ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

.

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44050 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44050
യൂണിറ്റ് നമ്പർ LK/2018/44050
അധ്യയനവർഷം 2022-23
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ അഷ്ഫക് നവാസ്
ഡെപ്യൂട്ടി ലീഡർ ആനന്ദിക എം പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ കെ എസ്
08/ 02/ 2024 ന് 44050
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽകൈറ്റ്സ് 2021-24

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ അഞ്ചാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. കെ. എസ് ശ്രീജ ,വി. എസ്. വൃന്ദ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

2021-24 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ്അഞ്ചാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 90കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

അഞ്ചാംബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഞ്ച്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ഡിയിലെ അഷ്ഫക് നവാസ് , 9 ബിയിലെ ആനന്ദിക എം പി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

അഞ്ചാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

അനിമേഷൻ ക്ലാസ്

   ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു

സ്ക്രാച്ച് പ്രോഗ്രാം

സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു

വീഡിയോ എഡിറ്റിംഗ് പരിശീലനം - കെഡെൻ ലൈവ്

   വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് നൽകുകയും സ്കൂളിലെ വിവിധ വീഡിയോ കെഡെൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമറ പരിശീലനം

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

  സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം അഞ്ചാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എടുത്തു വരുന്നു.

എക്സ്പേർട്ട് ക്ലാസ്

  അഞ്ചാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഹാർഡ് വെയർ മേഖലയിൽ കംപ്യൂട്ടർ എക്സ്പേർട്ട് ആയ ഗ്ലെൻ പ്രകാശ് സർ ക്ലാസ്സെടുത്തു. തുടർന്ന് സർ തന്നെ ഹാർഡ് വെയറിൽ പ്രായോഗിക പരിശീലനവും നൽകി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ മനസ്സിലാക്കി.

സബ്ജില്ലാ ക്യാമ്പ്

അഭിജിത് എസ് ജി

സ്കൂൾതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും അഭിജിത്ത്, പ്രിൻസി ലാൽ, അക്ഷര എന്നിവരെ ആനിമേഷൻ വിഭാഗത്തിലുംനിധിൻ എസ് എസ്,അരുൺ ബി നായർ, ആഷ്ലിൻ എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും ഈ സ്കൂളിൽ വച്ച് നടന്നസബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

ജില്ലാ ക്യാമ്പ്

ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ നിന്നും നമ്മുടെ സ്കൂളിലെ അഭിജിത്ത് എസ് ജി ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൈത്താങ്ങ്

സഹപാഠികളെ സഹായിക്കുന്നു

പരിശീലനം കൂടുതൽ ആവശ്യമുള്ള കുട്ടികൾക്ക് അംഗങ്ങൾ വേണ്ട സഹായം നൽകിവരുന്നു

ചിത്രശാല