ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44050 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44050
യൂണിറ്റ് നമ്പർ LK/2018/44050
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ നന്ദൻ എം
ഡെപ്യൂട്ടി ലീഡർ ഷാനിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ കെ എസ്
22/ 11/ 2023 ന് 44050
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽകൈറ്റ്സ് 2018 - 20

  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ

  2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

കൈറ്റ്സ് മിസ്ട്രസ്സുമാർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് ലഭിച്ചപ്പോൾ
കൈറ്റ്സ് മിസ്ട്രസ്സ് ക്ലാസ്സെടുക്കുന്നു

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡന്റ് എസ് സുനിൽ കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡന്റ് ബിന്ദു
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡന്റ് സജിത
ജോയിന്റ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിന്റ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ നന്ദൻ എം
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിയ എസ്

പരിശീലനങ്ങൾ

ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം

  ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.

ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം

  ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.

1. അനിമേഷൻ
പിരീഡ് 1 , ജൂലൈ, 4, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ

  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു

2. ദ്വിമാന ആനിമേഷൻ പരിശീലനം

ലിറ്റൽകൈറ്റ്സ് പരിശീലനം

പിരീഡ് 2 ജൂലൈ, 11 , കൈറ്റ്‌ മിസ്ട്രസ്:ശ്രീജ കെ എസ്

  വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു

3 ചെറു അനിമേഷൻ
പിരീഡ് 3ജൂലൈ, 18, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ

  പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു


4. ചിത്രരചന

ലിറ്റൽകൈറ്റ്സ് ക്ലാസ്സ്

പിരീഡ് 4ജൂലൈ, 25, കൈറ്റ്‌ മിസ്ട്രസ്:ശ്രീജ

  അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു

5 അനിമേഷൻ സീനുകൾ
പിരീഡ് 5 ആഗസ്ത് 1 , കൈറ്റ്‌ മിസ്ട്രസ്:ദീപ

   വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി

ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്

എക്സ്പേർട്ട് ക്ലാസ്സ്

ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

  ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.

  ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്

  ബാലരാമപുരം ഉപജില്ല ക്യാമ്പ്ഒക്ടോബർ മാസം 6 7 തീയതികളിൽ നെല്ലിമൂട് സെൻറ് ക്രിസോസ്റ്റം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു ഉപജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചറുടെ നേതൃത്വത്തിൽനടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽനിന്നും അനു ബാല എപി, ശൃംഗ ജെ ഗിരി, ആദർശ്,അനൂപ് ചന്ദ്രൻ, നന്ദു കൃഷ്ണ, അശ്വിൻ, അക്ഷയ് എന്നീ 8 കുട്ടികൾ പങ്കെടുത്തു ആനിമേഷന്റെയും പ്രോഗ്രാമിംഗിന്റെയും ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ഉതകിയ ക്ലാസുകളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്


മലയാളം ടൈപ്പിംഗ് പരിശീലനം

മലയാളം ടൈപ്പിംഗ് പരിശീലനം വളരെക്കാലം നീണ്ട ഒരു പരിപാടിയായിരുന്നു എല്ലാ ദിവസങ്ങളിലും ഉച്ചസമയത്തും വൈകിട്ടും കുട്ടികളെത്തി പരിശീലിച്ചിരുന്നു. തുടർന്ന് പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് സ്കൂളിനുവേണ്ടി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

  • എസ് എസ് ക്ലബ് നിർമ്മിച്ച ചരിത്രരചനാകയ്യെഴുത്ത് പുസ്തകം ഡിജിറ്റൽ ആക്കി പ്രിൻറ് എടുത്തു നൽകി,
  • കഴിഞ്ഞവർഷം കുട്ടികൂട്ടം തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പുതുക്കി നൽകി ഈവർഷത്തെ അക്കാദമിക് ആക്ഷൻ പ്ലാൻ പ്രിൻറ് എടുത്തുനൽകി.

ഉഷസ്-ഡിജിറ്റൽ മാഗസിൻ

  ഗവ.മോഡൽ ഹയർസെന്ററി. സ്കൂളിലെ 2018-19 അധ്യായനവർഷത്തെ ലിറ്റിൽ കെെറ്റസ് അംഗങ്ങൾ തയ്യാറാക്കിയ 'ഉഷസ്സ് ' എന്ന ഡിജിറ്റൽ മാഗസിൽ ജനുവരി 18 ന് ഹെഡ്മിസ്ട്രസ്ശ്രീമതി ബി.കെ കലട‍ീ‌ച്ചർ പ്രകാശനം ചെയതു. കൂട്ടികളുടെ ‍സർഗവസനകൾക്കൊപ്പം മാഗസിൻ ചിട്ടപ്പെടുത്തിയെടുത്ത പ്രവർത്തനങ്ങളുടെകൂടി പ്രകാശനമാണ് ഇതെന്ന് ടീച്ചർ പ‍റ‍‍ഞ്ഞു.

ഡിജിറ്റൽ മാഗസിൻ ഉഷസ്സ് 2019

പ്രോഗ്രാമിങ്

ആദിത്യപ്രസാദ് തയാറാക്കിയ ഗയിം മറ്റുകുട്ടികൾ കളിക്കുന്നു.

