ്പെടുത്തി.



23-26 ബാച്ചിലെ കുട്ടികൾ ക്ലാസ്സിലെ മറ്റുകുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. 5 V ഉപയോഗിച്ച് റസിസ്റ്റർ ഉപയോഗിച്ച് LED കത്തിക്കാനും പ്രോഗ്രാം അനുസരിച്ച് അതിനെ ക്രമമായി കത്തിക്കാനും അണയ്ക്കാനും പരിശീലിച്ചു

എല്ലാ മാസവും കുട്ടികൾ സ്ക്രൈബസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ന്യൂസ് പേപ്പർ നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു
