പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ് | |
---|---|
വിലാസം | |
ഭരണിക്കാവ് ഭരണിക്കാവ് , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 21 - 09 - 1833 |
വിവരങ്ങൾ | |
ഫോൺ | 0479 2332178 |
ഇമെയിൽ | popepiushss2008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36002 (സമേതം) |
എച്ച് എസ് എസ് കോഡ് | 04041 |
യുഡൈസ് കോഡ് | 32110600109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 607 |
പെൺകുട്ടികൾ | 507 |
ആകെ വിദ്യാർത്ഥികൾ | 1114 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 350 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 627 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു റ്റി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | എൻ എം നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
05-08-2022 | 36002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കറ്റാനം സ്ഥലത്തു പതിറ്റാണ്ടുകളായി നില നിൽക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ.
ഭരണിക്കാവ് ഗ്രാമപഞ്ചയത്തിൽ, ഭരണിക്കാവ്വ് തെക്ക് ഭാഗം സെന്റ സ്റ്റിഫൻസ് മലങ്കര കത്തോലിക്കാ ദേവലയത്തോടു ചേർന്നു കാണുന്ന കാമ്പസിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്. ജംക്ഷനിൽ തന്നെയുള്ള സ്കുൾ ആയതിനാൽ അടൂർ, പന്തളം , കായംകുളം , താമരക്കുളം, വള്ളിക്കുന്നം, ചൂരനാട്, കുറത്തികാട്, മാവേലിക്കര, ചുനക്കര ഭാഗത്തേയ്ക്ക യാത്ര സൗകര്യങ്ങളുണ്ട്. KP റോഡിൽ കായംകുളം ടൗണിൽ നിന്ന് 7 KM കിഴക്ക് മാറിയും, ചാരമൂട് നിന്ന് 5 Km പടിഞ്ഞാറ് മാറിയും ആണ് ഈ സ്ക്കുൾ നിലകൊള്ളുന്നത്. കറ്റാനം PWD ടൂറിസ്റ്റ് ബംഗ്ലാവും, ബഥനി ആശ്രമവുമാണ് തൊട്ടടുത്ത സ്ഥാപനങ്ങൾ.
ചരിത്രം
മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ.Read More
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു. ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്.
-
വിദ്യാലയം
-
ലാബ്
-
സയൻസ് ലാബ്
കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCps7zve54DlYaYmIVzaxfXw/ ചാനൽ ലിങ്ക്
- സ്കൂൾ ബ്ലോഗ്
https://www.blogger.com/blog/posts/2740023047513308342?pli=1 ബ്ലോഗ് ലിങ്ക്
- സ്കൂൾ ഫേസ്ബുക് പേജ്
https://www.facebook.com/Pope-Pius-XI-H-S-S-Kattanam-2015755802048154/ ഫേസ്ബുക് പേജ് ലിങ്ക്
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്‍
- ജൂനിയർ റെഡ് ക്രോസ്
- നാഷണൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഫിലാറ്റലി ക്ലബ്ബ്
- ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ ടി ക്ലബ്ബുകൾ
- സ്കൂൾ സുരക്ഷാ ക്ലബ്ബ്
- നല്ലപാഠം ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- "കരുണയുടെ കരം" : സ്കൂൾ കാരുണ്യ പദ്ധതി
- കരാട്ടെ - ബാസ്കറ്റ് ബോൾ - ഫുട്ബോൾ - അത്ലറ്റിക്സ് പരിശീലനങ്ങൾ
2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ
ഈ അക്കാഡമിക് വർഷത്തെ സ്കൂളിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്.
കൂടുതൽ വായിക്കുക
നേട്ടങ്ങൾ
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ UP വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം. എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം. ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S). എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ. 2017-18 SSLC പരീക്ഷയിൽ 100 % വിജയം. 19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.
2020 - 2021 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % വിജയം കൈവരിച്ചതിനുളള മെറിറ്റ് അവാർഡ് ബഹു: MP A M ആരീഫിൽ നിന്ന് ഏറ്റുവാങ്ങി.
2021-2022 അദ്ധ്യയന വർഷം സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാതലത്തിൽ പല മത്സരങ്ങളിലും സമ്മാനം നേടുകയും ചെയ്തു.
2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.
നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.
2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.
മാനേജ്മെൻ്റ്
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടൻ്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോർജ് ചെരുവിള കോർ എപിസ്കോപ്പോയാണ്. വിദ്യാലയത്തിൻ്റെ ചുറ്റളവിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇടവകയുടെ വികാരി റവ ഫാ കുര്യാക്കോസ് തിരുവാലിൽ സ്കൂൾ ലോക്കൽ മാനേജരായി സേവനമനുഷ്ടിക്കുന്നു .
