സാഹിത്യദർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്

വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു  നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി .

"https://schoolwiki.in/index.php?title=സാഹിത്യദർപ്പണം&oldid=1868709" എന്ന താളിൽനിന്ന് ശേഖരിച്ചത്