എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ | |
---|---|
വിലാസം | |
ഉദയംപേരൂർ നടക്കാവ് പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0484 2792036 |
ഇമെയിൽ | sndphsudp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26074 (സമേതം) |
എച്ച് എസ് എസ് കോഡ് | 07036 |
യുഡൈസ് കോഡ് | 32081301520 |
വിക്കിഡാറ്റ | Q99485984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1339 |
പെൺകുട്ടികൾ | 1065 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 477 |
പെൺകുട്ടികൾ | 433 |
ആകെ വിദ്യാർത്ഥികൾ | 910 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ ജി ബാബു |
പ്രധാന അദ്ധ്യാപിക | എം പി നടാഷ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | - കൊച്ചുറാണി |
അവസാനം തിരുത്തിയത് | |
24-11-2022 | Sndphsudp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.കൂടുതൽ വായിക്കുക
മാനേജ്‌മന്റ്
സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു സ്കൂൾ മാനേജർ.16.11.1962 ൽ എസ് എൻ ഡി പി യോഗം സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
സൗകര്യങ്ങൾ
വൈക്കം എറണാകുളം റോഡിനരികിലായി 3 ഏക്കർ വിസ്‌തൃതിയിൽ 5 കെട്ടിടങ്ങളിലായി അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ 67 ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു .മൂന്ന് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളവയും ഒരെണ്ണം ഓട് മേഞ്ഞതും ബാക്കിയുള്ള ഒരെണ്ണം ഷീറ്റുമേഞ്ഞതുമാണ് .വിശാലമായ ഒരു ഓഡിറ്റോറിയവും 74 ശുചിമുറികളും ഒരു പാചകപ്പുരയും ഉച്ചഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഒരു സ്റ്റോർ റൂമും കുടിവെള്ളസംഭരണിയും മൂന്നു സ്റ്റാഫ് റൂമും മൂന്നു ഓഫീസ്‌റൂമും മൂന്നു ഐ ടി ലാബ് ,5 സയൻസ് ലാബ് എന്നിവ സ്കൂളിലുണ്ട്.ഒരു മൾട്ടീമീഡിയ ലൈബ്രറി സൗകര്യവും സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക
സാരഥികൾ
തനതു പ്രവർത്തനങ്ങൾ
- അമ്മ മലയാളം
- പുസ്തക ഉടുപ്പ്
- ജീവാമൃതം
- കോണോത്തുപുഴ സംരക്ഷണം
- അക്ഷരദീപം
- സ്നേഹവീട്
- കാരുണ്യ പദ്ധതി
- സാഹിത്യദർപ്പണം
- പുസ്തകോത്സവം സംസ്കാരികോത്സവം
- ലഹരിവിരുദ്ധ കുടുംബസദസ്സ്
- ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ
- എന്റെ മരം നന്മ മരം
അക്കാദമിക് നേട്ടങ്ങൾ
പ്രത്യേകം ശ്രദ്ധയാകർഷിച്ച സ്കൂൾ പ്രവർത്തനങ്ങൾ
കലാമേള
ശാസ്‌ത്രമേള
കായികമേള
അംഗീകാരങ്ങൾ
മികവിന്റെ പത്രവാർത്തകൾ
സാക്ഷ്യപത്രങ്ങൾ
സ്കൂൾതല അംഗീകാരങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വി കെ കാർത്തികേയൻ | 1951 |
എം.ശേഖരൻനായർ | 1951 |
പി ഭാസ്കരൻ കുട്ടി | 1952 |
ടി.കെ രാമനാഥ അയ്യർ | 1952 |
എം.രാമൻകുട്ടി മേനോൻ | 1952-1955 |
കെ കെ ഐപ്പ് കോര | 1955-1958 |
പി കാർത്യായനി | 1962-1963,1965-70,1974-1984 |
കെ ലക്ഷ്‌മിയമ്മ | 1963-1965 |
കെ ദിവാകരൻ | 1970-1972 |
ടി ജി രാഘവൻ | 1972-1974 |
ആർ ആനന്ദൻ | 1984 |
കെ എ ഫിലിപ്പ് | 1984-1987 |
കെ ധനഞ്ജയൻ | 1987-1992 |
കെ കെ ധർമരാജൻ | 1992-1994 |
കെ ജെ ചെറിയാൻ | 1994-1996 |
ജി,രവീന്ദ്രൻ | 1996-1998 |
എൻ വിജയചന്ദ്രൻ | 1998-1999 |
എം കെ രവീന്ദ്ര പണിക്കർ | 1999-2000 |
എൻ മീനാക്ഷിക്കുട്ടി | 2000-2002 |
പി വിജയമ്മ | 2002-2006 |
കെ കെ രാധാമണി | 2006-2007 |
സി രവികുമാരൻ പിള്ളൈ | 2007-2008 |
കെ കെ പ്രദീപ് | 2008-2011 |
ജി ഗണേഷ് | 2011-2013 |
ബി രാജേഷ് | 2013-2019 |
എൻ സി ബീന | 2019-2022 |
എം പി നടാഷ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്),
- ആര്യൻ നമ്പൂതിരി ഐ എസ് ആർ , ഓ,'
- ഡോ. സുഷമ ,,(പീഡിയാട്രീഷൻ)
- ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ),
- സജു നവോദയ((സിനി ആർട്ടിസ്റ്),
- ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )
- കലാഭവൻ സാബു(സിങ്ങർ),
വഴികാട്ടി
{{#multimaps:9.89443,76.37056|zoom=18}}
- നടക്കാവിൽ നിന്ന് 500 മീറ്റർ അകലെ വൈക്കം റൂട്ടിൽ
സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26074
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