എ ബി വി എച്ച് എസ് എസ്, മുഹമ്മ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി ടി എ ഉം എപ്പോഴും മുൻപന്തിയിലാണ് .ഒത്തൊരുമയാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .
എ ബി വി എച്ച് എസ് എസ്, മുഹമ്മ | |
---|---|
വിലാസം | |
Muhamma മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0478 2862294 |
ഇമെയിൽ | 34016alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34016 (സമേതം) |
എച്ച് എസ് എസ് കോഡ് | 4065 |
യുഡൈസ് കോഡ് | 32110401601 |
വിക്കിഡാറ്റ | Q87477525 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുഹമ്മ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 450 |
ആകെ വിദ്യാർത്ഥികൾ | 1561 |
അദ്ധ്യാപകർ | 71 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 220 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജോ കെ കുഞ്ചെറിയ |
പ്രധാന അദ്ധ്യാപിക | നിഷ ദയാനന്ദൻ |
പി.ടി.എ. പ്രസിഡണ്ട് | കെ എസ് ലാലിച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS), തണ്ണീർമുക്കം ആലപ്പുഴ റുട്ടിൽ മുഹമ്മയിൽ നിന്നും 1 കിലോമീറ്റർ വടക്ക് മാറിയാൺ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി ടി എ ഉം എപ്പോഴും മുൻപന്തിയിലാണ് .ഒത്തൊരുമയാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 58 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് വോള്ളീബോൾ കോർട്ടും. ഹയർ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.ആര്യക്കര ദേവസ്വം 8 ലക്ഷം രൂപ ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി ജിംനേഷ്യമുള്ള സംസ്ഥാനത്തെ ഏകസ്കൂൾ എന്ന ബഹുമതി ഈ സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും സംഭാവന ചെയ്യുന്ന സ്‌കൂളിൽ അതലിറ്റിക്‌സിൽ 8 8 മെഡലുകൾ കരസ്ഥമാക്കിയ ഷീൽഡ -ഷിൽബി സഹോദരിമാർ .21 വർഷം തുടർച്ചയായി ആധിപത്യം പുലർത്തിയ വോളിബോൾ ടീം ,ജില്ലാ ചാമ്പ്യന്മാരായ ക്രിക്കറ്റ്ടീം, റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട് ചാമ്പ്യൻ ഷിപ്പിൽ സ്വർണവും ,വെള്ളിയും നേടിയെടുത്തു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. എം. മഹാൻ, എൽ. രമാദേവി., വിജയഭാമ. റ്റി. ആർ,, ഒാമന ഇ. കെ., ഷീല വി. ആർ., വസന്തകുമാരി. എസ്സ്., പ്രസന്നകുമാർ
1 | കെ. എം. മഹാൻ, | 5 | ഷീല വി. ആർ | ||
---|---|---|---|---|---|
2 | എൽ. രമാദേവി. | 6 | വസന്തകുമാരി. എസ്സ്. | ||
3 | വിജയഭാമ. റ്റി. ആർ | 7 | പ്രസന്നകുമാർ | ||
4 | ഒാമന ഇ. കെ. |
വിദ്യാർത്ഥികൾ
എ ബി വിലാസം സ്കൂൾ കഴിഞ്ഞ വർഷം കലോത്സവ രംഗത്തും പഠനരംഗത്തു മികച്ച വിജയം കാഴ്ച വെച്ചു. നടൻ പാട്ട് ,ഗ്രൂപ്പ് സോങ് .വട്ടപ്പാട്ട് .ഒപ്പന തുടങ്ങിയ ഇനങ്ങളിലും ഉയർന്നസ്‌ഥാ ന ങ്ങള് കരസ്ഥമാക്കാൻ സാധിച്ചു .കിടപ്പു രോഗി കളെ സന്ദര്ശിച്ചു ,വൃദ്ധ സദനങ്ങൾ .പരിസരശുചീകരണം ,രക്തദാനം തുടങ്ങിയധാരാളം കാര്യങ്ങളിലും കുട്ടികൾ പങ്കെടുത്തു .സ്കൂളില് പുതിയതായി എ ന് സി സി യ്ക്കു കെട്ടിടം ലഭിച്ചു .ഉച്ചഭക്ഷണത്തിനായി പുതിയ ഇരിപ്പിടം കുട്ടികൾക്ക് മാനേജ്മെന്റ് സജ്ജമാക്കി .17 ഹൈ ടെക് ക്ലാസ്സ്‌റൂം ലഭിച്ചു ,7 ലാപ് ടോപ് ലഭിച്ചതോടെ ഹൈ സ്കൂള് കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വളരപ്രയോജനപ്രദമായി .ലിറ്റൽ കൈറ്റ് സ്കൂളിൽ തുടങ്ങിയതോടെ അനിമേഷൻ.മലയാളം ടൈപ്പിങ് ,എന്നീ പ്രവർത്തനങ്ങളും കുട്ടികള് താല്പര്യത്തോടെ പങ്കടുത്തു .എൻ എസ്സ് എസ്സ്യിൽ അംഗങ്ങളായ കുട്ടികള് പൊന്നാട് എന്ന ഗ്രാമത്തിലെ ഒരു വീട് വൈദുതികരിച്ചു കൊടുത്തു .പ്ലാസ്റ്റിക് നിർമാർജനം ,ഫുഡ്‌ഫെസ്റ് നടത്തി പാവപെട്ടവരെ സഹായിച്ചു . ശലഭമഴ എന്ന പദ്ധതിയിലൂടെ യു പി തലത്തിലെ കുട്ടികൾക്ക് കളിയിലൂടെ വിജ്ഞാനം നേടുക എന്ന ലക്‌ഷ്യ ത്തില് എത്തിചേരാന് സാധിച്ചു .എല്ലാത്തിനും എ+നേടിയകുട്ടികളെ യും 5 മുതല് 9 വരെ ഏറ്റവും കൂടുതല് മാർക്ക് നേടിയവരെ യും പൊൻതൂവല് എന്നപദ്ധതിയിലൂടെ ആദരിച്ചു. ക്വീസ് ,ചിത്രരചന,വർക്ക് എക്സ്പീരിയൻസ് തുടങ്ങിയവയിൽ കുട്ടികളെ പങ്കടുപ്പിക്കുകയും മികച്ചവിജയം കൈവരിക്കുകയും ചെയ്തു .
വഴികാട്ടി
എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS), തണ്ണീർമുക്കം ആലപ്പുഴ റുട്ടിൽ മുഹമ്മയിൽ നിന്നും 1 കിലോമീറ്റർ വടക്ക് മാറിയാൺ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.