ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം | |
---|---|
വിലാസം | |
ശ്രീകാര്യം , ചാവടിമുക്ക് ഗവ.ഹൈസ്കൂൾ ശ്രീകാര്യം,ശ്രീകാര്യം , ചാവടിമുക്ക് , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1965 |
വിവരങ്ങൾ | |
ഫോൺ | 0471 2591194 |
ഇമെയിൽ | ghssree@gmail.com |
വെബ്‍സൈറ്റ് | www.ghssree.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43026 (സമേതം) |
യുഡൈസ് കോഡ് | 32140301207 |
വിക്കിഡാറ്റ | Q64036607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 287 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത മാത്യു (ചാർജ്) |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ എസ്.എ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
15-03-2022 | 43026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിലാണ് ഗവ. ഹൈസ്കൂൾ, ശ്രീകാര്യം സ്ഥിതിചെയ്യുന്നത്. കണിയാപുരം ഉപജില്ലയിലെ മികവുകളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കളുകളിൽ മുൻനിരയിൽ നിൽക്കുന്ന സ്കൂളുകളിലൊന്നാണ് ഇത്.
ചരിത്രം
ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി. 50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- 1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ററുഡന്റ് പോലീസ് കേഡറ്റ്
- സ്കൗട്ട്-ഗൈഡ്
- യോഗ ക്ലാസ്
- കരാട്ടെ ക്ലാസ്
- മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.
- നാളേക്കൊരു നാട്ടുമാവ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്.
- അലിഫ് അറബിക് ക്ലബ്ബ്.
- ഇക്കോ ക്ലബ്ബ്.
- ഗാന്ധിദർശൻ
- പഠന യാത്രകൾ
മറ്റു ചില പ്രവർത്തനങ്ങൾ
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
മാനേജ്മെന്റ്
കേരള സർക്കാർ
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കൊച്ചു നാരായണൻ ,
- അന്നമ്മ പുന്നൻ,
- മേരി സകരിയ ,
- ശൈലജ
- തോമസ് വര്ഗീസ്
- അലിയാർ കുഞ്ഞു,
- തോമസ് വര്ഗീസ്
- സുമംഗല ,
- മാബലിയെ ഫിലോമിന,
- സുപ്രഭ എം കെ ,
- ജസ്റ്റിൻ ഗോമസ് ,
- ജബീനാ എ,
- ലീന എം
- റോസ് കാതറിൻ എസ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , *ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ *ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ *പോലീസ് ഓഫീസർമാരായ ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.55136, 76.91111 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43026
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