ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്

09:22, 30 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk20042 (സംവാദം | സംഭാവനകൾ) (Lk20042 എന്ന ഉപയോക്താവ് ടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന് എന്ന താൾ ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)

ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ കുണ്ടൂർക്കുന്ന് എന്ന ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂർക്കുന്ന്

കുണ്ടൂർക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
കോഡുകൾ
സ്കൂൾ കോഡ്20042 (സമേതം)
എച്ച് എസ് എസ് കോഡ്09145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ867
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രശാന്ത് കുമാർ പി.ജി.
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ എ.എം.
പി.ടി.എ. പ്രസിഡണ്ട്സെയ്തലവി സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്സുധ കെ.
അവസാനം തിരുത്തിയത്
30-06-2025Lk20042
ക്ലബ്ബുകൾ
പ്രോജക്ടുകൾ


സ്ഥാപകൻ: ടി.എസ്. നമ്പൂതിരിപ്പാട്

ചരിത്രം

ഇപ്പോഴത്തെ ഒറ്റപ്പാലം താലൂക്കിൽപ്പെടുന്ന വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ ദേശത്തുള്ള തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16ന് ജനിച്ച ശങ്കരൻ നമ്പുതിരിപ്പാട്, തറവാട് ഭാഗിച്ചപ്പോൾ തനിയ്ക്കു ലഭിച്ച, ഇപ്പോഴത്തെ കരിമ്പുഴ പഞ്ചായത്തിന്റെ വടക്കേ അതിരിൽ ഒരു പുര പണിത് കുടുംബ സമേതം അവിടെ താമസമാക്കി. വിദ്യാഭ്യാസസൗകര്യങ്ങൾ ആ ചുറ്റുവട്ടത്തൊന്നും ഇല്ലെന്നതു കണ്ട അദ്ദേഹം തച്ചനാട്ടുകാര പഞ്ചായത്തിന്റെ തെക്കേ അതിരിൽ 1949 ഓഗസ്റ്റ് 9ന് രണ്ടു ഡിവിഷനിൽ ഒന്നാം ക്ലാസ്സോടെ ഒരു പ്രൈമറി സ്കൂൾ തുടങ്ങി - ഒരു നാലുകാലോലപ്പുര. ആദ്യത്തെ പ്രധാനാദ്ധ്യാപകനായി കെ. ഗോപാലൻ നായർ മാസ്റ്ററെ നിയമിയ്ക്കുകയും ചെയ്തു.

  തുടർന്ന്, കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകിയന്തർജ്ജനം ഹൈസ്കൂൾ മാനേജരായും സ്കൂൾ സ്ഥാപകനായ ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രനായ ടി.എം.എസ്‌. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു. 
          തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഹൈസ്കൂൾ (ടി.എസ്‌.എൻ.എം. ഹൈസ്കൂൾ) എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈസ്കൂൾ 2010-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി.  ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്.എൻ.എ. ഔഷധശാലയുടെ മാനേജരുമായിരുന്ന ശ്രീ. ടി.എം. നാരായണൻ  യു.പി. സ്കൂളിന്റെ മാനേജരുടെ ചുമതല വഹിച്ചു. ടി.എസ്. നമ്പൂതിരിപ്പാടിന്റെ തന്നെ മകനും ടി.എസ്.എൻ.എം. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ശ്രീ. ടി.എം. അനുജൻ മാസ്റ്ററാണ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈസ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ  ശ്രീമതി വി.എം. വസുമതി ടീച്ചർ യു.പി. സ്കൂളിന്റെ മാനേജരുടെ ചുമതലയും വഹിയ്ക്കുന്നു. ദിവംഗതനായ സി. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ, ശ്രീ. കെ.ടി. വിജയൻ മാസ്റ്റർ, ദിവംഗതനായ ടി. സുരേഷ് മാസ്റ്റർ, ശ്രീമതി വി.എം. വസുമതി ടീച്ചർ, ശ്രീ. എം.എൻ. നാരായണൻ മാസ്റ്റർ എന്നിവർക്കു ശേഷം ശ്രീ. എ.എം. രവീന്ദ്രൻ മാസ്റ്ററാണ് ഇപ്പോൾ ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകൻ. ശ്രീ. എം.വി. ശശിധരൻ മാസ്റ്റർക്കു ശേഷം ഇപ്പോൾ ശ്രീ. പി.ജി. പ്രശാന്ത് കുമാർ മാസ്റ്റർ ഹയർ സെക്കൻഡറി പ്രിൻസിപ്പാളായി ചുമതല വഹിയ്ക്കുന്നു.
കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഇന്ന് ഈ വിദ്യാലയത്തിനു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്(ബയോളജി), ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകളും ഉ​ണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ.ടി. ലാബ്, വിശാലമായ ലൈബ്രറി, ലബോറട്ടറികൾ, അതിവിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ), അതിവിശാലമായ കളിസ്ഥലം, മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു. ഒട്ടേറെ കുട്ടികൾ രാഷ്ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • ജൂനിയർ റെഡ്ക്രോസ്

ജൂനിയർ റെഡ്ക്രോസിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജൻ മാസ്റ്റർ

 

മുൻ സാരഥികൾ

1. ടി.എസ്. നമ്പൂതിരിപ്പാട് 2. ടി.എം. ദേവകിയന്തർജ്ജനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. ടി.എം.എസ്. നമ്പൂതിരിപ്പാട് 2. സി. രാമകൃഷ്ണൻ 3. വി.വി. നീലകണ്ഠൻ 4. കെ.ടി. വിജയൻ 5. ടി. സുരേഷ് 6. വി.എം. വസുമതി 7. എം.എൻ. നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.കെ. ശശി (മുൻ എം.എൽ.എ ) 2. എ. രമേഷ് (ഭോപാൽ ഐസറിൽ നിന്നും കെമിസ്ട്രി വിഭാഗത്തിൽ 2021 ലെ രാഷ്ട്രപതി യുടെ സുവർണ മെഡൽ. ഐസറിൽ ബാച്ചിലർ ഓഫ് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം വിദ്യാർഥിയായിരുന്ന രമേഷ് ഇപ്പോൾ ജർമനിയിൽ പിഎച്ച്ഡി ചെയ്യുന്നു).

വഴികാട്ടി