ഗവ. എൽ പി എസ് ശാസ്തമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, സ്മാർട്ട് ക്ളാസ് റൂം, മികച്ച ലൈബ്രറി, ,ഗണിതമൂല ,പ്രവർത്തിപരിചയ പരിശീലനം ,കായികോപകരണങ്ങൾ , വിശാലമായ കളിസ്ഥലം,ശാസ്ത്ര ലാബ്,dining hall, പാർക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.ക്ലാസ്സ് മുറികൾ   സ്മാർട്ട് ക്ലാസ്സ് റൂം ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.LCD  പ്രോജക്ടർ,ഡിസ്പ്ലേ ബോർഡ്, ക്ലാസ്സ് ലൈബ്രറി എന്നിവ എല്ലാ ക്ലാസ്സിലും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കും ന്നതിനായി സ്കൂൾ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.വിശാലമായ സ്കൂൾ അങ്കണവും ആഡിറ്റോറിയവും ഞങ്ങളുടെ സ്കൂളിൻ്റെ ആകർഷണീയതയാണ്.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി വിശാലമായ മെസ്സ് ഹാൾ സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഒരു ശാസ്ത്രലാബ് സ്കൂളിൽ സെറ്റ് ചെയ്തിട്ടുണ്ട്.K- ഫോൺ network സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.സ്കൂളിൽ സൗരോർജ്ജ പാനൽ  സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്നും നല്ല പവർ generate ചെയ്യുന്നുണ്ട്.ചെറിയൊരു വെള്ളച്ചാട്ടം  സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇൻ്റർലോക്ക് ചെയ്തിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം