യു.പി.എസ്സ് മങ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(40240 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
യു.പി.എസ്സ് മങ്കാട്
Upmankaduimage.jpeg
വിലാസം
മങ്കാട്

കടയ്ക്കൽ പി.ഒ.
,
691536
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0474 2424010
ഇമെയിൽgups.mankadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40240 (സമേതം)
യുഡൈസ് കോഡ്32130200606
വിക്കിഡാറ്റQ105813774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസിയാനത് എം
പി.ടി.എ. പ്രസിഡണ്ട്ഇല്യാസ് റാവുത്തർ
അവസാനം തിരുത്തിയത്
14-03-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

       1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഒന്നാം ക്ളാസിലും രണ്ടാം ക്ളാസിലുമായി 245 കുട്ടികൾ ഈ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീട് കെട്ടിടങ്ങൾ ഉണ്ടാക്കി സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സമുദായനേതൃത്വത്തിന് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ സ്കൂൾ കടയ്ക്കൽ പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
       1966-67 അധ്യയനവർഷം പഞ്ചായത്തിൻ്റെ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു. സ്കൂൾ ആരംഭിച്ച കാലം മുതൽ തന്നെ പി. ടി. എ. സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

      ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ്  സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ.,  എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മൂന്ന് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിന്റെ നിർമ്മാണം അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കുട്ടൻപിള്ള
  2. ശ്രീ. ഭാസ്ക്കരൻ നായർ
  3. ശ്രീ. കെ. പീതാംബരക്കുറുപ്പ്
  4. ശ്രീമതി കെ. ചെല്ലമ്മ
  5. ശ്രീമതി കെ. സരസ്വതിയമ്മ
  6. ശ്രീമതി എൻ. ജാനകി
  7. ശ്രീ. എൻ. മണിരാജൻ
  8. ശ്രീ. എസ്. അബ്ദുൾ റഹ്മാൻ
  9. ശ്രീ. എൻ. ബാലകൃഷ്ണപിളള
  10. ശ്രീമതി കെ. ഇന്ദിരാഭായി
  11. ശ്രീമതി എം. നസിയാനത്ത്
  12. ശ്രീമതി ജോളി മാത്യു
  13. ശ്രീമതി കെ. ഒ. റെജിമോൾ
  14. ശ്രീമതി എം. നസിയാനത്ത്



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കടയ്കൽ- പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും കുമ്മിൾ റൂട്ടിൽ 3 കി.മി ദൂരം.
  • കുമ്മിൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മങ്കാട്&oldid=1767039" എന്ന താളിൽനിന്ന് ശേഖരിച്ചത്