യു.പി.എസ്സ് മങ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40240schoolwiki (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മങ്കാട്
വിലാസം
മങ്കാട്

കടയ്ക്കൽ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0474 2424010
ഇമെയിൽgups.mankadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40240 (സമേതം)
യുഡൈസ് കോഡ്32130200606
വിക്കിഡാറ്റQ105813774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ326
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനമിത ജസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്നന്ദനൻ.എസ്
അവസാനം തിരുത്തിയത്
02-03-202440240schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻ്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കുട്ടൻപിള്ള
  2. ശ്രീ. ഭാസ്ക്കരൻ നായർ
  3. ശ്രീ. കെ. പീതാംബരക്കുറുപ്പ്
  4. ശ്രീമതി കെ. ചെല്ലമ്മ
  5. ശ്രീമതി കെ. സരസ്വതിയമ്മ
  6. ശ്രീമതി എൻ. ജാനകി
  7. ശ്രീ. എൻ. മണിരാജൻ
  8. ശ്രീ. എസ്. അബ്ദുൾ റഹ്മാൻ
  9. ശ്രീ. എൻ. ബാലകൃഷ്ണപിളള
  10. ശ്രീമതി കെ. ഇന്ദിരാഭായി
  11. ശ്രീമതി എം. നസിയാനത്ത്
  12. ശ്രീമതി ജോളി മാത്യു
  13. ശ്രീമതി കെ. ഒ. റെജിമോൾ
  14. ശ്രീമതി എം. നസിയാനത്ത്



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സ‍ഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ് കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. {{#multimaps:8.80268,76.92700|zoom=18}}

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മങ്കാട്&oldid=2132067" എന്ന താളിൽനിന്ന് ശേഖരിച്ചത്