എം.എസ്.എച്ച്.എസ്.എസ്.റാന്നി
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു ഹയർസെക്കണ്ടറി സ്കൂളാണ് എം.എസ്.എച്ച്.എസ്.എസ്.റാന്നി എന്നറിയപ്പെടുന്ന മാർ സേവേറിയോസ് ഹയർസെക്കണ്ടറി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി റാന്നി പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 5 - 1916 |
വിവരങ്ങൾ | |
ഫോൺ | 04735 227612 |
ഇമെയിൽ | mshsranny@gmail.com |
വെബ്‍സൈറ്റ് | www.mshsranny.org |
കോഡുകൾ | |
സ്കൂൾ കോഡ് | 38068 (സമേതം) |
എച്ച് എസ് എസ് കോഡ് | 3024 |
യുഡൈസ് കോഡ് | 32120801508 |
വിക്കിഡാറ്റ | Q87596007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 361 |
പെൺകുട്ടികൾ | 319 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 263 |
ആകെ വിദ്യാർത്ഥികൾ | 499 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് എം.ജെ |
വൈസ് പ്രിൻസിപ്പൽ | സ്മിജു ജേക്കബ്. |
പ്രധാന അദ്ധ്യാപകൻ | ബിനോയ് കെ.എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | മനു കാവുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോണ കുറിയാക്കോസ്. |
അവസാനം തിരുത്തിയത് | |
14-03-2022 | 38068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു. റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്.
- മാനേജർ : ശ്രീ.സഖറിയ സ്റ്റീഫൻ,മുണ്ടുകോട്ടക്കൽ
- പ്രധാന അദ്ധ്യാപകൻ : ശ്രീ.ബിനോയി.കെ.എബ്രാഹം
-
മികവുകൾ
മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്കൂൾ 104 വർഷം പിന്നിട്ട്, അനുദിനം ഉന്നതിയുടെ പടവുകൾകൾ കയറി ഇന്നത്തെ നിലയിൽ പ്രശോഭിക്കുന്നു. 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം രണ്ടായിരത്തിൽപരം വിദ്യാർഥികളുമായി പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ഒരു സ്കൂളായി ഇന്ന് മാറിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെയുള്ള സ്കൂളുകളെ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ ആക്കാൻ കഴിഞ്ഞ് റാന്നി എംഎസ് ഹൈസ്കൂൾ ആണെന്നുള്ള അഭിമാനാർഹമായ ഒരു നേട്ടമായിരുന്നു. റാന്നി ഉപജില്ലയിലെ മറ്റേതൊരു സ്കൂളിനെ കാളും നല്ല വിജയം എസ്.എസ്.എൽ.സി പരീക്ഷകളിൽ കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2019 - 20 വർഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ജില്ലാ സ്കൂൾ സ്കൂൾ കലോത്സവത്തിന് നവംബർ 18 മുതൽ 22 വരെ റാന്നിയുടെ മണ്ണിൽ ആതിഥ്യമരുളാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് വേദി ആകാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതല ഗണിത ശാസ്ത്രമേളയിൽ ഈ സ്കൂളിലെ അക്സ റജി "എ"ഗ്രേഡ് കരസ്ഥമാക്കി എസ്.എസ്.എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹയായി. റാന്നി സബ് ഡിസ്ട്രിക്ട് സ്പോർട്സിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.സൗത്ത് സോൺ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥി അമൽരാജ് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ രഹൻ രാജു എബ്രഹാം, റബേക്ക രാജു എബ്രഹാം,അനഘ മഞ്ജു എന്നീ കുട്ടികൾക്ക് സാധിച്ചു.പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ സ്കൂളിലെ വിദ്യാർത്ഥികളായ അഖിൽ ഷിബു, ആദിത്യൻ എന്നേ കുട്ടികൾക്ക് കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറിൻറെ ജീവൻരക്ഷാ പദ്ധതിക്ക് ഇവർ അർഹരായി.2018 ഉണ്ടായ മഹാപ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഈ സ്കൂൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അനേകം കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 80 ടിവി,ഫോൺ, ഡിഷ് സൗകര്യം ഇവ നൽകി സഹായിക്കാനും പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ സാധിച്ചു എന്നതും വലിയൊരു നേട്ടമായി കരുതുന്നു. കോമഡി മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും ധനസഹായവും നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു.
