ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷയിലൂടെ 20 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർ2018/43078
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅശ്വിൻ പ്രകാശ്
ഡെപ്യൂട്ടി ലീഡർശ്രീനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാർത്തികറാണി പി
അവസാനം തിരുത്തിയത്
02-11-2025HSSpunnamoodu


2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് നടന്നു. മാസ്റ്റ‍ർ ട്രെയിന‍ർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വി‍ജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.

രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിക്കി ഡോക്യുമെന്റേഷൻ പ്രവ‍ർത്തനങ്ങളിൽ അശ്വിൽ പ്രകാശ് , അബിൻ, രാഹൂൽ എസ് സഞ്ജു എന്നിവർ പങ്കെടുത്തു.

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 2025 മെയ് 29 ന് സ്കൂളിൽ നടന്നു. റീൽ നി‍‌ർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കുട്ടികൾ വീഡിയോ എഡിറ്റിംഗ് പരിശീലിച്ചു. പാപ്പനംകോട് സ്കൂളിലെ ശ്രീമതി ഷീബ ടീച്ചർ ആയിരുന്നു റിസോർസ് പേ‍ർസൺ.

ഇന്റേണൽ ആർ പി യായി ശ്രീമതി സീന ടീച്ചറും പങ്കെടുത്തു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി സിന്ധു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ടീച്ചർ ക്യാമ്പ് സന്ദ‌ർശിച്ചു



2025-26

ഈ വർഷത്തെ പ്രവേശനോത്സവം കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി.

ജൂൺ 5 പരിസ്ഥിദിനവുമായി ഡിജിറ്റൽ പോസ്റ്ററുകളുണ്ടാക്കി. സ്കൂളിലെ പരിസ്ഥിതിദിനപ്രവർത്തനങ്ങൾ ഡോകയുമെന്റേഷൻ നടത്തി. കൂടായെ പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ജൂണ 19 വായാനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.പ്രവർത്തനങളുടെ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു.

IoT wokshop

IEEE Comsoc Kerala Chapter ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2025 ഒക്ടോബർ 19,20 ദിവസങ്ങളിലായി രണ്ട് ദിവസത്തെ വർക്കഷോപ്പ് പാപ്പനംകോട് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ലാബിൽ വച്ച് നടന്നു. കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട് മേഖലകൾ Introduction to IOT, Basics of sensors and communicaton modules, Arduino, Hands on IoT projects - Morsercode translator, Wireless messaging system, Weather monitoring system

കോളേജില ഇല്കട്രോണിക്സ് ASST PROF DR LAKSHMI ക്ലാസ്സ് നയിച്ചു. സ്കൂളിനായി രണ്ട് അർഡിനോ കിറ്റുകളും സെൻസറുകളും ലഭിച്ചു.

സ്കൂൾതല ക്യാമ്പിന്റെ രണ്ടാം ഘട്ടം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം 2025 നവംബർ 1-ന് സ്കൂളിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മെന്റേഴ്സായ ഇന്ദുലേഖ ജി ആർ, കാ‌ർത്തിക റാണി പി എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്കൂൾതല പരിശീലനത്തിലൂടെയും പ്രകടനത്തിലൂടെയും കുട്ടികൾ ആർജിച്ചെടുത്ത നൈപുണികൾ പ്രകടിപ്പിക്കുവാനുള്ള അവസരമാണ് ക്യാമ്പ് ഒരുക്കിയത്. മൂന്ന് സെഷനുകളാണ് ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. കൈറ്റ്സ് വിദ്യാർത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരുക്കൽ സെഷന് ശേഷം, ബ്ലോക്ക് പ്രോഗ്രാമിങ് ഉപയോഗിച്ച് ഒരു ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ, കലോത്സവത്തിന്റെ പ്രചാരണത്തിനായി ഒരു റീൽസ് തയ്യാറാക്കൽ എന്നിവയായിരുന്നു ആ മൂന്ന് സെഷനുകൾ.

ക്യാമ്പിന്റെ മഞ്ഞുരുക്കൽ പ്രവർത്തനമായിരുന്നു ആദ്യ സെഷൻ. ആധുനിക ഗെയിം ഡെവലപ്‌മെന്റിൽ ഉപയോഗിക്കുന്ന ഫിസിക്സ് എൻജിൻ പോലുള്ള ചില സങ്കേതങ്ങൾ ഉൾക്കൊള്ളുന്ന ഗെയിമുകൾ കളിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി. ഇതിലൂടെ പരിചയപ്പെട്ട ഗെയിമിന്റെ സവിശേഷതകൾ ചർച്ച ചെയ്യുന്നതിലൂടെ, പ്രോഗ്രാമിങ്ങിലെ ഉയർന്ന സങ്കേതങ്ങൾ പരിചയപ്പെടാൻ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു.

സ്ക്രാച്ച് 3-ലെ ബോക്സ് 2D ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കി. ഈ ഗെയിം നിർമ്മിക്കാൻ പഠിച്ചതിലൂടെ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാൻ സാധിച്ചു.

വിദ്യാർത്ഥികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തി ഈ മേഖലയിലെ വിവിധ സാധ്യതകൾ മനസ്സിലാക്കാനും സഹായിക്കുക എന്നതാണ് അനിമേഷൻ സെക്ഷന്റെ ലക്ഷ്യം. സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇവിടെ വിദ്യാർത്ഥികൾ നടത്തിയത്. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയത്. തുടർന്ന് കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വീഡിയോ പൂർത്തിയാക്കി.

ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പ് അനുഭവങ്ങൾ ഫീഡ്ബാക്ക് സെക്ഷനിൽ കുട്ടികൾ അവതരിപ്പിച്ചു.

സ്കൂൾതലക്യാമ്പ് 2025 രണ്ടാംഘട്ടം കൂടുതൽ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.