ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
വിലാസം
കുറുമാത്തൂർ

കുറുമാത്തൂർ
,
കുറുമാത്തൂർ പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1981
വിവരങ്ങൾ
ഫോൺ0460 2224701
ഇമെയിൽgvhsskmr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13086 (സമേതം)
എച്ച് എസ് എസ് കോഡ്13171
വി എച്ച് എസ് എസ് കോഡ്913002
യുഡൈസ് കോഡ്32021000412
വിക്കിഡാറ്റQ64456993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുമാത്തൂർ,,പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ200
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ122
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ39
പെൺകുട്ടികൾ81
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജി പി ടി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫിലൈറ്റ് സ്റ്‍റീഫൻ
വൈസ് പ്രിൻസിപ്പൽജയരാജൻ വി വി
പ്രധാന അദ്ധ്യാപകൻജയരാജൻ വി വി
പി.ടി.എ. പ്രസിഡണ്ട്ഭാർഗ്ഗവൻ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
09-07-202413086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



New Face of Our School

ചരിത്രം

ജി വി എച്ച് എസ് കുറുമാത്തൂർ

1981 ൽ അനുവദിച്ച കുറുമാത്തൂർ ഗവ.ഹൈസ്കൂൾ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവർത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളിൽ നിന്ന് സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവർത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ക്ലാസുകൾ പൊക്കുണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു. രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ൽ പുറത്തിറങ്ങി. കരിമ്പം , പന്നിയൂർ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തിൽ തന്നെയാണ് സ്കൂളിന് വൊക്കേഷണൽ ഹയർസെക്കന്ററി കോഴ് സ് (അഗ്രിക്കൾച്ചർ) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂർണ്ണ സഹകരണം സ്കൂളിന്റെ വളർച്ച ത്വരിതപ്പെടുത്തി. 2014-15 വർഷത്തിൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .ആരംഭത്തിൽ കൊമേഴ്സ് ബാച്ചും 2015-16 വർഷത്തിൽ സയൻസ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂൾ വളർച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നിലവാര വർദ്ധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി 4 വർഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു. 2015ലെ എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ സംസ്ഥാനതലം വരെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അച്ചുതൻ (അസിസ്റ്റന്റ് ഇൻ ചാർജ്) 1981-1984
  • ഒ ഭരതൻ 1984-1986
  • കെ എം രാഘവൻ നമ്പ്യാർ 1986-1988
  • എം വാസുദേവൻ 1988-1989
  • എസ് ഇന്ദിരാഭായി 1990-1992
  • കെ പദ്‌മിനി 1992-1993
  • എ മുരളീധരൻ 1993-1994
  • പി രുഗ്‌മിണി 1994- 1999
  • സാവിത്രി 1999-2001
  • കെ അച്ചുതൻ 2002-2003
  • ഇ കെ രാജാമണി 2003-2004
  • കെ പി അബ്ദുള്ളക്കുട്ടി 2004-2005
  • ശേഖരൻ തേലക്കാടൻ 2005-2006
  • പ്രേമരാജൻ വി 2006-2007
  • പി വി കുഞ്ഞിക്കണ്ണൻ 2007-2008
  • മോഹനൻ 2008-2012
  • ബാലകൃഷ്ണൻ എം 2012-2014
  • ജനാ‍ർദ്ദനൻ എം 2014-2018
  • നിർമ്മല മനോളി 2018
  • ജയശ്രീകെ പി 2018-2021
  • ജയരാജൻ വി വി 2021-2022
  • വിജയൻ കെ ഡി 2022-2023
  • ഇന്ദുമതി പാപ്പിനിശ്ശേരി ഒതയോത്ത് 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഷൈമ പി പി ,ശ്രീകല കെ, മുജീബ് റഹ‌്മാൻ

വഴികാട്ടി

{{#multimaps:12.038542,75.417923|zoom=18}}