   സ്കൂൾതലപ്രോഗ്രാമിങ് തെരഞ്ഞെടുപ്പിനു ശേഷം പ്രോഗ്രാമിങ് സബ്ജില്ലാതല ക്യാമ്പിന് നന്ദൻ നന്ദു കൃഷ്ണ അശ്വിൻ എന്നിവർ പങ്കെടുത്തു അവർ അവിടെ നിന്നും പഠിച്ച കാര്യങ്ങൾ മറ്റു ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ചു അതിൽനിന്നും ആദ്യത്തെ പ്രസാദ് സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ പരിശീലനം നേടുകയും ധാരാളം ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു വിവിധ ലെവലുകൾ ഉള്ള ഈ ഗെയിമുകളിൽ വിദ്യാർത്ഥികൾക്ക് കളിക്കാനായി ലാബിലെ മറ്റു കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.

സംസ്ഥാന ക്യാമ്പ്

നന്ദൻ എം

സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂരിൽ നിന്നും ഒരു മിടുക്കൻ!!!

  കൈറ്റ് വിക്റ്റേഴ്സ് ചാനൽ, കേരള സ്റ്റാ‍‍‍‍ർട്ട് അപ്പ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ. പത്ത് എ യിൽ പഠിക്കുന്ന നന്ദൻ .എം എന്ന മിടുക്കനാണ് ആഗസ്റ്റ് 8, 9 തീയതികളിൽ എറണാകുളം, കളമശ്ശേരിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്ച്വൽ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ലഭിച്ച ക്ലാസ്സുകളും വിവിധ മേഖലകളിൽ കഴിവാർജ്ജിച്ച പ്രമുഖ വ്യക്തിയുമായിട്ടുള്ള സംവാദവും നന്ദന് കൂടുതൽ ആത്മവിശ്വസവും അറിവും പ്രദാനം ചെയ്തു.

മറ്റുപ്രവർത്തനങ്ങൾ

യുപി വിദ്യാർത്ഥികൾക്ക് പരിശീലനം

യുപി വിഭാഗം കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളകളിൽ മലയാളം ടൈപ്പിംഗ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു

സോഫ്റ്റ് വെയർ ദിനാചരണം

സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു ധാരാളം യുപി, ഹൈസ്കൂൾ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു

ഐടി മേള

സ്കൂൾ തലം

  2018-19 വർഷത്തെ ഐടി മേള സ്കൂൾതലത്തിൽ എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനക്കാരെ സബ്ജില്ല ഐ ടി മേളയിൽ പങ്കെടുപ്പിച്ചു

സബ്ജില്ലാതലം

  ബാലരാമപുരം സബ്ജില്ലാതല മത്സരം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി അഞ്ചിനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹതനേടി. ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

ജില്ലാതലം

  തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൃദുല എം എസിന്റെ പ്രോജക്റ്റ്മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടി. പ്രസന്റേഷനിൽ അനുബാലയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിലും മികച്ച രണ്ടാമത്തെ സ്കൂളായിരുന്നു നമ്മുടേത്

സംസ്ഥാനതലം

  കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐടി മേളയിൽ മൃദുല എം എസിന് എ ഗ്രേഡ് നേടാനായത് തികച്ചും നമ്മുടെ ഐടി ക്ലബ്ബിന്റെ മികവ് തന്നെയാണ്

ആനിമേഷൻ കാർട്ടൂൺ നിർമാണം

  ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പാഠഭാഗം അനിമേഷൻ രൂപത്തിലാക്കി നൽകി. അനൂപ് ചന്ദ്രൻ, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

സ്കൂൾ റേഡിയോ

ലിറ്റിൽ കൈറ്റ്സ് സ്കൂൾ റേഡിയോ നടത്തിപ്പിൽ

  മോഡൽ എഫ് എം എന്ന പേരിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. കവിത ടീച്ചറുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ടെക്നീഷ്യനായി ലീഡറായ നന്ദൻ എം, സ്കൂൾ ജോക്കികളായ ഗായത്രി, അഞ്ജന എന്നിവരും പ്രവർത്തിക്കുന്നു എൽ പി മുതലുള്ള കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു വരുന്നു.

മൂല്യനിർണയ കാർഡ്

  അടുത്തവർഷം സ്കൂൾ മുഴുവനും മൂല്യനിർണയ കാർഡ് നൽകുന്നതിന് മുന്നോടിയായി ഒമ്പതാം ക്ലാസുകളിലെ മുഴുവൻ കാർഡുകളും തയ്യാറാക്കുകയും ഒരു ക്ലാസ്സിൽ വിതരണം ചെയ്യുകയും ചെയ്തു. ആവണിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്.

ചങ്ങാതികൂട്ടം

  ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ വാർത്താ റിപ്പോർട്ടിംഗിനായി ലിറ്റിൽ കൈറ്റ് കാർത്തിക്കും ഒപ്പമുണ്ടായിരുന്നു

ചിത്രാ‍ഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി ലിറ്റിൽ കൈറ്റ്സ്

ചിത്രാഞ്ജലി മ്യൂസിയത്തിൽ പഴയ സിനിമാ ഉപകരണങ്ങൾക്കൊപ്പം

  ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ‍ഞങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്. യാത്രയ്ക്കുശേഷം യാത്രാവിവരണരചനാമത്സരവും നടത്തി.

യാത്രാവിവരണം

സർട്ടിഫിക്കറ്റ് വിതരണം

അക്ഷയ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു ‍‍

2020 മാർച്ച് ആറാം തീയതി ആദ്യ ബാച്ചിന് ഹെഡ്‍‍മിസ്ട്രസ്സ് കല ടീച്ചർ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.



ചിത്രശാല