പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1.പുതു പ്രതീക്ഷയുമായി പുത്തൻ അധ്യയന വർഷം


കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട്‌ ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു.

2.ജൂൺ 5 ലോക പരിസ്‌ഥിതി ദിനം


ജൂൺ 05 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു.

3.എസ് എസ് എൽ സി റിസൽറ്റ്


4.വായന വാരാചരണം


വായനാദിനത്തോടനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങളും ചർച്ചകളും നടത്തപ്പെട്ടു.

5.വായന വാരാചരണം : ബാലജനസഖ്യം


കറ്റാനം യൂണിയന്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു.അഭിഷേക് പുസ്തക അവലോകനം നടത്തി . പുസ്തക വിതരണവും നടത്തപ്പെട്ടു.അക്സ,സായി എന്നിവരുടെ ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി .

6.ജൂൺ 18, 19: SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്


7.ജൂൺ 26 ലഹരിവിരുദ്ധ ദിനം


ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ

8.ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ


ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കായി ഒരു സെമിനാർ 8/7/2022 വെള്ളിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.

9.സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം


മാതൃഭൂമി സീഡ് ക്ലബ്ബിന്റ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

10.ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം


ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു.

11.ലഹരി വിരുദ്ധ ക്യാമ്പയിൻ


ജൂലൈ 22 വൈകുന്നേരം 3 .00 ന് സ്കൂൾ അങ്കണത്തിൽ ജീസസ് ക്രൂസേഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും മാജിക് ഷോയും നടത്തി.

12.പേപ്പർ പേന, പേപ്പർ ബാഗ് ഇവയുടെ നിർമ്മാണോദ്ഘാടനം

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിന് സമീപവുമായുള്ള സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുവാനുള്ള വിത്ത് നിറച്ച പേപ്പർ പേനയുടെയും പേപ്പർ ബാഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജൂലൈ 22 വെള്ളി രാവിലെ 10.00 ന് തുടക്കം കുറിച്ചു.

13.അശരണർക്ക് പൊതിച്ചോറുമായി കറ്റാനം പോപ് പയസ് നല്ലപാഠം.

അഗതിമന്ദിരങ്ങളിൽ ഉച്ച ഭക്ഷണമായി പൊതിച്ചോർ നൽകുന്ന പദ്ധതിയ്ക്ക് കറ്റാനം പോപ് പയസ് എച്ച് എസ് എസ് നല്ല പാഠം യൂണിറ്റ് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ച പൊതിച്ചോർ നല്ല പാഠം പ്രവർത്തകർ ക്ലാസുകളിലെത്തി സ്വീകരിക്കുകയും ഉച്ചയോടെ കൊല്ലകടവ് ദയാഭവനത്തിന് കൈമാറുകയും ചെയ്തു. ദയാഭവനം കോർഡിനേറ്റർ ഫാ. വർഗീസിന് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് പൊതിച്ചോർ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

14.ഫിലാറ്റലി ക്ലബ് ഉദ്ഘാടനം ചെയ്തു.

പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിൻറെ ഉദ്ഘാടനം കറ്റാനം പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത നിർവഹിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ: ജയചന്ദ്രൻ കുട്ടികൾക്കായി ക്ലബ്ബിൻറെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു

15.സ്വയം പ്രതിരോധം കളരിയിലൂടെ


കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും കുട്ടികളിൽ ആത്മധൈര്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടത്തിയത്. കറ്റാനം റോട്ടറി ക്ലബ്ബായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. സ്കൂൾ പ്രിൻസിപ്പൽ സുമ ടീച്ചറും ഹെഡ്മാസ്റ്റർ ബിജു സാറും സന്നിഹിതരായിരുന്നു.

16.ചിത്രരചനാ മത്സരം

ചന്ദ്രദിനത്തോടനുബന്ധിച്ചു ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയത്തെ ആസ്പദമാക്കി ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

17.പുസ്തകപ്പെട്ടി പദ്ധതി

കറ്റാനം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണുവാനായി കാത്തിരിക്കുന്നവർക്കും ഒപ്പമുള്ളവർക്കും വായനയുടെ ലോകം സമ്മാനിക്കുവാനായി കറ്റാനം പോപ് പയസിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്യത്തിൽ പുസ്തകപ്പെട്ടി  പദ്ധതി ആരംഭിച്ചു. രണ്ട് തട്ടുകളിലായുള്ള പുസ്തകപ്പെട്ടിയിൽ 35 പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത എഴുത്തുകാരായ ബഷീർ, എം.ടി, ബെന്യാമിൻ, ജോൺ ഗ്രിഷാം, ബേഡൻ പവൽ എന്നിവരുടെ രചനകളും, സ്‌റ്റുഡന്റ് ഡൈജസ്റ്റ്, എന്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ, മനോരമ ഇയർബുക്ക് തുടങ്ങിയ പുസ്തകങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

18.ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം.

