എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു
എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം | |
---|---|
വിലാസം | |
അമ്പിലികോണം എൽ.എം.എസ്.എൽ.പി.എസ്.ഇമ്പിലികോണം , അയിര. പി. ഒ പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1835 |
വിവരങ്ങൾ | |
ഫോൺ | 9048941663 |
ഇമെയിൽ | 44519embilikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44519 (സമേതം) |
യുഡൈസ് കോഡ് | 32140900202 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | അമ്പിലികോണം, 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ലൈല.എച്ച്.എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രതിക വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. |
അവസാനം തിരുത്തിയത് | |
16-06-2024 | 44519 |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ് L M S L P S ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു (കൂടുതലറിയാൻ)
ഭൗതിക സൗകര്യങ്ങൾ
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് (കൂടുതലറിയാൻ)
പാഠ്യേതര പ്രവർത്തനങ്ങൾ
2023-2024 അധ്യയന വർഷത്തിൽ 1,2 ക്ലാസുകളിൽ പരിചയപ്പെടുത്തിയ സംയുക്ത ഡയറി കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യത്തോടെ ഏറ്റെടുക്കുകയും. പാറശ്ശാല BRC യുടെ നിർദേശപ്രകാരം 1,2 ക്ലാസുകളിലെ എല്ലാകുട്ടികളുടെയും ഒന്നോ രണ്ടോ ഡയറി എഴുത്തുകൾ ഉൾപ്പെടുത്തി ഒന്നാം ക്ലാസിൽ വർണക്കൂടാരം എന്നും രണ്ടാം ക്ലാസിൽ കുഞ്ഞോളങ്ങൾ എന്നപേരിലും രണ്ട് പുസ്തകങ്ങൾ നിർമിക്കുകയും അത് പൊതുഇട പഠനോത്സവത്തിൽ PTA പ്രസിഡന്റ് പ്രകാശനം ചെയ്യുകയും ചെയ്‌തു. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ അവരവരുടെ പേരുകളിൽ തന്നെ ഞങ്ങളുടെ സ്‌കൂൾ വിക്കിയിൽ കുഞ്ഞെഴുത്തുകൾ എന്നപേജിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്
മാനേജ്‌മെന്റ്
നിരക്ഷരരും സവർണരാൽ നിരന്തരം ചൂഷണം അനുഭവിച്ചു കൊണ്ടിരുന്ന, എല്ലുമുറിയെ പണിയെടുത്താലും പട്ടിണിയും പ്രാരാബ്ദങ്ങളും മാത്രം ബാക്കിയായ, അഭിപ്രായം പറയാനോ സ്വന്തമായി തീരുമാനമെടുക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ അവകാശം നിഷേധിച്ചിരുന്ന ജനതയെ മുന്നോട്ടു കൊണ്ടുവരാൻ. വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മിഷനറി പ്രവർത്തനത്തിനായി കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറിമാർ കണ്ടെത്തുകയും. അതിനു വേണ്ടി പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അങ്ങനെ നിരന്തരമായ പരിശ്രമത്തിന്റേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെയും ഫലമായി,ഒട്ടനവധി പ്രമുഖരെ വാർത്തെടുത്ത LMS സ്‌കൂളുകൾ രൂപം കൊണ്ടു. CSI ദക്ഷിണ കേരള മഹായിടവകയുടെ സുശക്തമായ മാനേജ്‌മെന്റിന്റെ കീഴിലാണ് ഞങ്ങളുടെ സ്‌കൂൾ നിലകൊള്ളുന്നത്.
