ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (→‎ദിവസങ്ങളുടെ പ്രത്യേകതകൾ 2020)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർബെൻസൻ ബാബു ജേക്കബ്
ഡെപ്യൂട്ടി ലീഡർആനന്ദ് കുമാർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
10-12-202344050
ലിറ്റിൽകൈറ്റ്സ് 2019-21 & 2020-22

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ രണ്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.


ആമുഖം

ലിറ്റിൽ കൈറ്റ്സ് ബോർഡ്

  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19

ലിറ്റിൽ കൈറ്റ്സ് അവാർഡുമായി ടാഗോർ തിയേറ്ററിൽ നിന്ന്

  പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

  ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .

  ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക

  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു

2019-21 ബാച്ച് ലിറ്റിൽകൈറ്റുകൾ

സ്കൂൾ ഡയറി

  ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡയറിയായി എഴുതി സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തുവരുന്നു. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.

ഡിജിറ്റൽ പൂക്കളം

   ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചുചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 A യിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 Dയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 A യിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

   ക്ലാസ് തല മത്സരം അതാത് ക്ലാസ്സുകളിൽ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Eഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bരണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി

ജില്ലാ ക്യാമ്പ്

ബെൻസൻ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

   രണ്ടാം വർഷവും ജില്ല ക്യാമ്പിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും ഒരു ലിറ്റിൽ കൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. സ്ക്രാച്ച് വിഭാഗത്തിലാണ് ബെൻസൻ ബാബു ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്. .ക്യാമ്പ് കഴിഞ്ഞതിനുശേഷം ക്യാമ്പ് അനുഭവങ്ങൾ മറ്റു കുൂട്ടുകാരുമായി പങ്കുവച്ചു.

മൂന്നാം ബാച്ചിന്റെ ആദ്യ ക്ലാസ്

   മൂന്നാം ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസുകൾ നടത്തുവാനായി റിസോഴ്സ് അധ്യാപകരായ നേമം വിക്ടറി ഹൈസ്കൂളിലെ കിരണേന്ദു ടീച്ചറും രാജശ്രീ ടീച്ചറും എത്തി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സെഷനുകളിലായി വളരെ രസകരമായി അവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

പഠന പുരോഗതി രേഖ

ഷിജിൻ ഹെഡ്മിസ്ട്രസ്സിന് പഠന പുരോഗതി രേഖ കൈമാറുന്നു

മെയിൽ മെർജ് സങ്കേതം വഴി സ്കൂളിലെ ഹൈസ്കൂളിലെ എല്ലാ കുട്ടികളുടെയും ക്രിസ്മസ് പരീക്ഷ കാർഡുകൾ തയ്യാറാക്കി. ഷിജിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്. അത് കുട്ടികൾക്ക് വിതരണം ചെയ്യാനായി ഹെഡ്മിസ്ട്രസ്സിന് കൈമാറി.





44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപാർവതി എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
10-12-202344050
ലിറ്റിൽകൈറ്റ്സ് 2020-22

   കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡന്റ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡന്റ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡന്റ് പ്രവീൺ
ജോയിന്റ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിന്റ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ പാർവതി എസ് എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത് എസ്
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി

2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ

പ്രവർത്തനങ്ങൾ 2020-21

അക്ഷരവൃക്ഷം 2020

   കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

ലോക ഡൗൺ ജാലകം

ലോക ഡൗൺ ജാലകം

   അസ്വസ്ഥത മാനസിക സർഗ്ഗസൃഷ്ടിയിൽ വ്യക്തമാകുമ്പോൾ സ്വസ്ഥമായ മനസിനുടമകൾ ആകുന്നു. ലോക്ക്ഡൗൺ കാലം നമ്മളെവരും അസ്വസ്ഥത യിലൂടെയാണ് കടന്നുപോയത് മോഡൽ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും അസ്വസ്ഥത മനസ്സുകളിൽ തുറന്ന ജാലകമാണ് ലോക ഡൗൺ ജാലകം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോക്ക് ഡൗൺ കാല സൃഷ്ടികൾ പിഡിഎഫ് രൂപത്തിൽ ലോക ഡൗൺകാല ജാലകം എന്ന പേരിൽ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു. ബെൻസൻ ബാബുവാണ് ഈ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്

ഫോട്ടോഗ്രാഫി മത്സരം

2021 ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിനോടനുബന്ധിച്ച് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുകയും അതിൽ മികച്ചവ തെരഞ്ഞെടുക്കുകയും ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെ സ്വായത്തമാക്കുന്ന ചിന്തകൾ ക്യാമറക്കണ്ണുകൾ നൽകുന്ന വ്യക്തമായ രൂപ രേഖകൾക്ക് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലൂടെ ചിത്രങ്ങൾ

ഓണാഘോഷം 2020

വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓണപരിപാടികൾ മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.
വിഡിയോ

ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ

കോവിഡ് കാലമായതിനാൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നോട്ടീസ് തയ്യാറാക്കി നൽകി.

ദിവസങ്ങളുടെ പ്രത്യേകതകൾ 2020

ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് ലിറ്റിൽ കൈറ്റ്സ് പോസ്റ്ററുകൾ തയ്യാറാക്കുകയും അവ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു കൂടുതൽ അറിയാൻ ...

മോഡൽ എഫ് എം

എഫ് എം

  2018-19 അധ്യയന വർഷത്തിൽ രൂപീകൃതമായ മോഡൽ എഫ് എം കോവിഡ് കാലഘട്ടത്തെ അതിജീവിച്ച് ഈ അധ്യയന വർഷത്തിൽ സുഗമമായി നടന്നു വരുന്നു. കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രോത്സാഹനം നൽകാനും മോഡൽ എഫ് എം സഹായിക്കുന്നു. മലയാളം അധ്യാപിക ശ്രീമതി.കെ.ഷീല, ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് ലീഡർ, പാർവതി എസ് എസ് എന്നിവർ കുട്ടികൾക്ക് നേതൃത്യവും പരിശീലനവും നൽകുന്നു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് ഓരോ ദിവസവും രാവിലെ ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് വ്യത്യസ്ത നിലനിർത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നൽകി വരുന്നു