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം 27 ന് രാവിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തങ്കണത്തിൽ നടത്തപ്പെട്ടു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപയ്ക്ക് പേപ്പർ പേനയും ബാഗും വൃക്ഷത്തെകളും സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് നൽകി. നല്ലപാഠം പ്രവർത്തകർ നിർമ്മിച്ച പ്രകൃതി സൗഹൃദ വസ്തുക്കൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

19.കാർഷിക ദിന ക്വിസ് മത്സരം.

കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി.

20.ദീപിക കളറിംഗ് കോമ്പറ്റീഷൻ.

അഖണ്ഡഭാരതത്തിന്റെ മുഖചിത്രമെഴുതാൻ അഞ്ചുലക്ഷം വിദ്യാർത്ഥികളെ അണിനിരത്തിയ ചിത്രരചനാമത്സരമായിരുന്നു ദീപിക കളർ ഇന്ത്യ.നാനാത്വത്തിൽ ഏകത്വം പ്രഖ്യാപിച്ചുകൊണ്ട് സ്വാതത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ജന്മനാടിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കറ്റാനം പോപ്പ് പയസ് സ്‌കൂളിലെ വിദ്യാർത്ഥികളും മുന്നോട്ടു വന്നു.ദേശീയോദ്ഗ്രഥന പ്രതിജ്ഞ നടത്തിയ ശേഷമാണ് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തത്. രാവിലെ നടന്ന യൂ . പി . ലവൽ മത്സരത്തിൽ 113 വിദ്യാർത്ഥികളും , ഉച്ചയ്ക്ക് ശേഷം നടന്ന ഹൈസ്‌കൂൾ ലവൽ മത്സരത്തിൽ 86 വിദ്യാർത്ഥികളും അവരുടെ കരവിരുത് ചിത്രമാക്കി .

21.ഹിരോഷിമ-നാഗസാക്കി ദിനം.

ഹിരോഷിമ ദിനത്തിൽ പോപ്പ് പയസ് സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും അംഗങ്ങൾ ചേർന്ന് നിർമ്മിച്ച സുഡാക്കോ പക്ഷികളാണ് സ്‌കൂൾ അങ്കണത്തിലെ വൃക്ഷശിഖരങ്ങളിൽ കാണുന്നത് .

21." ലോഗിൻ ടു ലോകം" പദ്ധതി

ഈ വർഷത്തെ നല്ലപാഠം തീം " ലോഗിൻ ടു ലോകം " പദ്ധതി കറ്റാനം പോപ്പ് പയസ് എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടകൻ വാർഡ് മെമ്പർ ശ്രീ മാത്യു ഫിലിപ് ആയിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പഠനം സൃഷ്ടിച്ച മാനസിക-ശാരീരിക പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്കാവശ്യമായ തിരുത്തലുകൾ നടത്തി കുട്ടിയെ പൂർണ ആരോഗ്യവാനാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ അധ്യാപകർ സർവ്വേകളിലൂടെ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് വ്യക്തിഗത കൗൺസലിങ്ങും 150 കുട്ടികളുടെ നേത്ര പരിശോധനയും കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ടു.

22.സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പൊതുജനങ്ങൾക്ക് സ്വാന്ത്ര്യസമരത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന പോസ്റ്റർ വിതരണം ചെയ്യുകയും, കൊളാഷ് നിർമാണം, പേപ്പർ ബാഗ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

23.സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം

സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം ഓഗസ്റ്റ് 15 ന് സമുചിതമായി ആചരിച്ചു. രാവിലെ 8 .30 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു ടി വർഗീസ് പതാക ഉയർത്തി. അതിനുശേഷം കുട്ടികളും അധ്യാപകരും പങ്കെടുത്ത സ്വാതന്ത്ര്യ ദിന റാലി നടത്തി. വിവിധ വേഷധാരികളായ വിദ്യാർത്ഥികളും പതാകയേന്തിയ ഭാരതമാതാവും റാലിക്കു ശോഭ കൂട്ടി. തിരികെ സ്കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകി.