ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽകൈറ്റ്സ് 2022-25
44050 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44050
യൂണിറ്റ് നമ്പർ LK/2018/44050
അധ്യയനവർഷം 2023-24
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ മാളവിക എസ് എസ്
ഡെപ്യൂട്ടി ലീഡർ ആദിത്യ ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അ‍ഞ്ജുതാര ടി ആർ
09/ 02/ 2024 ന് 44050
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ആറാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ ,അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2022-25 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ്ആറാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

2022-25 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ബിയിലെ മാളവിക എസ് എസ് , 9 ഡിയിലെ ആദിത്യ ആർ ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

ആനിമേഷൻ

   കൂടുതൽ മികച്ചതും വൈവിധ്യപൂർണ്ണവുമായ ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ചാണ് ആനിമേഷൻ വീഡിയോ തയ്യാറാക്കിയത് വിമാനം സഞ്ചരിക്കുന്ന ആനിമേഷനാണ് തയ്യാറാക്കിയത് ഇതിനായി ഒരു പശ്ചാത്തല ചിത്രം വിമാനത്തിന്റെ ചിത്രം വിമാനത്തിന്റെ ശബ്ദം എന്നിവയാണ് റിസോഴ്സ് ആയി ഉപയോഗിച്ചത് ഇതുവരെ പഠിച്ച ആനിമേഷൻ വീഡിയോയിൽ നിന്ന് വ്യത്യസ്തമായി ശബ്ദം ഇമ്പോർട്ട് ചെയ്ത് അതിന്റെ സമയദൈർഘ്യത്തിനും സ്ഥാനത്തിനും അനുസൃതമായി ചിത്രങ്ങൾ ചേർത്ത് ആണ് ആനിമേഷൻ വീഡിയോ തയ്യാറാക്കിയത് പശ്ചാത്തല ശബ്ദം ചേർത്ത ആനിമേഷൻ സിനിമകൾ കൂടുതൽ മികവ് പുലർത്തുന്നതായി ഇതിലൂടെ കുട്ടികൾക്ക് മനസ്സിലായി തുടർന്ന് ആനിമേഷൻ ഫോൾഡറിൽ നൽകിയിട്ടുള്ള എക്സ്ട്രാസ് ഫോൾഡറിൽ കടലിലെ മത്സ്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയും ഇങ്ക് സ്റ്റെപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൂടുതൽ ചിത്രങ്ങൾ വരച്ചും കുട്ടികൾ വ്യത്യസ്തങ്ങളായ ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി

പ്രോഗ്രാമിങ്

കോഴികുഞ്ഞിന് അമ്മകോഴിയുടെ അടുത്ത് എത്തിക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്ന Maze ഗെയിം ഗെയിം കളിച്ചുകൊണ്ട് ക്ലാസ്സ്‌ ആരംഭിച്ചത്. ഗെയിം കൂടുതൽ രസകരമാക്കാനായി ലെവൽ, ലൈഫ്, സൗണ്ട്, അനിമേഷൻ തുടങ്ങിയ അനേകം സാധ്യതകൾ ഉണ്ടായിരുന്നു.കോഴിക്കുഞ്ഞു ചലിക്കുന്നത് ഘട്ടം ഘട്ടമായ നിർദേശങ്ങൾ അനുസരിച്ചാണെന്ന് കുട്ടികൾ മസ്സിലാക്കി. ഇങ്ങനെ ഘട്ടം ഘട്ടമായുള്ള നിർദേശങ്ങൾ തയ്യാറാക്കിയാണ് കമ്പ്യൂട്ടർ ഗെയിമുകൾ തയ്യാറാക്കുന്നതെന്നും ഇതിനായി സ്ക്രാച്ച് എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിക്കുന്നു എന്ന് കുട്ടികൾ മനസിലാക്കി.തുടർന്ന് maze ഗെയിം കമ്പ്യൂട്ടറിൽ സ്വയം തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു. ഇതിനായി സ്ക്രാച്ച് ഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെമുകളും അനിമേഷൻനും ചെയ്യാൻ സഹായിക്കുന്ന scratch3 എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്.ഇന്റർഫേസ് ഡിസൈനിങ്, കോഡിങ് എന്നീ ഘട്ടങ്ങൾ പുർത്തിയാക്കികൊണ്ട് ഗെയിം കുട്ടികൾ സ്വയം നിർമ്മിച്ചു.

*വീഡിയോ എഡിറ്റിങ്ങ് & ക്യാമറ**

കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി.

മൊബൈൽ ആപ്പ് ക്രിയേഷൻ

മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട്‌ ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക്‌ സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക്‌ കഴിഞ്ഞു

മലയാളം കമ്പ്യൂട്ടിങ്

കമ്പ്യൂട്ടറിൽ തെറ്റില്ലാതെ മലയാളത്തിൽ ടൈപ്പ് ടൈപ്പ് ചെയ്യാനും ടൈപ്പ് ചെയ്ത വാക്കുകൾക്കും വാചകങ്ങൾക്കും വ്യത്യസ്ത അക്ഷര രൂപങ്ങൾ നൽകാനും വിവിധ വേർഡ് പ്രോസസർ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു. ലിബർ ഓഫീസ് റൈറ്റർ ഡോക്യുമെന്റിൽ ടൈറ്റിൽ പേജ് ഉൾപ്പെടുത്താനും ടൈറ്റിൽ പേജ് ആകർഷകമായി ഡിസൈൻ ചെയ്യാനും കമ്പ്യൂട്ടർ ഫോൾഡറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. കൂടാതെ ലിബർ ഓഫീസ് റൈറ്ററുകളിലെ പേജുകളിൽ വിവിധ ഷേപ്പുകൾ ചിത്രങ്ങൾ ഫോർമാറ്റിംഗ് സങ്കേതങ്ങൾ എന്നിവ നൽകാനും ലിബർ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിന്റെ വിവരങ്ങൾ ചേർത്ത് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കാനും ഫൂട്ടർ എന്നിവ ചേർത്ത് പേജ് ആകർഷകമാക്കാനും കുട്ടികൾക്കായിമലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു ഇംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് വളരെ അനായാസേനയും എളുപ്പത്തിലും മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ പ്രായോഗികജ്ഞാനം ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.

കൃത്രിമ ബുദ്ധി

നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്നും നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനും, നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ കണ്ടെത്താനും കുട്ടികൾക്ക് സാധിച്ചു.സ്ക്രാച്ച്ലെ ഫേസ് സെൻസിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച് പ്രോഗ്രാമുകൾ തയ്യാറാക്കാനും മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡേറ്റകൾക്കുള്ളപ്രാധാന്യം തിരിച്ചറിയാനും,കൂടാതെ നിർമ്മിത ബുദ്ധി ഉപയോഗ പ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാകാനും, മെഷീൻ ലേണിങ് മോഡൽ തയ്യാറാക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യതകളെ കുറിച്ചും മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.Teachable machine ഉപയോഗിച്ച് മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ധാരണ നേടിയെടുക്കാനും കുട്ടികൾക്കായി.

ഇലക്ട്രാണിക്സ് ക്ലാസ്സ്

ഇലക്ട്രാണിക്സ്

സെൽ, ടോർച്ച് , ബൾബ് , വയർ തുടങ്ങിയവ ഉപയോഗിച്ച് സർക്യൂട്ട് തയ്യാറാക്കാനും, അതിന്റെ ഉപയോഗം മനസ്സിലാക്കാനും,LED തെളിയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും, ബാറ്ററി റെസിസ്റ്റർ, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ എന്നിവ ഉപയോഗിച്ച് LED തെളിയിക്കാനും, കളർ കോഡ് അനുസരിച്ച് റെസിസ്റ്ററിന്റെ പ്രതിരോധം കണ്ടെത്താനും പട്ടികപ്പെടുത്താനും പരിചയപ്പെടുത്തികൊണ്ടുള്ള ഇലക്ട്രോണിക് ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി.

