ഈ സ്കൂൾ വര്ഷം മെച്ചപെട്ട ലൈബ്രറി ആരംഭിക്കുവാനും ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാള് പുസ്തകം സമ്മാനമായി കൊടുത്തുകൊണ്ട് ക്ലാസ് ലൈബ്രറി വിപുലീകരിക്കാം എന്ന് തീരുമാനിച്ചു .മാനേജ്മെന്റും പി ടി എ തുടങ്ങിയവരുടെ സഹായ സഹകരണവും ലഭിച്ചു.കുട്ടികൾക്കായി ക്ലാസ്സ്‌റൂം വായനാമുറി ഒരുക്കുന്നതിനുവേണ്ടി ഓരോ ക്‌ളാസ്സ്‌റൂമിലും കപ്ബോർഡ് ചെയ്യാന് തീരുമാനിച്ചു .പ്രധാന വായനാമുറിക്കു വേണ്ടി പുസ്തകങള് നമ്പര് ഇട്ട് രെജിസ്റ്ററില് കയറ്റുകയും മാനേജ്‌മന്റ് പുതിയ ഒരു അലമാര തന്നതില് പുസ്തകങ്ങൾ തരം തിരിച്ചുവെക്കുകയും ചെയ്തു.ജാനുവരി 24 ന് മെയിൻ ലൈബ്രറി യും 29 ക്ലാസ്സ് ലൈബ്രറി യും ഉൽഘാടനം ചെയ്തു .അതോടൊപ്പം fish tank ഉൽഘാടനംചെയ്യുകയും ചെയ്തു .2500 പുസ്തകങ്ങൾ ഉണ്ട് .വര്ഷങ്ങളായി പ്രവർത്തനം നിലച്ച സ്കൂൾ ലൈബ്രറി ഈ നിലയിലേക്ക് എത്തിക്കാൻ സാധിച്ചതിൽ എല്ലാവക്കും സന്തോഷമുണ്ട് .ക്ലാസ് ലൈബ്രറി കുട്ടികളെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിച്ചു. എ ബി വി എച്ച് എസ് എസ്, മുഹമ്മ/ഗ്രന്ഥശാല/home/abvhss/Downloads/IMG 20190124 102400.jpg