എസ്.എസ്.എച്ച്.എസ് തോക്കുപാറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ്.എസ്.എച്ച്.എസ് തോക്കുപാറ | |
---|---|
വിലാസം | |
തോക്കുപാറ തോക്കുപാറ പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 7 - 1983 |
വിവരങ്ങൾ | |
ഫോൺ | 04868 263110 |
ഇമെയിൽ | 29035sshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29035 (സമേതം) |
യുഡൈസ് കോഡ് | 32090100405 |
വിക്കിഡാറ്റ | Q64615481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 254 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എമിലി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സോജൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത റാണി |
അവസാനം തിരുത്തിയത് | |
01-01-2024 | Abygeorge |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അടിമാലിയിൽബസ്റ്റാൻറിൽ നിന്നും മൂന്നാർ റൂട്ടിൽ 13 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
തോക്കുപാറയുടെ വികസനോന്മുഖ യാത്രയിൽ മുപ്പത്തിയാറു വർഷമായി ഈ നാടിൻറ സാംസ്ക്കാരിക വളർച്ചയുടെ പ്രഭവകേന്ദ്രമായി മാറിയ സെൻറ് സെബാസ്റ്റ്യൻസ് ഹെെസ്കൂൾ ഇക്കാലമത്രയും തലമുറകൾക്ക് അറിവിൻറ കെെത്തിരിവെട്ടം പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുന്നു . 1983-ൽ തുടക്കം കുറിച്ച ഈ വിദ്യാലയത്തിൻറ പ്രഥമ മാനേജർ റവ.ഫാ. ജോസഫ് വടക്കുംപാടത്തിൻറ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ജനപങ്കാളിത്തത്തോടെ ഉറപ്പുവരുത്തി. ഈ വളർച്ചയിൽ എല്ലാകാലവും താങ്ങും തണലുമായി നിന്നിരുന്നത് സർവ്വേശ്വരന്റെ അളവില്ലാത്ത അനുഗ്രഹവും സംരക്ഷണവുമാണെന്ന കാര്യം നന്ദിപൂർവം സ്മരിക്കുന്നു. ജാതി,മത,വർഗ്ഗ ചിന്തകൾക്കതീതമായി പിൻഗാമികളായ ബഹു. ഇടവക വികാരിമാരുടെ പിന്നിൽ അണിനിരന്ന തോക്കുപാറയിലെ ജനങ്ങളുടെ കെെക്കരുത്തും മനക്കരുത്തും സമ്മേളിച്ചപ്പോൾ ആധുനികവിദ്യാഭ്യാസം പകർന്നുനൽകുവാനുള്ള സ്കൂൾ കെട്ടിടം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാൻകഴിഞ്ഞു. കെട്ടിടനിർമാണത്തിൽ നേതൃത്വം നൽകുകയും വിവിധ തരത്തിലുള്ള സംഭാവനകൾ നൽകുകയും ചെയ്ത മൺമറഞ്ഞുപോയ മുൻഗാമികളുടെ സ്മരണക്കു മുന്നിൽ ഈ അവസരത്തിൽ ആദരവോടെ ശിരസ്സു നമിക്കുന്നു. സ്കൂളിൻെറ ആദ്യ ഹെഡ്മാസറ്റർ ശ്രീ. ജോൺ കല്ലുങ്കലിൻെറ നേതൃത്വത്തിൽ പുലർത്തിയ മികച്ച അധ്യയനനിലവാരം ഇന്നും അഭംഗുരം തുടരുവാൻ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കോതമംഗലം രുപതാ വിദ്യാഭ്യാസ ഏജൻസിയുടെ മാനേജ്മെൻറിലേക്ക് നമ്മുടെ വിദ്യാലയം കൈമാറിയത് തുടർപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 2004 ൽ രൂപികൃതമായ ഇടുക്കി രൂപതാ ഏജൻസിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ നടക്കുന്നത്. കൂടുതൽ വായിക്കുക.വിവിധ കാലഘട്ടങ്ങളിൽ ഇടുക്കി ജില്ലയുടേയും ദേവികുളം നിയോജക മണ്ഡലത്തിന്റേയും ജനപ്രതിനിധികളായിരുന്നിട്ടുള്ള ബഹുമാനപ്പെട്ട എം. പി മാരുടേയും എം. എൽ എ മാരുടേയുംഅകമഴിഞ്ഞ സഹായസഹകരണങ്ങൾ ഈ കലാലയത്തിന്റെ ഭൗതീക വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് വടക്കും പാടം അച്ചനെതുട൪ന്ന് ചുമതലയേറ്റ റവ. ഫ്രാൻസിസ് അത്തിക്കൽ, റവ. ഫാ ജോസ് പുൽപ്പറമ്പിൽ എന്നിവർ കെട്ടിടനിർമാണം പൂർത്തൂകരിച്ചു. മറ്റ് ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കിയത് റവ. ഫാ ലൂക്കാ ആനിക്കുഴിക്കാട്ടിൽ റവ. ഫാ. ജോസ് കുന്നുംപുറത്ത് എന്നിവരുടെ ശ്രമഫലമായിട്ടാണ്. റവ. ഫാ. ജോസ് മാവേലിക്കുന്നേലിന്റെ നേതൃത്വത്തിൽ പഴയ യു.പി.സ്കൂൾ കെട്ടിടങ്ങൾക്ക് പകരം ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമിക്കുവാൻ കഴിഞ്ഞു. മികച്ച പഠനനിലവാരം പുല൪ത്തുന്നതിനോടൊപ്പം കലാകായിക മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈ കലാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ പഠിച്ചുപോയ നിരവധി പ്രതിഭകൾ ഇന്ന് കലാസാംസ്ക്കാരിക, രാഷ്ട്രീയ, മാധ്യമ, വൈദൃശാസ്ത്ര, വിവരസാങ്കേതിക രംഗങ്ങളിൽ പ്രവ൪ത്തിച്ചുവരുന്നു. പിന്നിട്ട വ൪ഷങ്ങളിൽ നൂറുമേനി വിജയം നേടാൻ സാധിച്ചതോടൊപ്പം മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് ഉണ്ടാക്കുവാനും അച്ചടക്കത്തോടുകൂടിയുള്ള ഈ സ്കൂളിലെ അധ്യയനത്തിന് സാധിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 8 ഹൈ-ടെക് ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.സുസജ്ജമായ ഐ ടി ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം, പുതുതായി നിർമ്മിച്ച പാചകപ്പുര, ചൈൽഡ് ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ....
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവത്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ഹൈ-ടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതിക വിദ്യയിൽകൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ആരംഭിച്ചു 2018-ൽ ഈ സ്കൂളിൽ പുതിയ ,യൂണിറ്റിന് അംഗീകാരവും രജിസ്ട്രേഷനും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശ്രീമതി. എമിലി ജോസഫ്, ശ്രീമതി. ദീപാ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 28 കുട്ടികൾ അംഗങ്ങളായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു.
Littlekites First batch 2018-19
LITTLE KITE BATCH 2019-21>
ജെ.ആർ.സി
JRC 2018-19
സ്കൗട്ട് & ഗൈഡ്
നേർക്കാഴ്ച
-
AGNEL SABU - 10B
-
GOPIKA K - 9C
-
JOSIAMOL KATHERINE - 9A
SCOUT&GUIDE 2018-19 വിദ്യാരംഗം കലാസാഹിത്യവേദി ഹെൽത്ത് ക്ലബ് നേച്ച്ർ ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ് സയൻസ് ക്ലബ് മാത്സ് ക്ലബ് പരിസ്ഥിതി ക്ലബ്വലിയ എഴുത്ത്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Augasty shajan Joseph
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടിമാലിയിൽ നിന്നും മൂന്നാർ ബസ് റൂട്ടിൽ 14 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- മൂന്നാറിൽ നിന്നും 15 കി മീ ഇപ്പുറം
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29035
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