ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ് ശാസ്തമംഗലം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