സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്

ഗവ എച്ച് എസ് എസ് പീച്ചി
വിലാസം
പിച്ചി

പിച്ചി പി.ഒ.
,
680653
,
തൃശ്ശൂർ ജില്ല
സ്ഥാപിതം08 - 06 - 1960
വിവരങ്ങൾ
ഫോൺ0487 2699342
ഇമെയിൽpeechighss3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22058 (സമേതം)
എച്ച് എസ് എസ് കോഡ്22058
യുഡൈസ് കോഡ്32071205905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീശൻ എ
പ്രധാന അദ്ധ്യാപികരേഖ രവീന്ദ്രൻ സി
പി.ടി.എ. പ്രസിഡണ്ട്ഹംസ ഇ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി ഷാജി
അവസാനം തിരുത്തിയത്
17-07-20259349092439
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

 

തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ശ്രീ. കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ.കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി. പീച്ചി മലയോര ഗ്രാമത്തിലെ കർഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ആധുനിക ഭൗതിക സൗകര്യങ്ങളോടുകൂടിയ മികച്ച സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

എെ.ടി. ലാബ് സയൻസ് ലാബ് സ്മാർട്ട് ക്ലാസ്സ് മുറികൾ,സിന്തറ്റിക് കോർട്ട് ,ഊട്ടുപുര , കൗൺസിലിങ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റുഡന്റ് പോലീസ്
  • ലിറ്റിൽ കൈറ്റ്സ്
     
    GOVT. HIGHER SECONDARY SCHOOL PEECHI
    റെഡ് ക്രോസ്സ്
  • ഗൈഡസ്

മാനേജ്മെന്റ്

തൃശൂർ ജില്ലാ പഞ്ചായത്ത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.കെ. എ.ശങ്കരൻകുട്ടി എഴുത്തശ്ശൻ, ശ്രീ.കെ. പി.വർക്കി, ശ്രീ.പി. കെ.രാമൻ, ശ്രീ.ടി. ഒ.ജോൺ, ശ്രീ.വി.കെ. വാസു,

ശ്രീ.വി.ജി. ശങ്കരൻ, ശ്രീ.പി. കെ. റപ്പായി, ശ്രീ.എ. ഗിരിജൻ,

ശ്രീമതി മേരി ഐവി ജോൺ, ശ്രീ ഗോപാലകൃഷ്ണൻ കമ്മത്ത്, ശ്രീ എൻ. വി.രാഘവൻ, ശ്രീമതി.കെ.ജി . ലില്ലി, ശ്രീമതി എൻ. കെ.സുദ്ര, ശ്രീമതി.നാരായണിക്കുട്ടി, ശ്രീമതി.കെ. പത്മിനി, ശ്രീമതി.വി. ജി.ഭവാനി, ശ്രീ.സി.സി. രഘുനന്ദനൻ, ശ്രീമതി പി. കെ.മേരി, ശ്രീ.എ. ഡി.മേരി, എസ്.എം.ടി.എൻ. എസ്. നേത്രാവതി അമ്മ, ശ്രീ.പി. എൻ. ഭാസ്കരൻ,

ശ്രീ.കെ. ഡബ്ല്യു അച്യുതൻ, ശ്രീ.കെ. കെ.മൃതുഞ്ജയൻ, ശ്രീമതി.കെ. ശാന്തകുമാരി ശ്രീമതി കെ. എൽ.തങ്കം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പീച്ചി ഡാമിൽ നിന്നും 3 കി.മീ അകലം.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_പീച്ചി&oldid=2770217" എന്ന താളിൽനിന്ന് ശേഖരിച്ചത്