-
അഭി:ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്
മെത്രാപ്പൊലീത്താ (സ്കൂൾ മാനേജർ) -
റവ.ഫാദർ ജോർജ് ചെരുവിള (കറസ്പോണ്ടൻ്റ്)
-
ഫാ കുര്യാക്കോസ് തിരുവാലിൽ(ലോക്കൽ മാനേജർ)
മുൻ സാരഥികൾ
ശ്രീ.എ.കെ ജോൺ | ||
ശ്രീ.റ്റി.കെ നാരായണ അയ്യർ | ||
റവ.ഫാ.കെ.ജെ ആന്റണി | ||
റവ.ഫാ.സഖറിയാസ് | ||
റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ | ||
ശ്രീ.ഫിലിപ്പ് | ||
ശ്രീ.ജോൺ ജേക്കബ് | ||
ശ്രീ.എ.ജോൺ | ||
ശ്രീ.കെ .സി .ചാണ്ടപ്പിള്ള | ||
റവ.ഫാ.സഖറിയാസ് | ||
ശ്രീ.പി.വേലായുധൻ നായർ | ||
ശ്രീ.റ്റി.എം ഇടിക്കുള | ||
ശ്രീ.പി.ശ്രീധരൻ പിള്ള | ||
ശ്രീ.കെ. ഒ തോമസ് | ||
ശ്രീ.ജി.ഡി എബ്രഹാം | ||
ശ്രീ .ജോർജ് വർഗീസ് | ||
റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ | ||
ശ്രീ.പി.എംസഖറിയ | ||
ശ്രീ.ഫിലിപ്പ് ജേക്കബ് | ||
ശ്രീ.മാത്യു പണിക്കർ | ||
ശ്രീമതി ആലീസ് എബ്രഹാം | ||
ശ്രീ.രാജു പി. വർഗീസ് | ||
ബിജു ടി. വർഗീസ് |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പേര് | ഫോട്ടോ | പ്രവർത്തന മേഖല | അവരിലേക്കുള്ള ലിങ്ക് |
---|---|---|---|
ശ്രീ ബിജു പ്രഭാകർ IAS | നിലവിൽ സെക്രട്ടറി- സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി- ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല വഹിക്കും. |
[[1]] | |
ശ്രീ കെ എൻ ബാലഗോപാൽ | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽപ്പെട്ട ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കേരള സർക്കാർ, കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം. 2010 മുതൽ 2016 വരെ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിരുന്നു. |
[[2]] | |
ശ്രീ എം.എസ്. അരുൺ കുമാർ | 2021 മെയ് മുതൽ മാവേലിക്കര നിയോജകമണ്ഡലത്തിലെ എം.എൽ.എ ആയി സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ.എം.എസ് അരുൺകുമാർ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസിൽ നിന്ന് പഠിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ഇംഗ്ലീഷ് ബിരുദത്തിൽ അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിൽ ബാച്ചിലർ ഓഫ് ലോസ് പഠിക്കുന്നു. |
[[3]] | |
ശ്രീ തുഷാർ വെള്ളാപ്പള്ളി | നിലവിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് പ്രസിഡന്റ്, എൻ.ഡി.എ കേരള സംസ്ഥാന കൺവീനർ, എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ക്ഷേത്രം ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.. |
[[4]] | |
ശ്രീ ജീവ ജോസഫ് | ഒരു ഇന്ത്യൻ അഭിനേതാവും അവതാരകനുമാണ് ജീവ ജോസഫ്. |
[[5]] | |
ശ്രീ സുഭാഷ് വാസു | സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ (മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യാ ഗവൺമെന്റ്). ബി.ഡി.ജെ.എസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ പ്രസിഡന്റുമാണ്. 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു. 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കുട്ടനാട്ടിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. |
[[6]] | |
ശ്രീമതി എ. നഫീസത്ത് ബീവി | 1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. |
[[7]] | |
ശ്രീ ഭരണിക്കാവ് ശിവകുമാർ | മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗാനരചയിതാവായിരുന്നു.'രാമചന്ദ്രവിലാസം' എന്ന മലയാളകവിതയിലെ ആദ്യ മഹാകവിയായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനാണ് അദ്ദേഹം. ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ 1973 ൽ ചെണ്ട ആയിരുന്നു.88 മലയാള സിനിമകൾക്കായി 272 ഗാനങ്ങൾ രചിച്ചു. |
[[8]] | |
ശ്രീ മോനിഷ് വിൽസൺ | ഇന്ത്യൻ ബാസ്കറ്റ്ബോൾ കളിക്കാരൻ. |
[[9]] | |
കാർട്ടൂണിസ്റ്റ് യേശുദാസൻ | കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്നു ചക്കാലേത്ത് ജോൺ യേശുദാസൻ (12 ജൂൺ 1938 – 6 ഒക്ടോബർ 2021). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായിരുന്നു. |
[[10]] |
സാരഥികൾ
-
ശ്രീ ബിജു ടി വർഗീസ് (ഹെഡ്മാസ്റ്റർ)
-
ശ്രീമതി സുമ എസ് മലഞ്ചരുവിൽ (പ്രിൻസിപ്പാൾ)
അദ്ധ്യാപകർ
അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
- ചാരമൂട് നിന്ന് 5 കി.മി പടിഞ്ഞാറ് മാറിയും
- മാവേലിക്കര നിന്ന് 9.5 കി.മി വടക്ക് മാറിയും
{{#multimaps:9.17730,76.56450 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36002
- 1833ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