സഹായം Reading Problems? Click here


പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(36002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്
36002 01.jpg
വിലാസം
പള്ളിക്കൽ,ഭരണിക്കാവ്

കറ്റാനം
,
690503
സ്ഥാപിതം9 - 10 - 1934
വിവരങ്ങൾ
ഫോൺ04792332178
ഇമെയിൽpopepiushss2008@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36002 (സമേതം)
ഹയർസെക്കന്ററി കോഡ്4041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലമാവേലിക്കര
ഉപ ജില്ലകായംകുളം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംMALAYALAM AND ENGLISH
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1256
പെൺകുട്ടികളുടെ എണ്ണം969
വിദ്യാർത്ഥികളുടെ എണ്ണം2225
അദ്ധ്യാപകരുടെ എണ്ണം78
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽSMT. S. DAISY
പ്രധാന അദ്ധ്യാപകൻSRI BIJU T VARGHESE
പി.ടി.ഏ. പ്രസിഡണ്ട്SMT SHINY SAMUEL
അവസാനം തിരുത്തിയത്
19-10-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ. "ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത് ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ തോമാപണിക്കരുടെയും അന്നമ്മയുടെയും സീമന്തപുത്രനായി 1882 സെപ്റ്റംബർ 8-ാം തീയതി പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുനാൾ ദിവസമാണ് മാർ ഈവാനിയോസ് തിരുമേനി ഭൂജാതനായത്. ദൈവാശയത്തിലും പ്രാർത്ഥനയിലും വളർന്നുവന്ന അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിൽ പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സ്തുത്യർഹമായ വിധത്തിൽ എം.എ. ബിരുദം സമ്പാദിച്ച അദ്ദേഹത്തെ 1908 ൽ കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925 മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും മാർ ഈവാനിയോസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി മാർ ഈവാനിയോസ് തിരുമേനി തികച്ചും ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക് പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ വൈദീകനായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. ഈ അവസരത്തിൽ മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.വിദ്യാലയം മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1932-ൽ മാർ ഈവാനിയോസ് തിരുമേനി അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ പതിനൊന്നാം പീയൂസ് മാർപ്പാപ്പയെ സന്ദർശിച്ച് അനുഗ്രഹ ആശീർവാദങ്ങൾ പ്രാപിച്ചു. യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തിരുമേനി, മാർപ്പാപ്പ നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ സഹായസഹകരണത്തോടുകൂടി 1934-ൽ പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന് ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു അത്യാഡംബര ജീവിതശൈലിയായിരിന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു. ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.1984 ജൂലൈ മാസത്തിൽ ചേർന്ന അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച് സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും, രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത് സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി ഹാളും നിർമ്മിച്ചു. 1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ 1934 -ൽ ഹൈ സ്കൂളായും 1998 -ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിലവിലുള്ള പ്ലസ് ടു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു പറയാവുന്നതാണ്.

Efgh 36002.jpg Abcd 36002.jpg

ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്
 • എൻ.സി.സി.
 • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
 • ജൂനിയർ റെഡ് ക്രോസ്
 • ബാന്റ് ട്രൂപ്പ്
 • ഗാന്ധിദർശൻ
 • അസാപ്
 • നാഷണൽ സർവീസ് സ്കീം
 • ഫിലിം ക്ലബ്
 • ക്ലാസ് മാഗസിൻ
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ക്ലബ്ബ് പ്രവർത്തനങ്ങൾ
 • ലിറ്റിൽ കൈറ്റ്സ്
 • നേർക്കാഴ്ച

നേട്ടങ്ങൾ

2017-18
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ up വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം, എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം. ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S).എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.2017-18 SSLC പരീക്ഷയിൽ 100 % വിജയം.19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.

2018-19 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ

School 36002.jpg

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ
നംമ്പര്
വർഷം പേര്
1 ശ്രീ.എ.കെ ജോൺ
2 ശ്രീ.റ്റി.കെ നാരായണ അയ്യർ
3 റവ.ഫാ.കെ.ജെ ആന്റണി
4 റവ.ഫാ.സഖറിയാസ്
5 റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ
6 ശ്രീ.ഫിലിപ്പ്
7 ശ്രീ.ജോൺ ജേക്കബ്
8 ശ്രീ.എ.ജോൺ
9 ശ്രീ.കെ .സി .ചാണ്ടപ്പിള്ള
10 ശ്രീ.വി.റ്റി.അച്ചൻ കുഞ്ഞ്
11 ശ്രീ.പി.വേലായുധൻ നായർ
12 ശ്രീ.റ്റി.എം ഇടിക്കുള
13 ശ്രീ.പി.ശ്രീധരൻ പിള്ള
14 ശ്രീ.കെ. ഒ തോമസ്
15 ശ്രീ.ജി.ഡി എബ്രഹാം
16 ശ്രീ .ജോർജ് വർഗീസ്
17 റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ
18 ശ്രീ.പി.എംസഖറിയ
19 ശ്രീ.ഫിലിപ്പ് ജേക്കബ്
20 ശ്രീ.മാത്യു പണിക്കർ
21 ശ്രീമതി ആലീസ് എബ്രഹാം
22 ശ്രീ.രാജു പി വർഗീസ്
23 BIJU T VARGHESE

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ .ബിജു പ്രഭാകർ IAS, ശ്രീ. ഹട്ടൻ ( ശാസ്ത്രജ്ഞൻ,ISRO), ശ്രീ.കെ.ബാലഗോപാൽ ( മുൻ രാജ്യസഭ MP), ശ്രീ. തുഷാർ വെള്ളാപ്പള്ളി, മുൻ ഡപ്യൂട്ടി സ്പീക്കർ ശ്രീമതി നഫീസത് ബീവി,കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാൻ ശ്രീ.സുഭാഷ് വാസു, കാർട്ടൂണിസ്റ്റ് യേശുദാസൻ, ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാർ , കെ.പി.സി.സി ട്രഷറാർ ശ്രീ.ജോൺസൺ എബ്രഹാം, മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ശ്രീ.മോനിഷ് വിൽസൺ ....

Old 36002.jpg

വഴികാട്ടി