പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/എന്റെ ഗ്രാമം
"എൻ്റെ ഗ്രാമം : ഭരണിക്കാവ്"
ഓണാട്ടുകരയുടെ ഭാഗമായ ഭരണിക്കാ വിന്റെ ഭൂപ്രകൃതി ഓണാട്ടുകരയുടേതുത ന്നെയാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതി സംബന്ധിച്ച കാര്യങ്ങളാണ് ഈ അധ്യായ ത്തിൽ പരാമർശിക്കുന്നത്. അറബിക്കട ലോരത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ കിഴക്കു മാറിയും മലനാടിനോടടുത്തും കിട ക്കുന്ന ഭരണിക്കാവ് പ്രദേശത്ത് വിവിധ യിനം സസ്യങ്ങൾ, കൃഷിരീതികൾ, ജന്തു. ജാലങ്ങൾ തുടങ്ങിയവ കാണാം. ഈ പഞ്ചാ യത്തിന്റെ ആകെ വിസ്തൃതി 60.83 ചതുരശ്ര കിലോമീറ്റർ ആണ്.
നിലം 475 ഹെക്ടർ പുരയിടം 1757 ഹെക്ടർ ആകെ കൃഷിസ്ഥലം 2232 ഹെക്ടർ
എന്നാൽ മേൽവിവരിച്ച കണക്കിനോടു പൊരുത്തപ്പെടുന്നതല്ല ഇന്നത്തെ അവസ്ഥ. വ്യാപകമായി കൃഷിസ്ഥലം നികത്തിയതി നാലും മറ്റു രീതിയിൽ രൂപഭേദം വരുത്തി യതിനാലും ഇതിനെക്കാൾ വളരെ ഭൂമിയുടെ അളവു സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. മൂന്നുതരം മണ്ണാണ് ഇവിടെയുള്ളത്. 1. ചെങ്കൽമണ്ണ്, 2. ചോരിമണൽ, 3. എക്കൽ
ചെങ്കൽമണ്ണ് ഭരണിക്കാവ് പഞ്ചായത്തിലെ കറ്റാനം, വെട്ടിക്കോട്, ഇലിപ്പക്കുളം എന്നീ പ്രദേശ ങ്ങളിൽ ഈ മണ്ണ് കാണപ്പെടുന്നു. ഫലവ ക്ഷങ്ങളും നാണ്യവിളകളും സമൃദ്ധമായി വളരുന്നു ഈ മണ്ണിൽ. ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, വാഴ, വെറ്റില, കപ്പ (മരച്ചീനി) തുടങ്ങിയ ഇടവിളകൃഷികളും പ്ലാവ്, മാവ്, പറങ്കിമാവ് തുട ങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. തെങ്ങ് ഒരു പ്രധാന കൃഷിയായി തുടർന്നു പോരുന്നെങ്കിലും റബർകൃഷി വ്യാപക മായതോടെ തെങ്ങുകൃഷിയിലും മരച്ചീനി കൃഷിയിലും കുറവു വന്നിട്ടുണ്ട്. ഏതാനും വർഷം മുമ്പുവരെ ഇവിടങ്ങളിൽ മുതിര, പയർ, പച്ചക്കറികൾ തുടങ്ങിയവ സമൃദ്ധ മായി കൃഷി ചെയ്തിരുന്നു. റോഡുകളുടെ നിർമാണത്തിനും ഇഷ്ടികനിർമാണത്തിനും പറ്റിയ മണ്ണായതിനാലും നിലംനികത്താൻ ഉപയോഗിക്കുന്നതിനാലും ഈ പ്രദേശങ്ങ ളിലെ ഉയർന്ന പുരയിടങ്ങളിൽ മണ്ണെടുപ്പു വ്യാപകമാണ്. (ഇപ്പോൾ അതിനെതിരെ പഞ്ചാ യത്ത് ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്).
എക്കൽമണ്ണ് (Alluvial Soil) എക്കൽമണ്ണ് നിക്ഷേപം വൻതോതിൽ കാണപ്പെടുന്ന പ്രദേശമാണ് ഭരണിക്കാവ് പഞ്ചായത്ത്. മിക്ക വാർഡുകളിലും ഇതു കാണാം. ഫലഭൂയിഷ്ഠമായ ഈ മണ്ണിന്റെ പ്രധാന സ്രോതസ്സ്പാടശേഖരങ്ങളാണ്. ആയതിനാൽ നെല്ല് സമൃദ്ധമായി വളരുന്നു. പാടശേഖരങ്ങൾ കൂടാതെ സമതലങ്ങളുടെ താഴ്ന്ന ഭാഗങ്ങളിലും എക്കൽ മണ്ണിന്റെ നിക്ഷേപം കാണാം. പാടശേഖരങ്ങൾ 1. പള്ളിക്കൽ നടുവിലേമുറി 2. മഞ്ഞാടിത്തറ 3. തെക്കേ മങ്കുഴി 4. കട്ടച്ചിറ 5. ഇലിപ്പക്കുളം 6. പൂവത്തുച്ചിറ 7. കറ്റാനം 9-ാം വാർഡ് 8. വെട്ടിക്കോട്, ഇവയെ കൂടാതെ ഒട്ടനവധി ചെറിയ പാട ങ്ങൾ പഞ്ചായത്തിന്റെ സമൃദ്ധിയിൽ നിർണായകസ്വാധീനം ചെലുത്തിയിരുന്നു. മുണ്ടകൻപാടം, ഇരുട്ടോണിപ്പാടം, പെരുമാ ട്ടേത്തുപാടം, കാങ്കാലിപ്പാടം, ആന്നിയിൽപ്പാ ടം, താങ്കുഴിപ്പാടം, മുറ്റത്താഴെ പാടം തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടുന്നു. ഈ പാടങ്ങളധികവും ഇരിപ്പുനിലങ്ങളാ യിരുന്നു. (ആണ്ടിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്യുന്നത്.) ഒരിപ്പൂ നിലങ്ങളും ഉണ്ട്. ചെറിയ പാടങ്ങളിൽ വിളവെടുപ്പിനു ശേഷം എള്ളുകൃഷി വ്യാപകമായി നടത്തിയിരുന്നു. ഇവിടങ്ങളിലെ "കാരെള്ള് കൃഷി പ്രസിദ്ധമാ ണ്. ഈ പാടശേഖരങ്ങൾക്കു ജലനിർഗമ നമാർഗങ്ങൾ ഉണ്ടായിരുന്നു. കൂടാതെ വയൽമധ്യത്ത് ചാലുകൾ നിർമിച്ചും മറ്റുതര ത്തിലുള്ള ജലസംഭരണികൾ നിർമിച്ചും പാടങ്ങളിലേക്ക് ജലസേചനസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. ചെറിയ നീർച്ചാലുകൾ, കൈത്തോടുകൾ തുടങ്ങിയവ പഞ്ചായ ത്തിലെ പ്രധാന തോടായ തൊടിയൂർ-ആ റാട്ടുപുഴ തോടുമായി (ടി.എ. കനാൽ) നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ചിരുന്നു.
ചോരിമണൽ (ഓണാട്ടുകര മണ്ണ് പള്ളിക്കൽ, മഞ്ഞാടിത്തറ, തെക്കേ മങ്കു ഴി, കട്ടച്ചിറ, ഭരണിക്കാവ് എന്നീ വാർഡുക ളിലും കറ്റാനം തുടങ്ങിയ പ്രദേശങ്ങളിലും കാണപ്പെടുന്ന മണ്ണാണിത്. പൂഴിമണ്ണായ ഇത് പ്രാചീനകാലത്ത് കടൽകയറി നിക്ഷേ പിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഭരണിക്കാവിന്റെ ജൈവസമൃദ്ധിക്ക് പ്രയോജനപ്പെടുന്ന ചോരിമണലിൽ തെങ്ങ്, പ്ലാവ്, കവുങ്ങ്, കശുമാവ് തുടങ്ങിയവ വളരുന്നു. കൂടാതെ വാഴ, ചേന, ചേമ്പ്, കാച്ചിൽ, കിഴ ങ്ങ്, വെറ്റില, മരച്ചീനി, ചെറിയ തോതിൽ പച്ചക്കറികൾ എന്നിവയും വളരുന്നു. ഈ മണ്ണിൽ ജലാംശം അധികകാലം നിൽക്കാ നീളമുണ്ട്. ത്തതിനാൽ (ജലം വേഗം ചോർന്നുപോകു ന്നതിനാൽ ചോരിമണൽ എന്ന പേരു വന്നു) വേനൽക്കാലത്ത് മണ്ണ് കിളച്ച് കൂന കൂട്ടുന്നതും തെങ്ങിന് തടമെടുത്ത് ജലം കെട്ടിനിർത്തുന്നതും ഈ പ്രദേശങ്ങളിലെ കൊച്ചുതോട്. കാഴ്ചയാണ്. വെള്ളക്കെട്ടിൽനിന്നു കൃഷി വസ്തുക്കളെ രക്ഷിക്കുന്നതിനായി മണ്ണ് ഒന്നോ ഒന്നരയോ അടി പൊക്കത്തിൽ തിട്ട പിടിച്ച് (വാരമെടുത്ത് അതിൽ കൃഷി ചെയ്യുന്ന രീതി ഇപ്പോഴും തുടരുന്നു. പാറകൾ ഭരണിക്കാവ് പഞ്ചായത്തിൽ പാറകൾ ഇല്ല. എന്നാൽ പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കല്ലിന്റെ നിക്ഷേപം ഉണ്ട്. ഇവിടെനിന്ന് കെട്ടിടനിർമാണത്തിനുള്ള വെട്ടുകല്ല് ശേഖരിക്കുന്നു. ഇവിടങ്ങളിൽ കല്ലുവെട്ടുകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 3. അപവാഹം നദികൾ ഒന്നുമില്ലാത്ത ഭരണിക്കാവ് പഞ്ചായത്തിലെ പാടശേഖരങ്ങളെ സമൃദ്ധ മാക്കുന്നത് ഏതാനും തോടുകളും ചെറിയ നീർച്ചാലുകളുമാണ്. ടി.എ. കനാൽ (തൊ ടിയൂർ-ആറാട്ടുകടവ് തോട്), കട്ടച്ചിറത്തോ ട്, ടി.എ.കാനാലുമായി ബന്ധപ്പെട്ടു കിട ക്കുന്ന കൊച്ചുതോട് എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ. ഇവയെല്ലാം മനുഷ്യസ് ഷ്ടങ്ങളാണ്. വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ടി.എ.കനാൽ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. പഞ്ചായത്തിന്റെ തെക്കേ അതിർത്തി യിൽനിന്ന് ഒഴുകി കിഴക്കുഭാഗത്തുകൂടി കട ന്നുപോകുന്ന ഇത് ഭരണിക്കാവ് വടക്ക് വാർഡിൽ കൂടി തെക്കേക്കര പഞ്ചായത്തി ലേക്കെത്തുന്നു. ഏകദേശം 9 കിലോമീറ്റർ മറ്റു പ്രധാനപ്പെട്ട തോടുകൾ 1. കട്ടച്ചിറ പാടത്തു നിന്ന് ആരംഭിച്ച് വടക്ക് ടി.എ. കനാലിനോടു ചേരുന്ന 2. മഞ്ഞാടിത്തറ എടക്കടവിൽ നിന്ന് ആരംഭിച്ച് കട്ടച്ചിറ തോട്ടിൽ ചേരുന്ന തോട്, 3. കൊപ്രാപ്പും കട്ടച്ചിറപ്പള്ളിക്കു സമീ പത്തുനിന്ന് ഒഴുകി കട്ടച്ചിറ മങ്കുഴി പ്രദേശങ്ങളിൽക്കൂടി ഒഴുകുന്നു തോട് 4. തഴവാമുക്കിന് തെക്കുനിന്നാരംഭിച്ച് പടിഞ്ഞാറോട്ടൊഴുകി കട്ടച്ചിറത്തോ ട്ടിൽ ചേരുന്ന തോട്. 5. മീനത്തിൽ കിഴക്കു വശത്തു നിന്ന് ആരംഭിച്ച് കാൽകളിക്കൽ വഴി ആലു ക്ഷേത്രത്തിനു സമീപം ചേരുന്ന തോട്, 6. ആരക്കണ്ടത്തിൽ മുക്കിൽനിന്നു കിഴ ക്കോട്ടൊഴുകി കടവന്തറ കോളനി വഴി പുഷ്പാലയം വീടിനു സമീപം അവസാനിക്കുന്ന തോട്. 7. കീപ്ലേത്ത് കോളനി പുളിക്കശ്ശേരി വഴി കട്ടച്ചിറത്തോട്ടിൽ ചേരുന്ന തോട്. കനാലുകൾ കാർഷികാവശ്യത്തിനു നിർമിക്കപ്പെട്ട ഏതാനും കനാലുകൾ ഈ പഞ്ചായത്തി ലൂടെ കടന്നുപോകുന്നു. അതിൽ പ്രധാന പ്പെട്ടതാണ് കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.