സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ പൊന്നുരുന്നി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.കെ.സി.എച്ച്.എസ് പൊന്നുരുന്നി സ്കൂൾ.
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി | |
---|---|
വിലാസം | |
പൊന്നുരുന്നി വൈറ്റില പി.ഒ. , 682019 , എറണാകുളം ജില്ല | |
സ്ഥാപിതം | 05 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2302155 |
ഇമെയിൽ | ckchs@yahoo.co.in |
വെബ്‍സൈറ്റ് | www.ckcghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26059 (സമേതം) |
യുഡൈസ് കോഡ് | 32081301419 |
വിക്കിഡാറ്റ | Q99485970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടീന എം.സി |
പി.ടി.എ. പ്രസിഡണ്ട് | എ എൻ സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | sreekala Sudheesh |
അവസാനം തിരുത്തിയത് | |
14-09-2023 | Ckcghs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ടത്. തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്നു പൊന്നുരുന്നി. തുടർന്നു വായിക്കുക
സിസ്റ്റർ ഷൈനി ജോസഫിൻെറ നേതൃത്വത്തിൽ കിഴക്കു വശത്തു സ്ഥിതിചെയ്തിരുന്ന പഴയകെട്ടിടത്തിനു പകരം മൂന്ന് ക്ളാസ് മുറികളും ,ഒരു പ്രാർത്ഥനാമുറിയും ,അണ്ടർ ഗ്രൗണ്ട് സൈക്കിൾ ഷെഡും അടങ്ങിയ പുതിയ കെട്ടിടം പണിയുകയുണ്ടായി. കൂടാതെ ലാബ്,ലൈബ്രറി ,24 ക്ളാസ് മുറികൾ എന്നിവ ടൈൽ വിരിച്ച് മനോഹരമാക്കി, ഒരു സ്റ്റോർ റൂമോടുകൂടിയ അടുക്കളയും പണിതീർത്തു. മനോഹരമായ പ്രവേശനകവാടം എന്ന ഏവരുടെയും സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടത് സി.ഷൈനി ജോസഫിൻെറ അക്ഷീണമായ പ്രയത്നത്താലാണ്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ജോൺ ഫെർണാണ്ടസ് സാറിൻെറ ഫണ്ടിൽ നിന്നും ആറ് ഡെസ്ക്ക്ടോപ്പുകൾ,ഒരു പ്രോജക്ടർ,ഒരു പ്രിൻെറർ എന്നിവ ലഭിക്കുകയുണ്ടായി..ഇതു മൂലം അതിമനോഹരമായ മൾട്ടീമീഡിയ റും സജ്ജീകരിക്കാൻ സാധിച്ചു. പൊതുവിദ്യാഭ്യാസസംരക്ഷണയജഞത്തിൻെറ ഭാഗമായി കേരളാ ഗവൺമെൻറിൻെറ പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ പതിനേഴ് ക്ളാസ് മുറികൾ ഹൈടെക്ക് ആയത് പഠനരംഗത്ത് വിപ്ളവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക്ക് ക്ളാസ്
സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടുു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ജി എച്ച് എസ്സിലെ ഹൈസ്ക്കൂലിലെ 17 ക്ളാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു
കമ്പ്യുട്ടർ ലാബ്
എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് സി.കെ.സി യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.21 ടെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളാണ് ഹൈസ്ക്കുൾ ലാബിലുള്ളത്.കൂടാതെ ആറ് ലാപ്പ്ടോപ്പുകളുമുണ്ട്.യു.പി ലാബിൽ ഏഴ് ടെസ്ക്ക്ടേപ്പ് കമ്പ്യൂട്ടറുകളാണുള്ളത്.രണ്ട് ലാബുകളും നെറ്റ് വർക്ക് ചെയ്തിരിക്കുന്നു.റെയിൽ നെറ്റിൻെറ ഇൻെറർനെറ്റ് കണക്ഷൻ ഹൈസ്ക്കുളിലേയും, യു.പി യിലേയും ലാബിലെ എല്ലാ കമ്പ്യൂട്ടറുമായും ബന്ധിപ്പിച്ചിരിക്കുന്നു.ഇതിനെല്ലാം പുറമെയാണ് പതിനേഴ് ഹൈടെക്ക് ക്ളാസ് മുറികൾ.
മൾട്ടീമീഡിയ റൂം
2018-19 അധ്യയനവർഷത്തിലെ നവീകരിച്ച മൾട്ടീമീഡിയ റൂമിന്റെ ഉദ്ഘാടനം ജൂൺ 26 ചൊവ്വാഴ്ച്ച 10മണിക്കു നടത്തുകയുണ്ടായി. നിയമസഭയിലെ ആഗ്ലോ-ഇന്ത്യൻ പ്രതിനിധി ബഹു.പി.ജോൺ ഫെർണ്ണാണ്ടസ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച സഹായം ഉപയോഗിച്ചാണ് മൾട്ടീമീഡിയ റൂം നവീകരിച്ചത്. പ്രാർത്ഥനയോഗത്തോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് റവ.സി. ലിസ്സി ദേവസി ഏവർക്കും സ്വാഗതം ആശംസിച്ചു. P.T.A പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ അധ്യക്ഷപദം അലങ്കരിച്ചു. ശ്രീ ജോൺ ഫെർണാണ്ടസ്സ് M.L.A ഉദ്ഘാടന പ്രസംഗത്തിൽ പോതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായുള്ള ഗവൺമെന്റ് പ്രവർത്തനങ്ങളും,സ്മാർട്ട്ക്ലാസ്സ് റൂമുകൾ, ലിറ്റിൽ കൈറ്റ്സ് എന്നീ പദ്ധതികളെക്കുറിച്ചും തുടർന്നുണ്ടായ നേട്ടങ്ങളെക്കുറിച്ചും പറയുകയുണ്ടായി. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. മൾട്ടീമീഡിയ റൂമിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മുൻ ഹെഡ്മിസ്‌ട്രസ്സ് റവ.സി.ഷൈനി ജോസഫ് ആശംസകൾ നേർന്നു S.I.T.C. ശ്രീമതി ജസ്‌റ്റീന. ജെറൊം ലിറ്റൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സന്ദേശങ്ങൾ നൽകി. കുമാരി കീർത്തി ജോഷി, ലളിതഗാനം ആലപിച്ചു. യോഗനൃത്തം അവതരിപ്പിച്ച ആൻ അൽനയും സദസ്സിനെ പുളകം കൊള്ളിച്ചു. തുടർന്നു ജോൺ ഫെർണ്ണാണ്ടസ്സ് M.L.A മൾട്ടീമൂഡിയ റൂമിൻെറ ഉത്‍ഘാടനവും ,ഡിസിട്രിക്ച് ഐ.ടി മാസ്റ്റർ ട്രൈനർ ശ്രീ.പ്രകാശ് വി പ്രഭു ഹൈടെക്ക് ക്ളാസ് മുറികളുടെ ഉത്ഘാടനകർമ്മവും നിർവ്വഹിച്ചു.
കളിസ്ഥലം
ഗ്രന്ഥശാല
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും പിന്നിൽ ആത്മാർത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അർപ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതൽ ഈ സ്ഥാപനത്തിൽ സേവനനിരതരായി പ്രവർത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തിൽ സ്മരിക്കുന്നു.
സയൻസ് ലാബ്
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻസുകൾ, ടെസ്റ്റ്ട്യൂബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റു രാസവസ്തുക്കൾ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.
പാചകപ്പുര
സി.കെ സി ജി എച്ച് എസ്സിലെ നവീകരിച്ച ഊട്ടുപുരയുടെ ഉത്ഘാടനം 2018 മെയ് മാസത്തിൽ നിർവ്വഹിച്ചു.രണ്ട്മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.. അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റും കൂടി ഉണ്ട്.എൽസി ചേച്ചി,ജാൻസി എന്നിവർ അത്യധികം വൃത്തിയോടും രുചിയോടും കൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്.
ഹെൽത്ത് ക്ളിനിക്ക്
കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഒരു സമൂഹത്തിൻേറയും ഒരു രാജ്യത്തിൻേറയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്.സി.കെ.സി യിലെ അദ്ധ്യാപകർ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ അത്യന്തംസ്രദ്ധചെലുത്തുന്നു.എല്ലാ അദ്ധ്യാപകരും പ്രത്യേകിച്ച് ബയോളജി അദ്ധ്യാപികയായ ശ്രീമതി മെർലിൻ റാൻസം ഒാരോ ആഴ്ചയും കുട്ടികൾക്ക് ഹെൽത്ത് ടിപ്സ് നൽകുന്നതിൽ അതീവശ്രദ്ധ വയ്ക്കാറുണ്ട്.അയേൺ ഗുളിക,വിര ഗുളിക എന്നിവ കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു.സൗജന്യ മെഡിക്കൽ ക്യാമ്പ് ,ഹെൽത്ത് ക്ളാസുകൾ ,സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് എന്നിവ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു.
പ്രാർത്ഥനാമുറി
ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു.
ഒാഡിറ്റോറിയം
വിശാലമായ ഒാഡിറ്റോറിയം സി.കെ.സി യു ടെ മറ്റൊരു പ്രത്യേകതയാണ്. മൂന്നാം നിലയിൽ ഏകദേശം 500 കുട്ടികൾക്ക് ഇരിക്കാനുളള സൗകര്യം ഈ ഒാഡിറ്റോറിയത്തിനുണ്ട്.ഇവിടെ ഒരു മിനി സ്റ്റേജും പ്രോജക്ടർ കാണിക്കാനുള്ള സൗകര്യവുമുണ്ട്.സിനിമാപ്രദർശനം ,ഒാറിയൻേറഷൻ ക്ളാസുകൾ,ഏകദേശം 100 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാട്ടെ പരിശീലനം എന്നിവ ഇവിടെ നടത്തുന്നു
ടേബിൾ ടേന്നീസ് റൂം
വിദ്യാലയങ്ങളെ മികവിൻെറ കേന്ദ്രങ്ങളാക്കാനുള്ള സർക്കാരിൻെറ പദ്ധതിയുടെ ഭാഗമായി സി.കെ.സി യിൽ പല പദ്ധതികളും ആവിഷ്ക്കരിച്ചു.അതിൻെറ ഫലമായുണ്ടായതാണ് ടേബിൾ ടെന്നീസ് റൂം..സക്കൂളിലെ അദ്ധ്യാപകരുടെ സഹായത്താലാണ് ഇങ്ങനെ ഒരു റൂം ഒരുക്കാൻ സാധിച്ചത്.ഏകദേശം 50 കുട്ടികൾ ഇവിടെ പരിശീലനം നടത്തി വരുന്നു.മഹാത്മാ ഗാന്ധി യൂണിവേയ്സിറ്റി ചാമ്പ്യനായ അഭയ് ആണ് കുട്ടികൾക്ക് ട്രൈനിംങ്ങ് നൽകുന്നത്.
ജൈവവൈവിധ്യപാർക്ക്
-
പപ്പായ
-
ചേമ്പ്
-
ചേന
-
വാഴ
-
വെണ്ട
-
ബയോഗ്യാസ് പ്ളാൻെറ്
-
-
-
‘പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ് ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം. കുട്ടികൾ പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളട്ടെ. പ്രകൃതിയുടെ സ്നേഹസ്പർശത്താൽ വളരാനുള്ള അവസരം നമ്മുടെ കുരുന്നുകൾക്ക് ലഭ്യമാക്കുക എന്നത് കേരളാ ഗെവൺമെൻെറിൻെറ പദ്ധതിയുടെ ഭാഗമാണ്. ഇതിനായി കേരളത്തിലെ എല്ലാ സ്കൂളുകളിലും ഹരിത നിയമാവലി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നു.ഇതിൻെറ ഭാഗമായി സി.കെ.സി യിലും ജൈവവൈവിധ്യ ഉദ്യാനം എന്ന ആശയത്തിനു തുടക്കം കുറിച്ചു സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗൈഡ്സ്,റെഡ്ക്രോസ് , സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിങ്ങനെ നാനാതുറകളിൽ പെട്ടവർ സ്കൂളിൽ ഒത്തുചേർന്ന് ‘സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചു. കുട്ടികൾ ഹരിത നിയമാവലി സ്കൂളിൽ എഴുതിവെച്ച് വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും അതിലൂടെ സ്കൂളിനെ ജൈവവൈവിധ്യ കലവറയാക്കുമെന്നും പ്രതിജ്ഞ എടുക്കുകയുണ്ടായി. ഹരിത നിയമാവലി ഓരോ കുട്ടികളും തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അദ്ധ്യാപകരും പി.ടി.എ യും കുട്ടികൾക്ക് സർവ്വപിന്തുണയും നൽകിവരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന്റെ മികച്ച ഉദാഹരണമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയണം. അതിന് കുട്ടികൾ പ്രകൃതിയെ തൊട്ടറിയണം. അനുഭവലഭ്യമാക്കണം. അതിലൂടെ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കണം. ഇതിനുള്ള ഉത്തമവഴിയായി സ്കൂൾ ക്യാമ്പസിൽ ജൈവവൈവിധ്യ ഉദ്യാനവും , ‘ഒരു കുട്ടിവനവും’ ഒരുക്കിയിട്ടുണ്ട്. വാഴത്തോട്ടം,വെണ്ട,ചേമ്പ്,കപ്പ,പച്ച മുളക്,പപ്പായ എന്നിവ കൂടാതെ പ്ളാവ്,മാവ്,വേപ്പ്,ആരിവേപ്പ്,നെല്ലിപ്പുളി,അമ്പഴം,കാര മരം, എന്നീ മരങ്ങൾ ഉൾപ്പെട്ടതാണ് സി.കെ.സി.യി.ലെ ജൈവവൈവിധ്യ പാർക്ക്.
സൈക്കിൾ ഷെഡ്
എറണാകുളത്തിൻെറ ഹൃദയഭാഗത്താണ് സി.കെ.സി.ജി എച്ച് എസ് സ്ഥിതി ചെയ്യുന്നത്.എറണാകുളത്തിൻെറ പ്രാന്തപ്രദേശത്തുനിന്നുമുള്ള പല കോളനികളിൽ നിന്നുമാണ് പല കുട്ടികളും സ്ക്കൂളിൽ എത്തുന്നത്.എറണാകുളത്തിൻെറ പല ഭാഗത്തേക്കുമുള്ള ബസ്സ് ലഭിക്കുന്നതിന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തണം.ഇത് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് മിക്കവാറും കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്താണ് എത്തുന്നത്.ഏകദേശം മുന്നൂറു കൂട്ടികൾ സൈക്കിളിൽ യാത്ര ചയ്ത് എത്തുന്നു.ഈ സൈക്കിളുകൾ പാർക്കുചെയ്യുന്നതിന് വിശാലമായ ഒരു അണ്ടർഗ്രൗണ്ട് പാർക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നു.
മൂന്ന് മിനി ഒാഡിറ്റോറിയങ്ങൾ
കുട്ടികളുടെ നാനാവിധമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്ന സംസ്ഥാനഗവൺമെൻെറിൻെറ പദ്ധതിയുടെ ഭാഗമാണ് ടാലൻെറ് ലാബ്. ഏകദേശം 100 കുട്ടികളെ വീതം പങ്കെടുപ്പിച്ചുകൊണ്ടുള്ള വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,കുങ്ഫു എന്നീ ഇനങ്ങളുടെ പരിശീലനം നടത്തുന്നതിനാണ് സി.കെ.സി യി ലെ ഈ മൂന്ന് മിനി ഒാഡിറ്റോറിയങ്ങൾ ഉപയോഗിക്കുന്നത്
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ സി.കെ.സി.എച്ച്.എസ്
- സി.കെ.സി.എച്ച്.എസ്/ പ്ലാറ്റിനം ജൂബിലി മാഗസിൻ
പുറത്തേയ്ക്കുള്ള കണ്ണികൾ
സ്ക്കൂളിന്റെ വെബ്പേജ് : http://ckcghs.com/
സ്ക്കൂളിന്റെ ഫേസ്ബുക്ക് പേജ് : https://www.facebook.com/C.K.C.G.H.S.PONNURUNNI/?fref=ts
സ്കൂളുമായി ബന്ധപെട്ടവ
http://mathematicsschool.blogspot.com/
http://www.education.kerala.gov.in
http://www.ddeernakulam.in/ddekmjuly1/
പ്രവേശനോത്സവം
2021-2022
പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ 2021 നവംബർ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അകലം പാലിച്ചുകൊണ്ട് സന്തോഷത്തോടെ ഒരുമിക്കാം എന്ന് ടീച്ചർ പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ, അധ്യക്ഷപ്രസംഗത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജാഗ്രതയോടെ മുന്നേറാമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. വിശിഷ്ടാതിഥി പോലീസ് ഇൻസ്പെക്ടർ ശ്രീ അനന്തലാൽ കവിതകളിലൂടെ, പ്രബോധനാത്മകമായ വാ ക്കുകളിലൂടെ കുട്ടികൾക്ക് സന്ദേശം നൽകി. അധ്യാപിക ശ്രീമതി മിൻറു മേരി കോവിഡ് അനുബന്ധ പെരുമാറ്റരീതികൾ പരിശീലിക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് ഡോക്ടർ ജോജി, ഹെഡ്മിസ്ട്രസിനും സമ്മതപത്രം നൽകിയ വിദ്യാർത്ഥിക്കും രക്ഷിതാവിനും നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപിക ശ്രീമതി ശുഭ പി.പി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ റവ. സി. ഗ്ലാഡിസ്സിന് കൈമാറി. ലീസ് ഹെൽത്ത് കെയർ പ്രതിനിധി ശ്രീ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പ്രധാനാധ്യാപികയ്ക്ക് കൈമാറി. ലോക്കൽ മാനേജർ റവ.സി. ഗ്ലോറിസ്റ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. രാജീവ് എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി ഏവർക്കും നന്ദി അർപ്പിച്ചു.
2023- 2024
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 10.00 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ടീന എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. എറണാകുളം എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ബഹുമാനപ്പെട്ട പ്രിൻസ് ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഇന്നത്തെ സമൂഹത്തിന്റെ മഹാവിപത്തായ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാർഥികൾക്ക് നല്ലൊരു അവബോധം അദ്ദേഹം നൽകി.തുടർന്ന് പിടിഎ പ്രസിഡണ്ടായ ശ്രീ എ . എൻ സജീവൻ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാർത്ഥി പ്രതിനിധിയായ ആഗ്ന ഏലീശ്വ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീ മുരുകൻ കാട്ടാക്കട രചിച്ച "മിന്നാമിനുങ്ങിനെ പിടിക്ക ലല്ല ജീവിതം" എന്ന ഈ വർഷത്തെ പ്രവേശനോത്സവഗാനം വിദ്യാർഥികൾ ആലപിച്ചു.അതിനുശേഷം കുമാരി നിവാ സാബു അവതരിപ്പിച്ച നാടൻപാട്ട് ഏവരും ആസ്വദിച്ചു. പ്രവേശനോത്സവ ഗാനത്തോടൊപ്പം ഉള്ള മാളവികയുടെയും കൂട്ടുകാരുടെയും നൃത്തച്ചുവടുകൾ ഏറെ ആകർഷകമായി.ഡെപ്യൂട്ടി എച്ച് എം ശുഭ ടീച്ചർ കൃതജ്ഞത അർപ്പിച്ചു. 11.00 മണിയോടെ യോഗനടപടികൾ അവസാനിച്ചു.
ദിനാചരണങ്ങൾ
2021-2022
ലോക പരിസ്ഥിതി ദിനം
2021- 2022 അധ്യായനവർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ഓൺലൈനിൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ സി.ഡി ബിന്ദു, കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ , P. T.Aപ്രസിഡൻറ് ശ്രീ A.N സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ ഹരിഹരൻ സർ കോവിഡ് കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി. കെ യുടെ ബോധവൽക്കരണ ക്ലാസ്സ നൽകി. സയൻസ് ക്ലബ് കോഡിനേറ്റർ ആയ ശ്രീമതി ഷിജി ജോസ് സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ് ,സന്ദേശം, വിദ്യാർഥികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ CKC HS യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.എറണാകുളം ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം തുടർച്ചയായി ഈ രണ്ടു വർഷങ്ങളിലും [2019-20, 2020-21] - ലഭിച്ച CKCHS - നെ പൊന്നുരുന്നി യിലെ ഗ്രാമീണ വായനശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. Google meet ആയി നടത്തിയ പ്രസ്തുത യോഗത്തിൽ CKCHS ഹെഡ്മിസ്ട്രസ് ശ്രീമതി ഫിലി മാത്യു ,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി., സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി സിജി ജോസഫ് കെ ജെഎന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച്സന്നിഹിതരായിരുന്നു.വായനാശാലയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ അധ്യക്ഷo വഹിച്ചു.റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ദേവസി സീഡ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഉണ്ടായ സ്വാഭാവ മാറ്റങ്ങളെക്കുറിച്ച് സിസ്റ്റർ സംസാരിച്ചുപ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, സുന്ദർലാൽ ബഹുഗുണയുടെ സമരണാർത്ഥo നടത്തി മീറ്റിങ്ങിൽ വായനശാലയുടെ സെക്രട്ടറി K .K. ഗോപി നായർ സ്വാഗതഠ ആശംസിച്ചു. ശ്രീമതി ഫില്ലി മാത്യു സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വായനാശാലയുടെ പ്രസിഡൻറ് ശ്രീ പി ജെ ഫ്രാങ്ക്ളിൻ അനുമോദന പത്രം സമർപ്പിച്ചു. ജോയിൻ സെക്രട്ടറി കെ ബി അനൂപ് നന്ദിയർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ടീന എം. സി ,സിജി ജോസ് എന്നിവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സീഡ് ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 6 pm നു തുടങ്ങിയ വെബിനാർ 8:00 മണിയോടെ അവസാനിച്ചു.
ബാലവേല വിരുദ്ധ ദിനം
2021 -22 അധ്യയനവർഷത്തെ ബാലവേല വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ പന്ത്രണ്ടാം തീയതി സി.കെ.സി എച്ച് .എസ് പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു .സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി ട്രീസ ടീച്ചർ ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയിട്ടും തങ്ങളെ പോലുള്ള കുട്ടികൾ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബാലവേല ചെയ്യുന്നു എന്നത് വേദനാജനകം എന്ന് വിദ്യാർത്ഥി പ്രതിനിധി സാറ ജുബിന തൻ്റെ പ്രസംഗത്തിൽ പറയുകയുണ്ടായി .പോസ്റ്റർ നിർമ്മിച്ചും ചിത്രങ്ങൾ വരച്ചും, മുദ്രാവാക്യങ്ങൾവിളിച്ചും, പാട്ട് പാടിയും കുട്ടികൾ ഈ ദിനത്തിൻ്റെ സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകി.
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സി.കെ.സി എച്ച് .എസ് പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ പരിശീലക സംസാരിച്ചു. യോഗ ദിന സന്ദേശവും നൽകി. യോഗ മുദ്രകൾ അവതരിപ്പിച്ചും പോസ്റ്റർ നിർമ്മിച്ചും ചിത്രങ്ങൾ വരച്ചും യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചും കുട്ടികൾ ഈ ദിനത്തെ കുറിച്ചുള്ള സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകി.
ലോക ലഹരി വിരുദ്ധ ദിനാചരണം
ലോക ലഹരി വിരുദ്ധ ദിനാചരണം 2021- 2022 ജൂൺ 26ന് സി .കെ സി .എച്ച് എസ്പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചും അതിൻറെ ഭവിഷ്യത്തുകളെ കുറിച്ചും സംസാരിച്ച -എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജയരാജ് വിദ്യാർഥികൾക്ക് ബോധവൽക്കരണ സെമിനാർ നൽകി. പോസ്റ്ററുകളും ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളിലെ ആത്മാഭിമാനം ഉയർത്തുന്നതിനും ഉതകുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു .പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രതീഷ് സബ് ഇൻസ്പെക്ടർ രാജ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ രാജീവൻ അവർകൾ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ നടത്തപ്പെട്ടു ലഹരിവിരുദ്ധ ദിനാചരണം ചൊല്ലിക്കൊണ്ട് യോഗം പര്യവസാനിച്ചു.
ലോക ഹെപ്പറ്റൈറ്റിസ് ദിനം
മഞ്ഞപ്പിത്തം എങ്ങനെയുണ്ടാകുന്നു രോഗകാരി ഏത് എന്തെല്ലാം രോഗലക്ഷണങ്ങളാണ് രോഗി കാണിക്കുന്നത് രോഗം വരാതിരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം രോഗം വന്നാൽ എന്ത് ചെയ്യണം എന്നെല്ലാം മനസ്സിലാക്കുവാൻ വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഡോക്ടർ അഞ്ചു ശ്രീനിവാസ്( ബി എച്ച് എം എസ്) ക്ലാസ് നയിച്ചത്. വിദ്യാർഥികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഡോക്ടർക്ക് സാധിച്ചു. രോഗനിർണയവും ചികിത്സയും വൈകരുത് എന്ന ബോധം വിദ്യാർത്ഥികൾക്കു നൽകി. ഹെപ്പറ്റൈറ്റിസ് വിവിധതരം ഉണ്ടെന്നും അവയെ എങ്ങനെ തടയാം എന്നും മനസ്സിലാക്കി കൊടുത്തു . ഹെപ്പറ്റൈറ്റിസ് എ,ഇ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരാം എന്നും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം പരിസര ശുചിത്വം പ്രാധാന്യം വ്യക്തമാക്കി.ഹെപ്പറ്റൈറ്റിസ് ബി ,സി ,ഡി എന്നിവ രോഗബാധിതരുടെ രക്തം മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നു. ഈ വിഭാഗം തടയുവാനായി പച്ചകുത്തൽ ,കാത് ,മൂക്ക് കുത്തൽ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധം സുരക്ഷിതമായ രക്തം മാത്രം സ്വീകരിക്കുക രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.50 വിദ്യാർഥികൾ പങ്കെടുത്ത വേബിനാറിൽ ശിവഗൗരി നന്ദിയും പ്രവീണ സ്വാഗതവും ആശംസിച്ചു
ദേശീയ ആയുർവേദ ദിനം
നിത്യജീവിതത്തിൽ ആയുർവേദത്തിലെ പ്രാധാന്യം മനസ്സിലാക്കുന്നതിനായും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്ന തിനുമായുമാണ് ദേശീയ ആയുർവേദ ദിനം ആചരിക്കുന്നത്. ആയുർവേദ ഡോക്ടർ Dr Elyja Joseph (BAMS) ആ ദിനത്തിൽ സന്ദേശം നൽകി. ആയുർവേദത്തിന്റെ മഹത്വം ഡോക്ടർ വ്യക്തമാക്കി. രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാൻ നിർദ്ദേശിച്ചു. കാലപ്പഴക്കമുള്ള രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമെന്നും അഭിപ്രായപ്പെട്ടു. ആയുർവേദ ചികിത്സയുടെ മഹത്വം ഇന്നും ഒത്തിരി പേർ മനസ്സിലാക്കിയിട്ടില്ല.
വിദ്യാർഥികളുടെ ഭാഗത്തുനിന്നും സന്ദേശം നൽകിയത് X C യിലെ ശിവ ഗൗരി K B ആണ്. 'ആയുസിനെ കുറിച്ചുള്ള വേദം' എന്നതാണ് ഈ വാക്കിനർത്ഥം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ് , ആരോഗ്യത്തെയും ജീവനേയും സൂചിപ്പിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ഭൂമി , വായു , അഗ്നി , ജലം , ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ . ഈ പഞ്ചഭൂതങ്ങൾ കൊണ്ട് തന്നെ രോഗങ്ങൾ ചികിത്സിച്ചു മാറ്റുക എന്നതാണ് ലക്ഷ്യം . ഏതൊരു ജീവിക്കും ഹിതം ആയിട്ടുള്ളത് ഏതെന്നും അഹിതം ആയിട്ടുള്ളത് ഏതെന്നും ആയുർവേദം പഠിപ്പിക്കുന്നു . തുടങ്ങിയവ സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണ് . വിശാലമായ ആയുർവേദത്തിന്റെ പരിധിയിലേക്ക് എല്ലാവരും കടന്നു വരേണ്ടിയിരിക്കുന്നു . പാർശ്വഫലങ്ങൾ ഇല്ലാത്തതും മികവു തന്നെ. വിദ്യാർഥികളുടെ ചിത്രരചനകൾ പ്ലക്കാർഡുകൾ സന്ദേശങ്ങൾ തുടങ്ങിയവയിലൂടെ ആ ദിനം സുന്ദരമാക്കി.
സ്വാതന്ത്ര്യദിനാഘോഷം
നമ്മുടെ രാജ്യത്തിൻറെ 75 -ആം സ്വാതന്ത്ര്യ ദിനം 2021 ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ ആഘോഷിച്ചു. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന ,പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം എന്നിവയ്ക്ക് അവസരം നൽകി. എല്ലാ കുട്ടികളും തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ക്ലാസ് ടീച്ചർ സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ദേശസ്നേഹികളെ കുറിച്ച് സംസാരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആശംസിക്കുകയും നന്ദി പറയുകയും ചെയ്തു.
ഓണാഘോഷം
2021- 22 അക്കാദമിക വർഷത്തെ ഓണാഘോഷം ഓൺലൈനിലൂടെ ഓഗസ്റ്റ് 18 വൈകുന്നേരം 6 മണി മുതൽ നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. എല്ലാവരെയും ക്ലാസ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.പങ്കെടുത്ത എല്ലാവർക്കും ക്ലാസ് ടീച്ചേഴ്സ് നന്ദിപറയുകയും 2021-22 അധ്യായന വർഷത്തെ ഓണാഘോഷം സന്തോഷകരമായി അവസാനിക്കുകയും ചെയ്തു.
അന്താരാഷ്ട്ര വയോജന ദിനം
സി .കെ. സി എച്ച് .എസ് പൊന്നുരുന്നിയിൽ ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വയോജനങ്ങളെ ആദരിക്കുകയും ശുശ്രൂഷയും ചെയ്യുക എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വാർദ്ധക്യത്തിൻ്റെ പ്രത്യേക അവസ്ഥകൾ പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് നാം പുലർത്തേണ്ടതെന്ന ആശയം വ്യക്തമാക്കുകയായിരുന്നു ദിനാചരണത്തിൻ്റെ ലക്ഷ്യം വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും അവർക്കായി ആശംസകാർഡുകൾ തയ്യാറാക്കിയും കുട്ടികൾ ഈ ദിനം അവിസ്മരണീയമാക്കി. ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വയോജനദിനം എന്നും മാതാപിതാക്കന്മാരെ സ്നേഹാദരവോടെ സംരക്ഷിക്കണമെന്നും കമാരി ആർഷ അനീഷ് വ്യക്തമാക്കി. വയോജനങ്ങളെ ആദരിക്കുന്ന തലമുറയാണ് മഹത്വം ആർജിക്കുന്നതെന്ന് കുമാ രി ഐഷ സിയാദ് ഓർമിപ്പിച്ചു.
വിദ്യാകിരണം പദ്ധതി
പൊന്നുരുന്നി സി. കെ.സി. എച്ച്. എസ്സിൽ 2021 സെപ്റ്റംബർ മാസം പതിനാലാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് 'വിദ്യാകിരണം' പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു യോഗം ചേർന്നു. കൗൺസിലർ, പി. ടി.എ , എം.പി. ടി.എ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ എ.എൻ. സജീവൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം തുടരാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹെഡ്മിസ്ട്രസ് സൂചിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ കൊടുക്കുവാനായി സാധ്യമായ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.കൗൺസിലർമാർ, പി.ടി.എ. പ്രസിഡൻറ്, ശ്രീ എ. എൻ. സജീവൻ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു എന്നിവരുടെ നേതൃത്വത്തിൽ അർഹതപ്പെട്ട 44 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോൺ നൽകുവാനായി സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ അഭ്യുദയകാംക്ഷികളെ കൂടി പങ്കാളികളാക്കുവാൻ ഉള്ള യത്നം ഏറ്റെടുത്തു. ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി.യുടെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.
ഗാന്ധിജയന്തി ദിനം
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അക്രമരഹിത ദിനമായിട്ടാണ് ആചരിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി ടീച്ചർ ഗാന്ധിജിയുടെ തത്വങ്ങൾ ജീവിതത്തിൽ ജീവിതത്തിൽ പകർത്താൻ അതിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു വിവിധ വിദ്യാർത്ഥികളുടെ പ്രസംഗം ,പോസ്റ്ററുകൾ, കവിതകൾ എന്നിവ അവതരിപ്പിച്ചു
ശിശുദിനാഘോഷം
2021നവംബർ 14 ഞായറാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസ് അടിസ്ഥാനത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് ടീച്ചർ നേതൃത്വം നൽകി പ്രധാന അധ്യാപിക ശ്രീമതി ഫില്ലി മാത്യു കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. കുട്ടികൾ ഫാൻസിഡ്രസ് അവതരിപ്പിച്ചു ച്ചു നെഹ്റു വേഷധാരികളായ കുട്ടികൾ "മതേതര ഇന്ത്യയും നെഹ്റുവിൻറെ സ്വപ്നവും" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു ക്ലാസ് അധ്യാപിക കുട്ടികൾ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലാസ് ലീഡേഴ്സ് യോഗത്തിൽ നന്ദി പറഞ്ഞു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ശിശുദിനാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.ശിശുദിനാഘോഷ പരിപാടികളുടെ വീഡിയോ തയ്യാറാക്കി സി .കെ.സി. എച്ച്.എസ്. യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു.
വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ്
സ്കൂൾ വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ് നടത്തി.പൊന്നുരുന്നി സി. കെ.സി.സ്കൂൾ വിദ്യാർത്ഥികൾക്കായി 'ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി'യുടെയും ഗ്രാമീണവായനശാലയുടെയും സഹകരണത്തോടെയാണ് ടെലിസ്കോപ്പിലൂടെ വാന നിരീക്ഷണവും പഠന ക്ലാസും സംഘടിപ്പിച്ചത്.എം.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഫില്ലി മാത്യു,പി.ടി.എ. പ്രസിഡൻറ് എ.എൻ. സജീവൻ, അധ്യാപക പ്രതിനിധി ടീന എം.സി. ,പ്രസന്ന ടീച്ചർ, പാൻസി ,സുനിത മാളിയേക്കൽ,ടി.എസ്. സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.ബ്രേക്ക്ത്രൂ സയൻസ് അംഗങ്ങളായ പി.പി. സജീവ് കുമാർ, പി.പി. എബ്രഹാം, സജീവ് ടി. പ്രഭാകർ എന്നിവർ ക്ലാസ് നയിച്ചു.
വായനാദിനം
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
സാക്ഷരതാ ദിനം
" വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. അജയ് പി റോയ് (ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി . ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു.ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു.
മധുരവനം, ഓഡിയോ ലൈബ്രറി ഉദ്ഘാടനം
പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ മധുരവനം പദ്ധതി ബഹുമാനപ്പെട്ട കൊച്ചി മേയർ ശ്രീ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തി കൊണ്ട് പ്രകൃതിയിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ആശയമാണ് ഈ പദ്ധതി ചെയ്യുന്നത് എന്ന സന്ദേശം അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.വരും തലമുറയിൽ പ്രകൃതി സംരക്ഷണവും ഫലവൃക്ഷങ്ങളോടുള്ള മമതയും ഉളവാക്കുന്നതാണ് ഈ പദ്ധതിപുതു യുഗത്തിൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി സി കെ സി ഹൈസ്ക്കൂളിൽ ഓഡിയോ ലൈബ്രറിയും ഈ ഘട്ടത്തിൽ മേയർ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ചുലോക്കൽ മാനേജർ റവ. സിസ്റ്റർ ഗ്ലോറിസ്റ്റ ,ഡിവിഷൻ കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു , പൊതുപ്രവർത്തക ശ്രീമതി സിന്റ ജേക്കബ്, മാതൃഭൂമി പ്രതിനിധി ശ്രീ റോണി ജോൺ എന്നിവർ സംസാരിച്ചു അധ്യാപിക ശ്രീമതി നിമ നിഷിൽ നന്ദി പ്രകാശിപ്പിച്ചു.
ക്രിസ്തുരാജതിരുനാൾ ദിനാഘോഷം
ക്രിസ്തു രാജന്റെ റാലിയോടു കൂടി ഷിജി ടീച്ചറുടെ രാജത്വത്തിരുന്നാൾ ആഘോഷിക്കുന്നത് എന്തിന് എന്നുള്ള ലഘു വിവരണത്തോടെ ആ ദിനത്തിലെ ആഘോഷത്തിന് തുടക്കമായി. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയിൽ മുഴുവൻ രാജ്യത്വത്തിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് തീരുമാനിച്ചു. രാജത്വത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരമാധികാരത്തിന്റെ പ്രതീകമായി രാജത്വം ഇന്നും നിലകൊള്ളുന്നു. ക്രിസ്തുവിൽ നിന്ന് വഴുതി മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും, കുടുംബങ്ങളും, സമൂഹവും, രാജ്യങ്ങളും ക്രിസ്തുവിന്റെ രാജ്യത്വo അംഗീകരിക്കേണ്ടത്തിന്റെ ആവശ്യകത അനുസ്മരിപ്പിക്കുവാനാണ് ഈ തിരുനാൾ പരിശുദ്ധ പിതാവ് സ്ഥാപിച്ചത്.1925-ൽ ക്രിസ്തുവിനെ രാജാവായി പതിനൊന്നാം പിയൂസ് മാർപ്പാപ്പ നിയോഗിച്ചു. ഫാദർ കൃതജ്ഞതാബലി അർപ്പിച്ചു. ഒക്ടോബർ 15 ന്റെ പ്രത്യേകതയും ഫാദർ അനുസ്മരിക്കുകയുണ്ടായി. അബ്ദുൾ കലാമിന്റെ ജന്മദിനമായ ആ ദിവസം ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ഒരു വിദ്യാർത്ഥിക്ക് IQ , EQ ഇവ മാത്രം പോരാ SQ കൂടി വേണം. അതായത് Social Conciousness ഉം കൂടി വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപിക Ancelete ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്തു രാജാവിനെ കുറിച്ചുള്ള ലഘു സ്കിറ്റ് മിക വാർത്തയായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന Rev. Sr. Lissy Devassy ക്രിസ്തുരാജ തിരുനാൾ സന്ദേശം നൽകുകയുണ്ടായി.നവാഗതരായ അധ്യാപകർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള നൃത്തച്ചുവടുകൾ മനോഹരമായിരുന്നു. കുട്ടികൾക്ക് PTA യുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകുകയുണ്ടായി. വിരമിച്ച അധ്യാപകരും കൂടി ഒത്തുചേർന്നപ്പോൾ ആ ദിനം മാധുര്യം ഉള്ളതായി. ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള റാലിയുടെ സ്വരങ്ങൾ സ്കൂൾ അങ്കണത്തിൽ മുഴങ്ങി കേട്ടു. അധ്യാപകരും ഉച്ചത്തിൽ ശ്രദ്ധിച്ചു കൊണ്ടു നടത്തിയ റാലിക്ക് മാറ്റുകൂട്ടുവാനായി മാലാഖമാരും, ക്രിസ്തു രാജനും ഒക്കെയായി വിദ്യാർത്ഥികൾ ഒരുങ്ങിവന്നിരുന്നു. ട്രീസ അഗസ്റ്റിൻ ടീച്ചർ നന്ദി അർപ്പിച്ചു.
ന്യൂഇയർ & ക്രിസ്മസ് ആഘോഷം
2022 ന്യൂ ഇയർ ആഘോഷവും, ക്രിസ്മസ് ആഘോഷവും ഒന്നിച്ചാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ക്രിസ്മസ് കാർഡ് നിർമ്മാണം, സ്റ്റാർ മേക്കിങ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. മധുര പലഹാരം വിതരണം ചെയ്തു. ക്രിസ്മസ് കരോൾ, സാന്താക്ലോസ്, പുൽക്കൂട് എന്നിവ അവതരിപ്പിച്ചു. വളരെയധികം ആഹ്ലാദത്തോടെ CKCHS ലെ വിദ്യാർത്ഥികളും, അധ്യാപകരും 2022 എന്ന പുതുവർഷത്തെ വരവേൽക്കുകയുണ്ടായി. വിദ്യാലയത്തിന് വിവിധ സ്പോൺസർഷിപ്പ് കൾ നൽകുന്ന ഞങ്ങളുടെ പ്രിയങ്കരനായ അങ്കിൾ വിദ്യാർത്ഥികൾക്ക് നെയ്ച്ചോറ് വിതരണം നടത്തി. ടീച്ചേഴ്സ് ക്രിസ്മസ് ഫ്രണ്ട് ഗിഫ്റ്റുകൾ കൈമാറി. ആഹ്ലാദത്തോടെ എല്ലാവരും ചേർന്ന് പുതുവർഷത്തെ വരവേറ്റു.
കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ്
സി.കെ.സി എച്ച് എസ് ഹൈസ്കൂൾ നന്മ ഫൗണ്ടേഷനും Futureace hospital മായി സoയുക്തമായ് സംഘടിപ്പിച്ചവാക്‌സിൻ ഡ്രൈവ് ക്യാമ്പ് ഹൈബി ഈഡൻ എം പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോവിഡ് പ്രതിരോധ പോരാളികളായ ശ്രീ ജിനു പീറ്റർ , ശ്രീ രാജേഷ് രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി നിർമ്മിക്കുന്ന - സ്കൂൾ കുട്ടികളിലെ മൊബൈൽ ഫോണിന്റെ ദുരുപയോഗം സോഷ്യൽ മീഡിയ വഴിയുള്ള അപകടവശങ്ങൾ പ്രതിപാദിക്കുന്ന ബോധവൽക്കരണ ഹ്രസ്വ ചിത്രമായ നിഹ പോസ്റ്റർ പ്രകാശനവുംബഹു. ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എ എൻ സജീവൻ അദ്ധ്യ ക്ഷത വഹിച്ചു. കൊച്ചി നഗര സഭയിലെ കൗൺ സിലർമാർമാരായ സക്കീർ തമ്മനം, സോണി ജോസഫ്, ആന്റണി പൈനുതറ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപികമാരായ ആൻസ് ലറ്റ് ബാസ്റ്റിൻ, പ്രീത പി.പി എന്നിവർ സംസാരിച്ചു. 495 പേർക്ക് ക്യാമ്പിൽ കോവിഡ്ഷീൽഡ് വാക്‌സിൻ നൽകി.
2023- 2024
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.മെർലിൻ റാൻസം ടീച്ചർ സ്വാഗതം ആശംസിച്ചു.വൈറ്റില ഡയറിയുടെ രചയിതാവും വിദ്യാലയത്തിൻറെ അഭ്യുദയകാംക്ഷിയും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ എം.കെ ശശീന്ദ്രൻ സർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചു വിദ്യാർത്ഥികളിൽ നല്ലൊരു അവബോധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.പിടിഎ പ്രസിഡണ്ട് എ.എൻ സജീവൻ അധ്യക്ഷപ്രസംഗം നടത്തി . പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.പ്ലാസ്റ്റിക് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ.സിസ്റ്റർ ഗ്ലോറിസ്റ്റ നടത്തി . ഹെഡ്മിസ്ട്രസ് ടീന ടീച്ചർ ആശംസ അർപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെയും ജൈവ മാലിന്യങ്ങളെയും എ പ്രകാരം തരംതിരിക്കാം എന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളിൽ ഇടപെടണമെന്നും ടീന ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.സിദ്ധാർത്ഥ് സുധീർ പരിസ്ഥിതി കവിത ആലപിച്ചത് ആസ്വാദ്യകരമായിരുന്നു.ആൻ വിക്ടറി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.അധ്യാപിക സ്റ്റെഫി വാസ് നന്ദി അർപ്പിച്ച് സംസാരിച്ചു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് മാതൃകയായി.കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാഡുകൾ, പോസ്റ്ററുകൾ, മൈക്രോഗ്രീൻ,കോട്ടൺ ബാഗുകൾ,ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിക്കുന്നതിന് ആവശ്യമായ നടീൽ വസ്തുക്കൾ,കുട്ടിവനം തയ്യാറാക്കുന്നതിനുള്ള വിവിധതരം വിത്തുകൾ, കുട്ടികൾ കൊണ്ടുവന്ന വിവിധതരം വൃക്ഷത്തൈകൾ എന്നിവയെല്ലാം പിടിച്ചുകൊണ്ടുള്ള റാലി അതിമനോഹരമായിരുന്നു. ഉപന്യാസരചന,ക്വിസ്, ചിത്രരചന,കവിതാരചന പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . പരിസ്ഥിതി ദിന പ്രതിജ്ഞ ശുഭ ടീച്ചർ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പൂക്കളുടെ വിത്തുകളും നടീൽ വസ്തുക്കളും മറ്റു വൃക്ഷത്തൈകളും ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കും നിർമ്മിക്കുന്നതിന് വിനിയോഗിച്ചു.സ്റ്റെഫി വാസ് ഏവർക്കും നന്ദി അർപ്പിച്ചു.മീറ്റിംഗ് 10.00 മണിയോടെ അവസാനിച്ചു.
ബാലവേല വിരുദ്ധ ദിനം
12 ജൂൺ 2023 24 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി സി കെ സി എച്ച് എസ് ലെ വിദ്യാർത്ഥികൾ ആചരിച്ചു. ദിനാചരണ പ്രത്യേകത മനസ്സിലാക്കി അതിൻറെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച പോസ്റ്ററുകൾ പ്ലക്കാടുകൾ എന്നിവയുടെ പ്രദർശനവും ചിത്രരചനയും ആറാം ക്ലാസ് വിദ്യാർത്ഥികൾ രൂപീകരിച്ച ടാബ്ലോ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രസംഗം മനോഹരമായ പദ്യം ചൊല്ലൽ എന്നിവയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ ബാലവേല എന്തെന്നും അത് നിർത്തലാക്കിയതിന്റെ ആവശ്യകത കുട്ടികളിൽ ബോധവൽക്കരണം ഉളവാക്കിക്കൊണ്ടും ഭാവിയിൽ ബാലവേല എന്ന ദുഷ്കൃത്യം അകറ്റി നിർത്തണം എന്നുള്ള ബോധ്യം നൽകുകയുണ്ടായി.
വായനദിനം
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു. മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി. സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി. പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.
ലോക രക്തദാന ദിനാചരണം
പൊന്നുരുന്നി സി.കെ.സി.എച്ച് എസ് വിദ്യാലയത്തിന്റെ 2023- 24 അധ്യയന വർഷത്തിലെ ലോക രക്തദാന ദിനാചരണം ജൂൺ 14 - ന് സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം. സി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി. ആൻ മരിയ (9 E ) ലോക രക്തദാനത്തിന്റെ ചരിത്രത്തെ ക്കുറിച്ചും ആവശ്യകതയെ ക്കു റിച്ചും പ്രസംഗിച്ചു. കൂടാതെ പോസ്റ്റർ, പ്ലക്കാർഡ് തുടങ്ങിയവയുടെ നിർമ്മാണ പ്രദർശനങ്ങളിലൂടെ ഭൂരിഭാഗം വിദ്യാർഥികളും ദിനാചരണത്തിൽ സജീവ പങ്കാളിത്തം നൽകി.
യോഗാദിനം
2023 June 21ബുധനാഴ്ച വിദ്യാലയത്തിൽ യോഗാദിനം സമുചിതമായി ആചരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന ടീച്ചർ സന്നിഹിതയായിരുന്നു.ഈ വർഷത്തെ യോഗാദിന മുദ്രാവാക്യം ആണ് "വസുധൈവ കുടുംബ കം" എന്നത്.ഒരു ഭൂമി ഒരു കുടുംബം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നമ്മുടെ കുടുംബം പോലെ സ്നേഹിക്കാൻ നമുക്ക് പറ്റണം. അതിന് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്.യോഗാഭ്യാസം കൊണ്ട് നമ്മുക്ക് അതിന് സാധിക്കും. യോഗാസനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ മുഖ്യമായ സ്ഥാനം നൽകണം എന്നും അതുവഴി മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അധ്യാപികയായ ശ്രീമതി സുമന യോഗാദിനസന്ദേശം നൽകി കൊണ്ട് പറഞ്ഞു.ഒൻപതാം ക്ലാസിലെ വിദ്യാർഥിനികളായ കുമാരി ആഗ്നയും കുമാരി സെറീനയും വൃക്ഷാസനം തുടങ്ങിയ ചില യോഗാസനങ്ങൾ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. കുട്ടികളിൽ ഏകാ ഗ്രത വർദ്ധിപ്പിക്കാനും ഓർമശക്‌തി നിലനിർത്താനും യോഗക്ക് സാധിക്കും എന്നത് കൊണ്ട് എല്ലാ ദിവസവും കുട്ടികൾ യോഗാഭ്യാസം ശീല മാക്കണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിക്കുമ്പോൾ ടീന ടീച്ചർ ഓർമിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
ലഹരി വിരുദ്ധദിനം
ലഹരി വേണ്ടേ വേണ്ട , ഒരുമിക്കാം ലഹരിക്കെതിരെ. സി കെ സി എച്ച് എസ് പൊന്നുരുന്നി സ്കൂളിലെ ലഹരി വിരുദ്ധ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഒരു ക്യാമ്പയിൻ 2023 ജൂൺ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നടത്തപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്നേദിവസം ഉദ്ഘാടകനായി എത്തിയത് കൊച്ചി സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. സി. ജയകുമാർ അവർകളാണ്. ലഹരി എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് നല്ലൊരു അവബോധം കുട്ടികളിൽ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ലഹരിയെ മാറ്റിനിർത്താമെന്നും ജീവിതമാകണം ലഹരി എന്ന സന്ദേശം കുട്ടികളിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു.
പിടിഎ പ്രസിഡൻറ് എ എൻ സജീവൻ സാർ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കടവന്ത്രയിൽ നിന്നും മിഥുൻ സാർ കുട്ടികൾക്ക് ആശംസകൾ നേരുകയുണ്ടായി ലഹരിയെ ഒന്നിച്ചു ചെറുക്കണം എന്ന ആശയം അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ SWIFT_ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച 'ഹച്ചി'ന്റെ സംവിധായകൻ ശ്രീഹരി രാജേഷിനെ ആണെങ്കിൽ അനുമോദിച്ചു . ഈ ദിവസത്തെ പരിപാടിയിലെ ഏറ്റവും മികച്ചതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടതും ലഹരി വിരുദ്ധ ബോധവൽക്കരണം ക്യാമ്പയിൻ നടത്തിയ ശരത് ടി ആറിന്റെ ക്ലാസ്സുകളാണ്. വളരെ രസകരമായ കളികളുടെയും മറ്റ് തമാശകളുടെയും കുട്ടികളുടെ ഒന്നടക്കം ശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചു. കളികളിലൂടെയുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ ലഹരി ബോധവൽക്കരണം വളരെയധികം കുട്ടികൾക്ക് ഉപകാരവും പ്രയോജനവും ആയിരുന്നു . അധ്യാപിക ട്രീസ അഗസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം മൂന്നരയോടെ അവസാനിച്ചു.
ബഷീർ ദിനം
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി.
ലോക ജനസംഖ്യാ ദിനം
2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക് മുതലായവ ചെയ്തു കൊണ്ടുവന്നു.സി കെ സി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി ലോകജനത സംഖ്യാ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ജനസംഖ്യാ ദിനത്തിൽപങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി സംരക്ഷണ ദിനം
വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന് ആലപിച്ചു. ഈ പരിസ്ഥിതി ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.
അധ്യാപക ദിനാചരണം
ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട്
സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി ശ്രീലക്ഷ്മി ടി. ബി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സാക്ഷരതാ ദിനം
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8, സി കെ സി എച്ച് എസിൽ രാവിലെ
9:15 ന് ആചരിച്ചു. സാക്ഷരരാവേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുക ,അതോടൊപ്പം സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുക എന്നിവയാണ് സാക്ഷരതാ ദിനത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നത്.. അധ്യാപികയായ ആൻസലറ്റ് ബാസ്റ്റിൻ ദിനാചര. ണത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി സാക്ഷരതാ ദിന സന്ദേശം നൽകിശേഷം പത്താം ക്ലാസിൽ പഠിക്കുന്ന കുമാരി ശ്രീലക്ഷ്മി ടിബി സാക്ഷരതാ ദിനത്തെക്കുറിച്ച് സംസാരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ കുമാരി നിവാസാബു ഇന്നേ ദിനത്തെക്കുറിച്ച് ഒരു കവിത ആലപിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുമാരി ഹാഷ്മി കെ എം സാക്ഷരതാ ദിന ത്തെക്കുറിച്ച് സംസാരിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികൾ സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് മഹദ് വചനങ്ങൾ അവതരിപ്പിച്ചു.ലോക സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ധാരാളം പോസ്റ്റർ, പ്ലക്കാർഡ് ,ചിത്രരചന ..എന്നിവ കൊണ്ടുവരികയുണ്ടായി. അവയെല്ലാം അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
♥ മാത്തമാറ്റിക്സ് ക്ലബ്ബ്
1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. (കൂടുതൽ)
♥ഐ.റ്റി. കോർണർ.
വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു.
♥സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലത്തിൽ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യൻഷിപ്പ് നേടാനും സംസ്ഥാനതലത്തൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു
♥ പ്രവ്രത്തിപരിചയം
പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.
♥ പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ
പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.
♥ ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ.
♥ കായിക രംഗം
തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്.
♥വിദ്യാരംഗം കലാസാഹിത്യവേദി'
കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. ♥ ജൂനിയർറെഡ്ക്രോസ്
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.
♥ ഗൈഡിംഗ്
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.
♥ഗാന്ധി ദർശൻ
ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സര്ട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു. ♥Nature and Health club
ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇൗ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.
♥കെ.സി.എസ്.എൽ
വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
മാനേജ്മെന്റ്
തെരേസ്യൻ കർമ്മലീത്ത സന്യാസിനീസമൂഹത്തിൻെറ(CTC) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സി.കെ.സി.ജി.എച്ച്.എസ്.പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. വരാപ്പുഴയിൽ ആരംഭിച്ച ഈ സന്യാസിനി സമൂഹത്തിൻെറ നേതൃത്വത്തിൽ ഇന്ന് 16 സ്ക്കൂളുകളും ഒരു വനിതാ കോളേജും പ്രവർത്തിക്കുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ വിദ്യാലയങ്ങളുടെ ലക്ഷ്യം..ആധുനിക വിദ്യാഭ്യാസത്തിന് പലപ്പോഴും കൈമോശം വന്നുപോകുന്ന മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനായി ആൺകുട്ടികൾക്കും നമ്മുടെ വിദ്യാലയങ്ങളിൽ പ്രവേശനം നൽകിവരുന്നു.
സൗകര്യങ്ങൾ
-
library
-
Reading Room
-
Play Ground
-
Science Lab
-
Computer Lab
-
Multimedia Room
നേട്ടങ്ങൾ
2018-19
- ഉപജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം
- ഉപജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം
- ചാന്ദ്ര ദിനക്വിസ്സിൽ രണ്ടാം സ്ഥാനം
2017-18
- ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
- ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)
- ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
- ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(യു.പി)
- സംസ്ഥാനതല ഐടിമേള മലയാളം ടൈപ്പിംഗ് എ ഗ്രേഡ്
2016-17
- കേരളസ്റ്റേറ്റ് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ
- ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
- ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ രണ്ടാം സ്ഥാനം(യു.പി)
- ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
- ഉപജില്ലാതല ഐടിമേള ഒാവറോൾ രണ്ടാം സ്ഥാനം(യു.പി)
- ജില്ലാതല ടാലൻെറ് സർച്ച് പരീക്ഷ രണ്ടാം സ്ഥാനം
- നാലുപേർക്ക് രാഷ്ടപതി അവാർഡ്
- ഒൻപത് പേർക്ക് രാജ്യപുരസ്ക്കാർ
- ഉപജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം
2015-16
- ദേശീയ തലത്തിൽ ഷട്ടിൽ ബാഡ്മിൻെറന് പങ്കെടുക്കാൻ അവസരം
- ഫെൻസിങ് ചാമ്പൻഷിപ്പിൽ സംസ്ഥാനതലത്തിൽ സ്വർണ്ണമെഡൽ
- സംസ്ഥാന തലത്തിൽ സയൻസ് പ്രോജക്ടിന് എ ഗ്രേഡ്
- ഇപ്രവൈസ്ഡ് എക്സ്പിരിമെൻെറ് റവന്യു തലത്തിൽ എ ഗ്രേഡ്
- ഉപജില്ലാതലത്തിൽ ഹൈസ്ക്കൂൾ തലത്തിൽ ഐടിമേളയ്ക്ക് ഒാവറോൾ ഒന്നാം സ്ഥാനം
- ഉപജില്ലാതലത്തിൽ യു.പി തലത്തിൽ ഐടിമേളയ്ക്ക് ഒാവറോൾ രണ്ടാം സ്ഥാനം
- ഉപജില്ലാതലത്തിൽ ഹൈസ്ക്കൂൾ തലത്തിൽ സാമൂഹ്യശാസ്ത്രമേളയ്ക്ക് ഒാവറോൾ രണ്ടാം സ്ഥാനം
- ഉപജില്ലാതലത്തിൽ ഹൈസ്ക്കൂൾ തലത്തിൽ പ്രവൃത്തിപരിചയമേളയ്ക്ക് ഒാവറോൾ ഒന്നാം സ്ഥാനം
- അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നാം സ്ഥാനം
- 120 പുസ്തകങ്ങൾ പ്രദർഷിപ്പിച്ച എഫ്രാനിയ വിജിയ്ക്ക് പ്രോത്സാഹന സമ്മാനം
- റവന്യു തലത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം
- ഉപജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം
- ജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് രണ്ടാം സ്ഥാനം
മറ്റു പ്രവർത്തനങ്ങൾ
ടാലൻെറ് ലാബ്
ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ ചുവടു പിടിച്ച് മികവുത്സവം വിദ്യാലയങ്ങളിൽ നടത്തി.സ്കൂളിലെ എല്ലാകുട്ടികൾക്കും ഒന്നെല്ലെങ്കിൽ മറ്റൊന്നിൽ മികവുണ്ടാവുംഇത്തരം മികവുകൾ കണ്ടെത്തി അവസരമൊരുക്കുകയും അവരുടെ പ്രതിഭ വളർത്തിയെടുക്കകയും ചെയ്യുക എന്നതാണ് പ്രതിഭാപോഷണ പരിപാടി അഥവാ ടാലൻെറ് ലാബ്. സി.കെ.സി.ജി.എച്ച്.എസ്സി ലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ടാലൻെറ് ലാബ് ജൂലൈ 13ാം തീയതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുകയുണ്ടായി.
ഏകദേശം പതിന്നാല് ഐറ്റങ്ങളിലായി പരിശീലനം നൽകിവരുന്നു.ആർട്ട് ആൻെറ് ക്രാഫ്റ്റ്,പബ്ളിക്ക് സ്പീക്കിങ്ങ്,യോഗ,ഫുഡ്ബോൾ,ഷട്ടിൽ,കുങ്ഫു, കരാട്ടെ, ടേബിൾ ടെന്നീസ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,വയലിൻ,ഗിറ്റാർ, കീ ബോർഡ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകിവരുന്നു.
സ്ത്രീ സുരക്ഷാക്ളാസുകൾ
പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. കേരളത്തിലെ സ്ത്രീകൾ പൊതുവേ വിദ്യാസമ്പന്നരാണ്. നല്ലൊരു ശതമാനം ജോലിക്കായി പുറത്തുപോകുന്നു. പൊതു ഇടങ്ങളിൽ സ്ത്രീ സാന്നിധ്യവും ഏറെയാണ്. ജനപ്രതിനിധികളായും ഒട്ടേറെ സ്ത്രീകൾ തിളങ്ങുന്നു. എന്നാൽ ഈ തിളക്കം പലരിലും പുറംമോടി മാത്രമാണ്. അപകടകരമായ സന്ദർഭം നേരിടുന്നതിൽ ഇവരിൽ പലരും പരാജയപ്പെടുന്നു. ആത്മസ്ഥൈര്യത്തിന്റെയും ഉൾക്കരുത്തിന്റെയും അഭാവമാണിതിന് കാരണം. ഇവിടെയാണ് കേരള പൊലീസ് നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ പ്രസക്തി. സ്ത്രീകളെ ആത്മവിശ്വാസമുള്ളവരും തന്റേടികളുമാക്കുന്നതാണ് ഈ പരിശീലനം. അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക, അത്തരം സന്ദർഭങ്ങൾ നേരിടേണ്ടിവന്നാൽ സ്വയംരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കേണ്ട പ്രതിരോധതന്ത്രങ്ങൾ പരിശീലിക്കുക, അതുവഴി സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷയും കൂടുതൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നിവയാണ് പരിശീലന ലക്ഷ്യം. പ്രത്യേക പരിശീലനം നേടിയ വനിതാപൊലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്
ഭവന സന്ദർശനം
നമ്മുടെ മുന്നിലിരിക്കുന്ന ഒാരോ കുട്ടിയും വ്യത്യസ്തമായ അന്തരീക്ഷത്തിൽനിന്നും വരുന്നവരാണ്.ഒാരോ കുട്ടിയുടേയും കുടുംബാന്തരീക്ഷം മനസ്സിലാക്കേണ്ടത് അവൻെറ മാനസീകവും വിദ്ധ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് ആവശ്യമാണ്.ഈ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് സി.കെ.സി.യി.ലെ എല്ലാ ക്ളാസ് ടീച്ചേഴ്സും എല്ലാ വർഷവും ആദ്യത്തെ മൂന്നു മാസത്തിനകം തൻെറ ക്ളാസിലെ കുട്ടികളുടെ വീട് സന്ദർശിച്ച് ഒാരാേ കുട്ടിയെക്കുറിച്ചുമുള്ള വിശദമായ പോർട്ട്ഫോളിയോ തയ്യാറാക്കുന്നു.അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുന്നു.
ധ്യാനവും കൗൺസിലിങ്ങും
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ധ്യാനവും കൗൺസിലിങ്ങും ഈ വർഷവും നടത്തി.
ഉച്ചഭക്ഷണ പരിപാടി
രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.
-
-
സ്ത്രീ സുരക്ഷ കാളാസ്
-
-
-
ഉച്ചഭക്ഷണ പരിപാടി
-
യാത്രാസൗകര്യം
കൊച്ചി കോർപറേഷനിൽ യാത്ര എന്നും ക്ലേശകരമാണ്.എന്നാൽ ഞങ്ങളുടെ കുട്ടികൾ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി 5 വലിയബസ്സും രണ്ട് മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ.
ചിത്രശാല
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/VISIT OUR PHOTO GALLERY
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
-
ഡോ.മേരി മെറ്റിൽഡ
-
ഡോ.പ്രൈസി ജോബ്
-
സമീറ സനീഷ്
പ്രൊഫസർ മേരി മെറ്റിൽഡ -റിട്ട.പ്രിൻസിപ്പൽ മഹാരാജാസ് കോളേജ് എറണാകുളം ,എഴുത്തുകാരി.എച്ച്.ആർ.ഡി ട്രൈനർ
സമീറ സനീഷ്-പ്രമുഖ ഫാഷൻ ഡിസൈനർ മലയാളം ഫിലിം ഇൻഡസ്ട്രി
ഡോ.പ്രൈസി ജോബ് എം.ഡി-ഇൻേറണൽ മെഡിസിൻ ഫിസിഷൻ ,ഹെൻറി ഫോർഡ്ഹെൽത്ത് സിസ്റ്റം ,അമേരിക്ക
ഡോ.അന്ന റോസ്ലിലിൻ-അൽ അസർ മെഡിക്കൽ കോളേജ് തൊടുപുഴ
ഡോ.ഗ്ളാര ഡേവിഡ്
ഡോ.ഗോപിക സുകുമാരൻ-വിനായക മിഷൻ ശങ്കരാചാര്യ ഡെൻെറൽ മെഡിക്കൽ കോളേജ്
ഡോ.മേരി മെർലിൻ-ആലപ്പുഴ മെഡിക്കൽ കോളേജ്
നീനു കുഞ്ഞുമോൻ-(സ്റ്റുഡൻെറ്)-ആലപ്പുഴ മെഡിക്കൽ കോളേജ്
ഗായത്രി സുരേഷ്(സ്റ്റുഡൻെറ്)-ആലപ്പുഴ മെഡിക്കൽ കോളേജ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps:9.97515,76.31483|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26059
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