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | ശ്രീമതി. ലൈല എച്ച് എൽ | പ്രഥമാധ്യാപിക |
2 | ശ്രീമതി. ഷൈമ സൈലസ് | അദ്ധ്യാപിക |
3 | ശ്രീ. ജിയോസിൽ ജി എസ് | അധ്യാപകൻ |
4 | ശ്രീമതി. അനില ഐസക് | അദ്ധ്യാപിക |
മുൻ സാരഥികൾ
1, മുൻ പ്രഥമാധ്യാപകർ
ക്രമ
നമ്പർ |
പ്രഥമാധ്യാപകരുടെ
പേര് |
പ്രവർത്തന
കാലഘട്ടം |
---|---|---|
1 | ശ്രീമതി. വസന്ത | 2000 - 2009 |
2 | ശ്രീമതി. പ്രമീള | 2009 - 2011 |
3 | ശ്രീമതി. ഷൈലജ | 2011 - 2020 |
4 | ശ്രീമതി. ബീനാറാണി | 2020 - 2022 |
5 | ശ്രീമതി. ലൈല | 2022 - |
2, മുൻ പി.ടി.എ പ്രസിഡന്റുമാർ
ക്രമ
നമ്പർ |
പ്രസിഡന്റുമാരുടെ
പേര് |
പ്രവർത്തന
കാലഘട്ടം |
---|---|---|
1 | ശ്രീമതി. മുരുകേശ്വരി | 2010 - 2013 |
2 | ശ്രീ. ഗോഡ്സൺ | 2013 - 2017 |
3 | ശ്രീ. ബാബു | 2017 - 2018 |
4 | ശ്രീമതി. സൗമ്യ | 2018 - 2021 |
5 | ശ്രീമതി. ഷീജ | 2021 - 2022 |
6 | ശ്രീമതി. ദിവ്യ | 2022 - 2023 |
7 | ശ്രീമതി. രഞ്ജിനി | 2023 - 2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീമതി. ഗിരിജകുമാരി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
2 | ശ്രീ. സത്യരാജ് | പൊതുവിദ്യാഭ്യാസം (പ്രൊഫസർ) |
3 | ശ്രീമതി. സുബി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
4 | ശ്രീ. ദേവദാനം | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
5 | ശ്രീ. മോഹൻലാൽ | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
6 | ശ്രീ. അയ്യപ്പൻ നായർ | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
7 | ശ്രീമതി. സരളാദേവി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
8 | ശ്രീ. ശ്രീകാന്ത് | പൊതുവിദ്യാഭ്യാസം (ക്ലർക്ക് ) |
9 | ശ്രീ. ഹർഷകുമാർ | ക്രമസമാധാനം ( S P)(ഓവർസീയർ) |
10 | ശ്രീമതി. ശ്രീകുമാരി | അച്ചടി (ഓവർസീയർ) |
11 | ശ്രീമതി. കോമളകുമാരി | വികലാംഗ ക്ഷേമ വികസനം (ക്ലർക്ക് ) |
അംഗീകാരങ്ങൾ
2023-2024 അധ്യയനവർഷത്തെ സബ് ജില്ലാതല ശാസ്‌ത്രമേളയിൽ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആഷ്‌ന ജപസ്‌റ്റിൻ പാവ നിർമാണത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി സ്കൂളിലെ അഭിമാന താരമായി.
വർഷം തോറും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS പരീക്ഷകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു.(കൂടുതലറിയാൻ)
അധിക വിവരങ്ങൾ
കേരളത്തിന്റെ തെക്കേ അറ്റത്തെ കുളത്തൂർ, ചെങ്കൽ,പാറശാല, എന്നീ പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒര് ഗ്രാമപഞ്ചായത്ത് കൂടിയാണ് കാരോട് ഗ്രാമപഞ്ചായത്ത്. പഴയതിരുവിതാകൂറിന്റ ഭാഗമായിരുന്ന എന്നാൽ ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ടൌൺ പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്.ഭാഷക്കും ജാതിക്കും മതത്തിനും അധീതമായി മത സൗഹാർദ്ദവും അതിലുപരി മാനവ സൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങിപാർക്കുന്ന പ്രദേശമാണ്.പലമതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കാണാമെന്നത് പോലെ തന്നെയാണ് അവരുടെ വീടുകളും.ഹിന്ദുവും, ക്രിസ്ത്യാനിയും,മുസ്ലിമും,സഹോദരങ്ങളായി ജീവിക്കുന്ന ഒര് പ്രദേശമാണ് കാരോട് വർഗ്ഗിയമായ ഒര് സംഘർഷവും ഇവിടെ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല എന്നതാണ് പ്രത്യേകത.
പുറംകണ്ണികൾ
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
- കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
{{#multimaps:8.32815,77.12832|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44519
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