ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം‌

https://youtu.be/zAFFdoFdx2U?si=HWkPLG_33O2gMoFl

'ആത്മാവിന്റെ വിലാപം' എന്ന കഥാസമാഹാരത്തിന് തിരുവനന്തപുരം മലയാളസാഹിത്യ അക്കാദമി & റിസർച്ച് സെന്ററിന്റെ പ്രഥമകൃതി സ്റ്റേറ്റ് വെൽഫയർ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ശ്രീമതി രഞ്ജിനി കുണ്ടൂർക്കുന്ന് 2025-26 അദ്ധ്യയനവർഷത്തിലെ വായനവാരത്തിന്റെയും വിദ്യാരംഗപ്രവർത്തനങ്ങളുടെയും ലൈബ്രറി പുസ്തകങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. പത്താം ക്ലാസിലെ കേരളപാഠാവലിയിലുള്ള 'സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ' എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'നളചരിതത്തിലൂടെ...' എന്ന ഒരു പരിപാടി കഥകളിഗായകരും അദ്ധ്യാപകരുമായ ശ്രീ. അത്തിപ്പറ്റ രവിയും ശ്രീ. നെടുമ്പള്ളി രാം മോഹനും ചേർന്നവതരിപ്പിച്ചു.