ഐ. പി.). ഇത് പഞ്ചായത്തിന്റെവടക്കേ അതിർത്തിയായ കാങ്കാലിൽ പാടത്തിലൂടെ കടന്ന് പള്ളിക്കൽ നടുവി ലേമുറി, മഞ്ഞാടിത്തറ എന്നീ വാർഡുക ളിലൂടെ കടന്ന് മഞ്ഞാടിത്തറ വയലിലെത്തു ന്നു. ഇതിന്റെ ഒരു കൈവഴി പടിഞ്ഞാറെ വാർഡായ പള്ളിക്കൽ ഒന്നാം വാർഡി ലൂടെ പ്രവേശിച്ച് ചെറുവള്ളിൽ ക്ഷേത്ര ത്തിന് കിഴക്കുവശം സമാപിക്കുന്നു. ചുന ക്കര പഞ്ചായത്തിൽക്കൂടി കടന്നുവരുന്ന മറ്റൊരു കനാൽ വെട്ടിക്കോട് പുഞ്ചയിൽ സമാപിക്കുന്നു. ഈ കനാലുകൾ ഒരുകാ ലത്ത് നെൽവയലുകൾക്ക് അനുഗ്രഹ മായിരുന്നെങ്കിലും ഇപ്പോൾ നിഷ്പ്രയോ ജനങ്ങളാണ്. സമീപകാലത്തായി ഇതിൽ ചിലതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയി ട്ടുണ്ട്. എങ്കിലും നെൽക്കൃഷി സജീവമല്ലാ ത്തതിനാൽ ഇവ ഉപയോഗിക്കപ്പെടു ന്നെന്നു പറയാനാവില്ല. കുളങ്ങൾ ചാലുകൾ ഇവയെ പ്രധാനമായും മൂന്നായി തിരി ക്കാം. പഞ്ചായത്തുവക, ക്ഷേത്രം വക സ്വകാര്യവക എന്നിങ്ങനെ പുറമ്പോക്കു ഭൂമിയിൽ നിർമിച്ചിട്ടുള്ളതാണ് പഞ്ചായത്തു കുളങ്ങൾ ഇന്നത്തെപ്പോലെ കിണറുകൾ 1. ചെറുമണ്ണിൽ ക്ഷേത്രക്കുളം ഇല്ലാതിരുന്ന കാലത്ത് പൊതുജനാവശ്യ ത്തിനായും ജലസേചനത്തിനായും നിർമി ക്കപ്പെട്ടവയാണ് ഈ കുളങ്ങൾ. ചിലതിന്റെ വശങ്ങൾ കരിങ്കൽ കെട്ടി പടവുകളോടു കൂടി സംരക്ഷിച്ചിരുന്നു. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ചിലയിടങ്ങളിൽ കുടിവെള്ളത്തിനും ഇവ ഉപയോഗപ്പെടു ത്തിയിരുന്നു. പൂങ്കുഴിക്കുളം, നാമ്പുകുളം, ഇടക്കടവ്കുളം, പുത്തൻകുളം, കപ്യാരുക ഉം, വഴിക്കുളം, തവളയില്ലാക്കുളം, മാത്തൻകുളം, പെരുമാട്ടേത്തുചാൽ, വെട്ടി കോട്ടുകാൽ തുടങ്ങിയവയാണു പ്രധാന പ്പെട്ട കുളങ്ങളും ചാലുകളും, 4. മുട്ടക്കുളത്ത് ക്ഷേത്രക്കുളം ഇവയ്ക്കു പുറമേ വയൽമധ്യത്തിൽ ചാലുകൾ (ചിറകൾ) നിർമിച്ചിരുന്നു. സേചനമായിരുന്നു പ്രധാന ഉദ്ദേശ്യം. ഈ പൊതുക്കുളങ്ങൾ മത്സ്യസമ്പത്ത് പ്രദാനം ചെയ്യുന്നതായതിനാൽ ലേലം ചെയ്തു നൽകുന്നതിലൂടെ പഞ്ചായത്തിന്റെ വരു മാനമാർഗങ്ങളിലൊന്നുകൂടിയാണിവ. ക്ഷേത്രക്കുളങ്ങൾ പഞ്ചായത്തിലെ എല്ലാ പഴയ ക്ഷേത്ര ങ്ങളോടുമനുബന്ധിച്ച് കുളങ്ങൾ കാണാം. ഇവ ക്ഷേത്രാവശ്യങ്ങൾക്കായി നിർമിക്ക പെട്ടവയാണെങ്കിലും പിൽക്കാലത്ത് പൊതു ജനങ്ങൾ വിവിധ ആവശ്യ ങ്ങൾക്കായി ഉപയോഗിച്ചുപോന്നു. ചിലത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രക്കുളങ്ങൾ ചുവടെ ചേർക്കുന്നു. 1. ഭരണിക്കാവ് ക്ഷേത്രംവക കുളം 2. കടുവിനാൽ ക്ഷേത്രക്കുളം 3. ചെറുവള്ളിൽ ക്ഷേത്രക്കുളം 5. വെട്ടിക്കോട്ട് ക്ഷേത്രക്കുളം 6. ശാസ്താന്നട ക്ഷേത്രക്കുളം 8. വലിയവീട് ക്ഷേത്രം വക കുളം 9. കരിമുട്ടത്ത് ക്ഷേത്രക്കുളം സ്വകാര്യകുളങ്ങൾ ജന്മിമാരും നാടുവാഴികളും തങ്ങളുടെ പ്രൗഢിയുടെ അടയാളമായി കരുതി നിർമി ച്ചവയാണ് ഇതിലേറെയും. തറവാടുകളോടു ചേർന്ന് വളരെ വലിയ കുളങ്ങൾ നിർമിച്ചിരുന്ന പ്രത്യേക കുളക്കടവും ഉണ്ടാ യിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി ട്ടാണ് ഇവ നിർമിച്ചിരുന്നത്. വീടിനോടു ചേർന്നുള്ള കുളങ്ങളെ കൂടാതെ പറമ്പുകളിലും പാടശേഖരങ്ങളിലും ചെറിയ കുളം ങ്ങൾ വെട്ടിയിരുന്നു. ഓണാട്ടുകരമണ്ണിൽ ഇവ വെട്ടുന്നത് എളുപ്പമായിരുന്നതിനാ ലാകാം ഇത്രയധികം കുളങ്ങൾ ഇവിടെ നിർമിക്കപ്പെട്ടത്. പറമ്പുകളിലും പാടത്തും നിർമിച്ചിരിക്കുന്നവ കൂടുതലും കാർഷികാ വശ്യങ്ങൾക്കായിട്ടായിരുന്നു. ഇവ കൂടാതെ കാവുകളോടു ചേർന്ന് കുളങ്ങൾ വെട്ടിയി രുന്നു. ഇവ പരിശുദ്ധമായി പരിപാലിച്ചിരു ന്നു. ഇപ്പോഴും ഇങ്ങനെയുള്ള കുളങ്ങൾ പഞ്ചായത്തിൽ അവശേഷിക്കുന്നുണ്ട്. കാവുകൾ ഇല്ലാതായതോടുകൂടി ഇവയിൽ ചിലതും നഷ്ടമായി. കിണറുകൾ കുഴൽക്കിണറുകൾ ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയി ക്കുന്നവയാണ് സാധാരണ കിണറുകൾ, ഭര ണിക്കാവ് പഞ്ചായത്തിലെ കറ്റാനം, ഇലി പക്കുളം എന്നീ വാർഡുകളുടെ ചില ഭാഗ ങ്ങളിലും വെട്ടിക്കോട്ടു വാർഡിലുമൊഴികെ മറ്റു പ്രദേശങ്ങളിൽ ഇവ നിർമിക്കുന്നത് എളുപ്പമാണ്. എന്നാൽ മേൽപ്പറഞ്ഞ സ്ഥല ങ്ങളിൽ കല്ലിൽ വെട്ടിയെടുത്ത കിണറുക ളാണ് ഇവയ്ക്ക് ഏകദേശം 15 മുതൽ 20 മീറ്റർ താഴ്ചവരെയുണ്ട്. ഗാർഹികാവശ്യ ത്തിനുള്ള കിണറുകൾ, സ്കൂളുകൾ, ആശു പ്രതികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങ ളിലെ കിണറുകൾ, പഞ്ചായത്തു കിണറു കൾ ഇങ്ങനെ പഞ്ചായത്തിലാകെ ഏക ദേശം ഒൻപതിനായിരത്തോളം കിണറുകൾ ഉണ്ട്. സ്വകാര്യ കിണറുകൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ട പഞ്ചായത്ത് കിണറുകളിൽ പലതും ഇന്ന് ഉപയോഗശൂന്യമായോ ഇല്ലാ താവുകയോ ചെയ്തിട്ടുണ്ട്. ഇവിടെ കുടി വെള്ളക്ഷാമം രൂക്ഷമല്ലെങ്കിലും വെട്ടിക്കോ ട്, ഭരണിക്കാവ് വടക്ക് എന്നിവിടങ്ങളിൽ പമ്പ്ഹൗസുകൾ സ്ഥാപിച്ച് ശുദ്ധജലമെ ത്തിക്കുന്നു. കൂടാതെ വാർട്ടർ അതോ റിറ്റിയുടെ പൈപ്പ്ലൈനുകളും ചില പ്രദേ ശങ്ങളിലുണ്ട്. കുഴൽക്കിണറുകൾ വ്യാപ കമായിട്ടില്ല. നീർത്തടപദ്ധതി ഒരു നദിയുടെയോ തോടിന്റെയോ ഉദ്ഭ വസ്ഥാനം മുതൽ പതനസ്ഥാനം വരെ നീണ്ടു നിവർന്നു കിടക്കുന്ന ഭൂവിഭാഗമാ ണല്ലോ നീർത്തടം. ഇതിനെ 5 വിഭാഗങ്ങ ളായി തരംതിരിക്കാം. വൻനീർത്തടം, ഉപ നീർത്തടം, ലഘു നീർത്തടം, ചെറുനീർത്ത ടം, സൂക്ഷ്മനീർത്തടം എന്നിങ്ങനെ ഭരണി ക്കാവ് പഞ്ചായത്തിനെ 7 നീർത്തടങ്ങളായി വിഭജിച്ചിരിക്കുന്നു. 1. മഞ്ഞാടിത്തറ നീർത്തടം (631.5 ഹെക്ടർ) 2. ഭരണിക്കാവ് നീർത്തടം (283.15 ഹെക്ടർ) 3. വെട്ടിക്കോട് നീർത്തടം (ചുനക്കര വരെ വ്യാപിച്ചു കിടക്കുന്നു-696.15 ഹെക്ടർ) 4. കന്നിമേൽ നീർത്തടം (വള്ളികുന്ന ത്തോടു ചേർന്നത്, 555 ഹെക്ടർ) 5. ഇലിപ്പക്കുളം നീർത്തടം (വള്ളികുന്നം ഉൾപ്പെടുന്ന 780.4 ഹെക്ടർ) 6. പുഞ്ചവാഴ പുഞ്ചനീർത്തടം (വള്ളി കുന്നം, താമരക്കുളം 749.4 ഹെക്ടർ) 7. പൂവത്തൂർ ചിറ നീർത്തടം (താമരക്കു ളം, ചുനക്കര 586.15 ഹെക്ടർ) 4. കാലാവസ്ഥ ഓണാട്ടുകരയിൽ പൊതുവേ അനുഭവ പ്പെടുന്ന കാലാവസ്ഥതന്നെയാണ് ഭരണി ക്കാവ് പഞ്ചായത്തിലുമുള്ളത്. വർഷത്തിലേ റെയും മഴ ലഭിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി), വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ഇവ കൂടാതെ വേനൽമഴയും ലഭ്യമാണ്. മാർച്ച് മുതൽ മെയ് പകുതിവരെയും ഉഷ്ണകാലാവസ്ഥ യാണ്. അതിവൃഷ്ടിയോ അനാവൃഷ്ടിയോ ഭരണിക്കാവിനെ ബാധിക്കാറില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ള പ്പൊക്കം ഉണ്ടാകുന്നു. ഭൂപ്രകൃതിയിൽ മനു ഷ്യന്റെ ഇടപെടൽ കൂടിയതിനാലാണ് തലും ഇങ്ങനെ സംഭവിക്കുന്നത്. ഡിസം ബർ-ജനുവരി മാസങ്ങളിൽ മുൻകാലങ്ങ ളിൽ ചെറിയതോതിൽ മഞ്ഞുപെയ്ത്തും തണുപ്പും അനുഭവപ്പെടുമായിരുന്നെങ്കിലും ഇപ്പോൾ അതില്ല. 5. സസ്യങ്ങളും ജന്തുക്കളും കാവുകൾ അധികം ഉണ്ടായിരുന്ന പ്രദേ ശമാണ് ഭരണിക്കാവ്. ഇവിടങ്ങളിൽ ഇട തൂർന്നു വളർന്നുവന്ന വൈവിധ്യമാർന്ന സസ്യങ്ങൾക്കു പുറമേ നട്ടുപിടിപ്പിച്ചവയും അല്ലാത്ത വിയുമായ ധാരാളം സസ്യ ങ്ങളുണ്ട്. ഇവയിൽ അപൂർവങ്ങളും വില പിടിപ്പുള്ളതുമായവയുണ്ട്. ഒരുകാലത്ത് ഇങ്ങനെയുള്ള വൃക്ഷങ്ങൾ ധാരാളമുണ്ടാ യിരുന്നു. പക്ഷേ കെട്ടിടനിർമാണം വ്യാപ കമായതിനാലും ചെറുകിട തടിവ്യവസായ ങ്ങൾ രൂപപ്പെട്ടതും ഈ വൃക്ഷങ്ങളുടെ നാശത്തിനു കാരണമായി. പരിസ്ഥിതി യുടെ കാവൽക്കാരായിരുന്ന പലയിനം ചെറുതും വലുതുമായ ജീവികൾക്ക് തങ്ങ ളുടെ ആവാസസ്ഥാനം നഷ്ടപ്പെടാൻ ഇതു കാരണമായി. നട്ടുവളർത്തിയ മരങ്ങളിൽ പ്രധാന മാണ് ആൽമരങ്ങൾ, പാതയോരങ്ങളിൽ തണൽ മരങ്ങളായി നട്ടുവളർത്തിയ ആൽമരങ്ങളിൽ ചിലത് ഇപ്പോഴും അവശേഷിച്ചി രിക്കുന്നു. നൂറുവർഷം പഴക്കമുള്ള ആൽമ31 ഇടംപിരി വലംപിരി തുടങ്ങിയവ ഇതര സസ്യങ്ങൾ രങ്ങളും അക്കൂട്ടത്തിലുണ്ട്. ഇതിന്റെ ചുവ ട്ടിൽ വൃത്താകൃതിയിലോ ചതുരാകൃതി യിലോ തറകൾ കെട്ടി സംരക്ഷിച്ചുപോന്നു. റോഡുകൾ വീതി കൂട്ടിയതിനാൽ ഇന്ന് പലതിന്റെയും തറകൾ ഇല്ലാതായി. ഈ ത 0 കളിൽ കൽവിളക്കുകൾ സ്ഥാപിച്ച് നിത്യവും കത്തിക്കുമായിരുന്നു. വഴിയാത്ര ക്കാർക്കു തണലിന് ഉപകരിച്ചിരുന്നതിനു പുറമേ പൊതുകാര്യങ്ങൾക്കായുള്ള കൂടി യാലോചനായോഗങ്ങളും ഇവിടെ നടത്തി യിരുന്നു. കൂടാതെ ആൽത്തറകളിൽ വൃശ്ചികച്ചിറപ്പ് ഉൾപ്പെടെ ഭക്തിപ്രധമായ കാര്യങ്ങളും നടത്തിവന്നു. ആൽത്തറമുക്ക് എന്നൊരു ജംഷൻ തന്നെ ഭരണിക്കാവ് വാർഡിലുണ്ട്. (മാവേലിക്കര - കറ്റാനം റൂട്ടിൽ). ഭരണിക്കാവ് ആൽത്തറ, പഞ്ചായ ത്തിന്റെ വടക്കേ അതിർത്തിയിലുള്ള ഗണ പതി ആൽത്തറ, കോയിക്കൽ വടക്ക തിൽ മുക്കിനുള്ള ആൽ എന്നിവ ഇപ്പോഴും നിലനിൽക്കുന്നു. പള്ളിക്കൽ നടുവിലേമു റിയിലുള്ള ആലിന്റെ വടക്കേ മുക്ക് (മൂന്നാം കുറ്റിക്ക് ഒരു കിലോമീറ്റർ വടക്ക്) മറ്റൊരു ആൽമരത്തിന്റെ സ്മരണ ധ്വനിപ്പിക്കുന്ന താണ്. വൃക്ഷങ്ങൾ വിവിധയിനം പ്ലാവ്, മാവ്, പറങ്കിമാവ്, പുളി, തെങ്ങ്, കവുങ്ങ്, കൂവളം, മരോട്ടി, പുന്ന, തേക്ക്, മഹാഗണി, പൂവരശ്, കുമ്പിൾ, ഇലഞ്ഞി, വഴി, പനച്ചി, അര യാൽ, പേരാൽ, അരണമരം, മഞ്ചാടി, മാഞ്ചിയം (സമീപകാലത്തു നട്ടുവളർത്തി യത്), അത്തി, ഇത്തി, വല്ലഭം, നെല്ലി, പെരു മരം, വട്ട, മുരിങ്ങ, ജാതി, വേപ്പ്, കമ്പനി നാരകം, ഇലിപ്പ, കാഞ്ഞിരം, വാക, പുളി വാക, പൈൻ, ഉദി, ചാര് (ചേര് എന്നും പറ യും), പാല, ആഞ്ഞിലി, അമ്പഴം, പേര, കുപ്പിച്ചാമ്പ, അക്കേഷ്യ, ബദാവ്, കുളമാവ്, മരച്ചീനി, മൊട്ടപ്പഴം, മാതളം, പൂത്തുമ്പ, ഓണത്തുമ്പ, കൃഷ്ണത്തുളസി, കാട്ടുതു സി, വാഴകൾ, ചൂരൽ, കൊട്ടച്ചെടി, അര ളി, ഏഴിലംപാല, ആടലോടകം, കുറുന്തോ ട്ടി, കൊടങ്ങൽ, തെച്ചി, നറുനീണ്ടി, തെച്ചി, പിച്ചി, മന്ദാരം, നിലപ്പന, വാതംകൊല്ലി, കുണുക്കിട്ടാട്ടി, നന്ത്യാർവട്ടം, ഗന്ധരാജൻ, ചിത്തിരപ്പാല, ചെമ്പരത്തി, കൈയ്യോന്നി, ശീമക്കെത, ചേമ്പ്, കാച്ചിൽ, കിഴങ്ങുകൾ, മൂടില്ലാത്താളി, കടലാവണക്ക്, ചമ്പകം, ചൊറിതണം (കൊടിത്തൂവ എന്ന ആന ച്ചൊറിതണവും സാധാരണ ചൊറിതണ വും), ഒതളം, എരിക്ക്, ആവണക്ക്, ഉമ്മം, മുക്കുറ്റി, താമര, ആമ്പൽ, ചുണ്ട, ശീമക്കൊ ന, കണിക്കൊന്ന, മുല്ല, കനകാംബരം, വിവിധയിനം റോസുകൾ, ആന്തൂറിയം, ചെറുചുണ്ട, പാഷൻ ഫ്രൂട്ട്, ആത്ത, നെല്ല്. എള്ള്, പൊന്നാരി വീരൻ, ശതാവരി, വേലി ചീര, കോവൽ, ചീര, പയർ, ഓമ, നിത്യവ ഴുതിനം, മുളക്, പുല്ലിനങ്ങൾ, മുള, സൂര്യ കാന്തി കൂടാതെ പച്ചക്കറിയിനങ്ങളും കമ്യൂ ണിസ്റ്റ് പച്ച, ഞാങ്ങണ (നായണ എന്നു പ്രാദേശിക ഉച്ചാരണം), പലതരം കളികൾ, വിവിധയിനം പായലുകൾ, പൂക്കൈത, കട്ട കാരമുള്ള് തുടങ്ങിയ തുടങ്ങിയ പാഴ്ചെടി കളും വളരുന്നു. കാർഷികവിളകൾ കാർഷികവൃത്തിയിൽ മുൻപന്തിയിലാ യിരുന്ന ഭരണിക്കാവ് പഞ്ചായത്തിൽ ചില അപൂർവ ഇനത്തിൽപ്പെട്ട വിത്തുകൾ കൃഷി ക്കായി ഉപയോഗിച്ചിരുന്നു എന്നാൽ പലതും ഇന്ന് അന്യമായി. നെൽവിത്തുകൾ മുണ്ടകൻ, ആരിയൻ, പൊന്നാരിയൻ,32 കൊച്ചുവിത്ത്, ചൊക്കാളി, പൊന്നം, ചെന്നെ ല്ല്, ചെമ്പാവ്, ചെറുവിത്ത്, കൊച്ചതിക്കിര, ഇരുപത്. പച്ചക്കറികൾ പയർ, പാവൽ, പടവലം, കോവൽ, ചുര യ്ക്ക, വെണ്ട, നിത്യവഴുതനം, വഴുതനം, ക്കുന്നു. മുരിങ്ങ, പച്ചമുളക്, പാൽമുളക്, നീലമുളക്, ഉണ്ടമുളക്, കരണം പൊട്ടിമുളക്, കാന്താരി, ഉണ്ടക്കാന്താരി, വെള്ളക്കാന്താരി (ആന ക്കൊമ്പിന്റെ നിറം), ചീര, പട്ടുചീര, ചെഞ്ച് ര, മുള്ളൻചീര, വേലിച്ചീര, വെള്ളരി, മത്തൻ, കുമ്പളം തുടങ്ങി അനേകയിനം പച്ചക്കറി കൾ ഈ പ്രദേശത്തു കൃഷിചെയ്യുന്നു. നാരകം : ഒടിച്ചുകുത്തി, ചെറുനാരകം, കറിനാരകം, കമ്പനി നാരകം (കമ്പളിനാ രകം എന്നു പ്രാദേശികമായി പറയുന്നു). കിഴങ്ങുവർഗങ്ങൾ മരച്ചീനി, മധുരക്കിഴങ്ങ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, ഉണ്ണൻ കിഴങ്ങ്, കൂവക്കിഴങ്ങ്. ഔഷധഗുണമുള്ളതും വിശപ്പുണ്ടാക്കു ന്നതുമായ കൂവക്കിഴങ്ങ് വട്ടത്തിലരിഞ്ഞ് ഉണക്കിപ്പൊടിച്ച് കുറുക്കി കുട്ടികൾക്കു കൊടുക്കുമായിരുന്നു. ചേമ്പ്: വെട്ടുചേമ്പ്, ചെറുചേമ്പ്, താമര ക്കണ്ണൻ, കൊച്ചു ചേമ്പ്, കറുത്തകണ്ണൻ, ഇതിൽ വെട്ടുമ്പൊഴികെയുള്ളവ ചെറു കണ്ടങ്ങളോടു ചേർന്ന് വാരമെടുത്തു നട്ടി രുന്നു. കാച്ചിൽ എലിവാലൻകാച്ചിൽ, ഉണ്ടക്കാ ച്ചിൽ, വെള്ളക്കാച്ചിൽ, നീലക്കാച്ചിൽ, മര മൂടൻ കാച്ചിൽ. ചക്ക : വരിക്കച്ചക്ക, കൂഴച്ചക്ക, ചെമ്പര ത്തിവരിക്ക (ചെമന്ന ചുളയുള്ളത്), തേൻവ വെള്ളാരൻചക്ക മൂപ്പെത്താത്ത ചക്ക (ഇടിച്ചക്ക) തോരൻ വെയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഒരുകാ ലത്ത് ഈ പ്രദേശങ്ങളിൽ സർവസാധാര ണമായി ചക്കത്തോരൻ ഉപയോഗിച്ചിരുന്നു. കടപ്ലാവിന്റെ ചക്ക (ശീമച്ചക്ക) ഈ പ്ര ശത്തു ഭക്ഷ്യവസ്തുവായി ഉപയോഗി പയറ് പതിനെട്ടുമണിയൻ, നൂറ്റൊന്നു മണിയൻ, വാളരിപ്പയർ, കരിമ്പയർ, അരി ഞ്ഞാപ്പയർ, കർക്കടകപ്പയർ, തുലാപ്പയർ തുടങ്ങി ഏതാനും ഇനം പയറുകൾ ഇവിടെ കൃഷിചെയ്യുന്നു. മാങ്ങ: മൂവാണ്ടൻ മാങ്ങ, കപ്പമാങ്ങ, നാട്ടുമാങ്ങ, കിളിച്ചുണ്ടൻ മാങ്ങ, പച്ചമാങ്ങ (പുളികുറഞ്ഞ ഒരിനം), തത്തച്ചുണ്ടൻ മാ ങ്ങ, തുടങ്ങി പഴയകാലം മുതൽ പ്രചാര ത്തിലുള്ളതും ഏതാനും ഇനം ഒട്ടുമാവു കളും ഇവിടെയുണ്ട്. ജന്തുക്കൾ വളർത്തു ജന്തുക്കൾ, സ്വാഭാവികമായി വളരുന്ന ജന്തുക്കൾ എന്നീ വിഭാഗങ്ങളി ലായി ധാരാളം ജന്തുക്കൾ ഭരണിക്കാവിലു ണ്ടായിരുന്നു. അക്കൂട്ടത്തിൽ കാട്ടുമൃഗങ്ങ ളായ വള്ളിപ്പുലി, കുറുക്കൻ, വെരുക്, മരപ്പ ട്ടി, കാട്ടുമുയൽ, കുട്ടിത്തേവാങ്ക് തുടങ്ങിയ വയും ഇവിടങ്ങളിലെ കാവുകളിൽ ഉണ്ടാ യിരുന്നു. മരപ്പട്ടി, വെരുക്, കാട്ടുമുയൽ (ചെ വിയൻ) എന്നിവ ഇപ്പോഴും അപൂർവമായെ ങ്കിലുമുണ്ട്. വളർത്തുമൃഗങ്ങൾ പശു, എരുമ, പോത്ത്, കാള, പന്നി, മുയൽ, പട്ടി, പൂച്ച, ആട് തുടങ്ങിയവയെ വളർത്തുന്നുണ്ട്. പക്ഷികൾ കാക്ക, മൈന, തത്ത, കാക്കത്തമ്പുരാ33 ട്ടി, കുയിൽ, കോഴി, താറാവ്, പ്രാവ്, വാവൽ, ഞർക്കീൽ, ചെമ്പോത്ത് (ഉപ്പൻ), കുരുവി, തേൻകുരുവികൾ, ദേശാടനക്കിളികൾ, കൊക്ക്, കുളക്കോഴി, എരണ്ടകൾ, പച്ചത്ത ത്ത, ഓലേഞാലി, അരിപ്രാവ്, അമ്പലപ്രാ വ്, മരംകൊത്തി, നീർക്കാക്ക, നത്ത്, മഞ്ഞ ക്കിളി, മീൻകൊത്തി (പൊന്മ), തൂക്കണാം കുരുവി, കരീലക്കിളി, കാടകൾ, മണ്ണാത്തി ക്കിളി, പുള്ള്, പരുന്ത്, കള്ളറാൻ എന്ന പ്രാപ്പിടിയൻ, ഗിനിക്കോഴി, ടർക്കിക്കോഴി, വാത്തതാറാവ് തുടങ്ങി അനേകയിനം പക്ഷികൾ ഇവിടങ്ങളിലുണ്ട്. വാവലുകളുടെ പറുദീസ ഭരണിക്കാവ് പഞ്ചായ ത്തിലെ ഇപ്പോഴത്തെ 4-ാം വാർഡിൽ (ത ഴാമുക്കിനു വടക്കുവശം) സ്ഥിതി ചെയ്യുന്ന കളീക്കൽ ക്ഷേത്രത്തിനു സമീപമുള്ള കാവ് വാവലുകളുടെ പറുദീസയാണ്. നൂറുകണക്കിനു വാവലുകൾ അധിവസിക്കുന്നുണ്ട് ഇവിടെ. കാവിന്റെ തനിമ അതേപടി നിലനിർത്തുന്നതുകൊണ്ടും മനുഷ്യ രുടെ ശല്യം കുറവായതിനാലുമാകാം ഇവിടെ വാവലുകൾ വസിക്കുന്നത്. ഇതുപോലെ അടുത്തകാലംവരെ ദേശാടനപ്പക്ഷികളുടെ താവളമായിരു ന്നു കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി പരിസരത്തുള്ള നാട്ടുമാവ്. ഇരുപതോളം വർഷമായി ചേക്കേറി യിരുന്ന പക്ഷിസങ്കേതം ഇപ്പോഴില്ല. എന്നിവിടങ്ങൾ മത്സ്യസങ്കേതങ്ങളായിരു ന്നു. നീറുമീൻ (ആറ്റുമീൻ) എന്നു വിളി ക്കപ്പെടുന്ന ശുദ്ധജലമത്സ്യങ്ങൾ ഇവിടെ ജലാശയങ്ങളിൽ ധാരാളമായി ഉണ്ടായിരു ന്നു. ഇന്ന് അവയുടെ സ്ഥിതി പേരിനു മാത്രമാണ്. വരാൽ, കൈതക്കോര (കല്ലേ മുട്ടി), മാനത്തുകണ്ണൻ (ഗാംബൂസിയ), ആര കൻ, മുശി, കാരി, മുശിപ്ലാങ്ക്, പരലുകൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. ഇവയെ കൂടാതെ കോലാമീൻ, കൂരി, തുളി, മുതു ക്കില, കൊഞ്ച്, വാള തുടങ്ങിയവ തോടു കളിൽ ഉണ്ടായിരുന്നു. ഇവയിൽ ചിലത് ഇന്നും ലഭിക്കുന്നുണ്ട്. ഇവിടങ്ങളിൽ കക്കയും നത്തയ്ക്കയും മുൻകാലങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. ഇഴജന്തുക്കൾ ചേര, നീർക്കോലി, ശംഖുവരയൻ, മൂർക്കൻ, ചേനത്തണ്ടൻ എന്ന അണലിയി നം, വാരിച്ചുരുട്ട എന്ന അണലിയിനം, പച്ചി ലപ്പാമ്പ് (കൺകൊത്തി), ശംഖുവരയൻ, അരണ, ഓന്ത്, ആമ, പല്ലി തുടങ്ങിയവ ഇപ്പോഴുമുണ്ട്. 1940-ൽ പള്ളിക്കൽ നടുവി ലേമുറിയിൽ ഒരു മലമ്പാമ്പിനെ പിടിച്ചതായി പറയപ്പെടുന്നു. 6. കാവുകൾ ഐതിഹ്യങ്ങളെക്കാളേറെ പരിസ്ഥിതിയു മായി വളരെ ബന്ധപ്പെടുന്നവയാണു കാവു കൾ. പ്രകൃതിയുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതിൽ കാവുകൾക്കുള്ള പങ്കു വളരെ വലുതാണ്. എല്ലാത്തിനുമു പരി ഇവ നൂറുകണക്കിന് ഔഷധസസ്യ ങ്ങളുടെ കലവറയും പാരമ്പര്യതൊഴിലന്വേ ഷകരുടെ ആശയവുമായിരുന്നു. മത്സ്യങ്ങൾ പാടങ്ങളും അതുമായി ബന്ധപ്പെട്ട ചി റകളും, കുളങ്ങൾ, നീരൊഴുക്കുതോടുകൾ കാവുകളിലെ നിറസാന്നിധ്യമായിരുന്ന ചൂരൽ ഉൾപ്പെടെയുള്ള വള്ളിച്ചെടികൾ പല തരം ഗൃഹോപകരണങ്ങൾ നിർമിച്ച് ഉപജീവനം നടത്തിവന്ന ജനവിഭാഗങ്ങൾക്ക് അസംസ്കൃതവസ്തുക്കൾ ശേഖരിക്കാ നുള്ള ഇടം കൂടിയായിരുന്നു. ഐതിഹ്യവു മായി ബന്ധിപ്പിച്ചാൽ ഇവ പരശുരാമചരി തത്തോളം പഴക്കമുള്ളവയാണ്. അനുഷ്ഠാനവുമായി ബന്ധപ്പെട്ട കാവു കൾ അഞ്ചുതരമുണ്ട് : സർപ്പക്കാവുകൾ കാളിക്കാവ് പാലപ്പള്ളിക്കാവ് മായം പുരയ്ക്കൽ കാവ് ചെറുമണ്ണിൽ ക്ഷേത്രക്കാവ് തുരുത്തി വിളയിൽ കാവ് പതിയാൻ തറകാവ് പണിക്കശ്ശേരിൽ കാവ് കരിമുട്ടത്തുകാവ് പനമുട്ടത്തുകാവ് കൊച്ചിരേത്തുകാവ് കളീക്കൽ കാവ് ശിവക്കാവ് ശാസ്താക്കാവ് മഞ്ഞാടിയിൽ വടക്കേക്കാവ് പേക്കാവ് മൂത്ത കോയിക്കക്കാവ് മങ്ങാരം ക്ഷേത്രക്കാവ് അരീക്കര ക്ഷേത്രക്കാവ് അരൂർ പടീറ്റതിൽ കാവ് നല്ലവീട്ടിൽ കാവ് വരിക്കോലിൽകാവ് ഇങ്ങനെയുള്ള കാവുകളിൽ, പുള്ളു വൻപാട്ട്, കാളിപൂജ, ശാസ്താപൂജ, ഉത്രാട പൂജ തുടങ്ങിയ അനുഷ്ഠാനങ്ങൾ നടത്തി പ്പോന്നു. ഇവ, പുള്ളുവൻ, വേടൻ തുടങ്ങിയ സമുദായങ്ങൾക്ക് അവകാശപ്പെട്ടവയായിരുന്നു.
ആലപ്പുഴ ജില്ലയിൽ ഏറ്റവും തെക്കെയറ്റത്തു മാവേലിക്കര താലുക്കിന്റെ തെക്കുഭാഗത്തുള്ള ഒരു പ്രേദേശമാണ് കറ്റാനം. ഇതു ഓണാട്ടുകരയുടെ ഒരു ഭാഗമാണ്. രാജഭരണകാലത്ത് കായംകുളം രാജാവിൻറെ അധികാരത്തിലുള്ള പ്രേദേശമാണ് കറ്റാനം. ഏക്കറുകണക്കിന് പാടശേഖരങ്ങൾ ഇന്ന് വെട്ടിക്കോട് കാണുന്ന പുഞ്ചയായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പാടശേഖരങ്ങളിലെ കറ്റ കെട്ടിയിരിക്കുന്ന പ്രേദേശമാണത്രെ കറ്റാനം.
കറ്റാനം വില്ലേജുൾപ്പെടുന്ന ഭരണിക്കാവ്വ് പഞ്ചായത്തു വളരെ സാക്ഷരതായുള്ള പ്രേദേശമാണ്. പ്രബുദ്ധരായ ഒരു ജനതയെ നവതിയിലേക്ക് പ്രവേശിക്കുന്ന പോപ്പ് പയസ് സ്കൂളിന് അനുബന്ധ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജാതിമറ്റവർഗ്ഗവത്യാസമെന്യ എല്ലാ ജനങ്ങളും വാഴുന്ന ഇടമാണിത്.
വെട്ടിക്കോട് ആദിമൂലം നാഗരാജ ക്ഷേത്രം, നാഗരാജപ്രതിഷ്ടയുള്ള കേരളത്തിലെ പുരാതന ക്ഷേതങ്ങളിൽ ഒന്നാണ്. ഭരണിക്കാവ്വ് ദേവീക്ഷേത്രവും അവിടുത്തെ മീനഭരണിയിൽത്സവും കെട്ടുകാഴ്ചയ്യും ദേശത്തെ പ്രധാന ഉത്സവമാണ്. അവിടെ സൂക്ഷിച്ചിട്ടുള്ള ബുദ്ധശില്പം ഈ പ്രേദേശവുമായി ബുദ്ധമതത്തിനുള്ള അഭേദ്യ ബന്ധത്തിനു തെളിവാണ്.
കറ്റണത്തെ സ്‌റ്റേഫനോസ് സഹദായുടെ പള്ളി വളരെ പ്രസിദ്ധമാണ്. പെരുനാളിലും, മൂന്നുദിവസം നീണ്ടു നിൽക്കുന്ന റാസയിലും ജാതിമതഭേദമന്യ എല്ലാ ആൾക്കാരും പങ്കടുക്കുന്നു. 300 വർഷത്തിനു മേൽ പഴക്കമുള്ള ഇലിപ്പിക്കുളം ജാമാമസ്ജിദിൽ പഴമയുടെ ശേഷിപ്പുകൾ അവശഷിഷിട്ടുണ്ട്. കാവുകളും, കുളങ്ങളും കൊണ്ട് സമ്പന്നമാണീ പ്രേദേശം. ശരണ മന്ത്രങ്ങൾ ഉയരുന്ന വഴിത്താരകളും പള്ളി മണികളുയരുന്ന ഉഷഃ സന്ധ്യകളും കുത്തിയോട്ടച്ചുവടുകളും, കേട്ടുകാഴ്ചകളും നിറയുന്ന വൈവിധ്യം നിറഞ്ഞ സാംസ്കാരികപെരുമായാണുള്ളത്.