ഐടി പ്രദർശനം

ഐടി പ്രദർശനം

വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.കൂടാതെ ഓഡിനോ കിറ്റ് ഉപയോഗിച്ച് കൊണ്ട് ഡാൻസിങ് LED,ട്രാഫിക് സിഗ്നൽ, സ്ട്രീറ്റ് ലൈറ്റ്, റോബോ ഹെൻ എന്നിവയുടെ പ്രദർശനവും വളരെയധികം ആകർഷക മായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 1/09/2023 ന് സ്കൂളിൽ വച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരി ന്നു ക്യാബ്. Scratch ൽ ഓണവുമായി ബന്ധപ്പെട്ട പുക്കൾ ശേഖരിച്ചു പുക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ്സ് ഉപയോഗിച്ച് അനിമേഷൻ വീഡിയോ, GIF, പ്രമോ വീഡിയോകൾ എന്നിവയുടെ പരിശീലനമാണ് നൽകിയത്. യൂണിറ്റ് തല ക്യാബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. അധ്യാപികമാരായ ദീപ ടീച്ചർ ആശംസയും, അഞ്ചുതാര ടീച്ചർ സ്വാഗതവും പറഞ്ഞു. ബാലരാമപുരം സബ്ജില്ലയുടെ മാസ്റ്റർ ട്രെയിനർ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്.യൂണിറ്റ് തലത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാക്യാബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ മാളവിക എസ് എസ്, സോന എസ് എസ്, അരുൾ പ്രസാദ്, നിരഞ്ജൻ ആർ എസ് എന്നിവരെ സബ്ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഉപകരണ പരിപാലനം

പ്രവർത്തനങ്ങൾ

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിലൂടെ

നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ ആഴ്ചയിലും ഹൈടെക് ഉപകരണങ്ങൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ പരിപാലനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ഇതിൽ ഹൈടെക് ഉപകരണങ്ങളെ വൃത്തിയായി സൂക്ഷിക്കൽ, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ അവ കണ്ടുപിടിച്ച് പരിഹരിക്കുകയും ചെയ്യുന്നു.ആഴ്ചയിൽ ഒരു ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൃത്യമായും കമ്പ്യൂട്ടർ ലാബുകൾ തൂത്ത് വൃത്തിയാക്കുകയും, ലാബിലെ ഉപകരണങ്ങളിലെ പൊടിയും മറ്റു മലിന വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്യുന്നു.

കൈത്താങ്ങ്

കൈത്താങ്ങ്

ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയിലും ഉച്ചയ്ക്ക് 12 30 മുതൽ ഒരു മണിവരെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകുന്നു. ഇതിലൂടെ അനായാസം മലയാളം ടൈപ്പ് ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.

സ്കൂൾ വിക്കി പരിശീലനം

സ്കൂൾ വിക്കി പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കിയുടെ പരിശീലനം 2023 നവംബർ മാസം ഏഴാം തീയതി നമ്മുടെ സ്കൂളിലെ എസ് ഐ ടി സി ശ്രീമതി ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ ക്ലാസിന്റെ ലക്ഷ്യം. ഏട്ട്, ഒൻപത് ക്ലാസുകളിലെ ലിറ്റിൽ കൈയ്റ്റുകളാണ് ഈ ക്ലാസിൽപങ്കെടുത്തത്. ഈ ക്ലാസ്സിലൂടെ സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിന്റെ പേജ് എങ്ങനെ ഓപ്പൺ ചെയ്യണമെന്നും,നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ റിപ്പോർട്ടുകൾ ആക്കി വിക്കിയിൽ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ഇമേജസ് എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ദീപ ടീച്ചർ കുട്ടികളെ പരിശീലിപ്പിച്ചു.

ഫീൽഡ് ട്രിപ്പ്

വീഡിയോ എഡിറ്റിംഗ് ബന്ധപ്പെട്ട കൂടുതൽ അറിവ് നേടിയെടുക്കുന്നതിലേക്കായി തിരുവനന്തപുരത്തുള്ള കേരളം ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന തിരുവല്ലത്തുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.

ചങ്ങാത്തം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ തന്നെ LP, UP,HS കുട്ടികൾക്ക് കമ്പ്യൂട്ടറിൽ ചിത്രംവരയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി. ഇത് കൊച്ചുകുട്ടികൾക്കും IT ൽ അവരുടെ അഭിരുചി വളർത്താൻ സഹായകരമായി മാറി


ലിറ്റിൽ കൈറ്റുകൾ സമൂഹത്തിലേക്കും

എൽപിഎസ് മുടിപ്പുര നട സ്കൂളിലെ പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൽപിഎസ് മുടിപ്പുര നട സ്കൂൾ സന്ദർശിക്കുകയും അവിടെ പഠിക്കുന്ന എൽപി സ്കൂൾ കുട്ടികൾക്ക് അവർക്ക് അനുയോജ്യമായ ഐടി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പഠിപ്പിക്കുകയും ചെയ്തു.

ഇ-ഇലക്ഷൻ

ഇ-ഇലക്ഷൻ ബൂത്ത് 3

2023 ഡിസംബർ 4ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

ചിത്രശാല