പാഠ്യേതര പ്രവർത്തനങൾ
ദിനാചരണം 2020-21
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണവും നടത്തി.
ജൂൺ 19 ലോക വായനാ ദിനം കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു. ജൂലൈ 21 ചാന്ദ്രദിനം മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി.
സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു.
സ്കൂളിലെ പ്രധാന സൗകര്യങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൻറെ 2020 2021 ലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് അവർക്കിഷ്ടമുള്ള ക്ലബ്ബിൽ ചേർന്ന് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഈ ക്ലബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. യഥാവസരം കുട്ടികളുടെ കഴിവ് രക്ഷിതാക്കളെ അറിയിച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
ക്ലബ്ബ് ചുമതലകൾ
- സയൻസ് ക്ലബ് : അനി മാത്യു
- സോഷ്യൽ സയൻസ് ക്ലബ്ബ് : മിനിമോൾ പുന്നൂസ് , റീന മാത്യു
- വിദ്യാരംഗം : ജിയ ജോസ്, സുനു റ്റി ചാക്കോ
- മാത്‍സ് ക്ലബ് :ജോമോൾ എ സി , ബീന സഖറിയ
- ഐ ടി ക്ലബ് :ലീന മാത്യു
- വിമുക്തി ക്ലബ് : എൻ യു ജോയി
- ഹെൽത്ത് ക്ലബ് : അജി കുര്യാക്കോസ്
- ഈ റ്റി ക്ലബ് :ജെൻസി സി.റ്റി
- ലിറ്റററി ക്ലബ് : സ്മിതാ സഖറിയ
- എൻവിയോൺമെൻറ് ക്ലബ് : മിനിമോൾ പുന്നൂസ്, ലേഖ എം.ഡി
- സുരക്ഷാ ക്ലബ് : ജോമോൾ ഏ. സി , ബീന എലിസബത്ത്
- ലീഗൽ ലിറ്ററസി ക്ലബ് : ബീന എലിസബത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു.
- ശ്രീ വയലാ ഇടിക്കുള എക്സ്. എം.എൽ.എ
- റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
- ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
- ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
- ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
- ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)
- കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോർ ക്ലീമീസ്
- ചക്രപാണി സാർ (മുൻ അധ്യാപകൻ) ജ്യോതിഷൻ
- സണ്ണി പനവേലിൽ എക്സ്. എം .എൽ.എ
- ജേക്കബ് സക്കറിയ എക്സ്. എം .എൽ.എ
- പ്രൊഫസർ കെ.എം ഉണ്ണിക്കുട്ടൻ (സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ)
- പി ഐ തോമസ് പഴയാറ്റ് (ആദ്യ വിദ്യാർത്ഥി)
- പോത്തൻ കോവൂർ മുൻ കമ്മ്യൂണിറ്റി പ്രവർത്തകൻ അധ്യാപകൻ
- സിഎൻ രാമകൃഷ്ണപിള്ള (മുൻ കമ്യൂണിറ്റി പ്രവർത്തകൻ), അധ്യാപകൻ
- ഡോ.യോഗി രാജ ( തിരുവനന്തപുരം റിട്ട. ഡെർമറ്റോളജിസ്റ്റ്)
- മധു കൊട്ടാരത്തിൽ(കാഥികൻ)
- പ്രൊഫസർ തോമസ് ഏലിക്കുട്ടി (പഞ്ചായത്ത് പ്രസിഡൻറ്)
- തോമസ് മാത്യു(സി.എഫ്.എ ചാർട്ടേർസ് ഹോൾഡർ) എച്ച്/ഓ സ്റ്റാർട്ടർജിക്ക് പ്ലാനിങ്, ബർജൻ ബാങ്ക്
- റോയി ജോസഫ്( സയൻ്റിസ്റ്റ്,എൻജിനീയർ വി. എസ്. എസ്. സി (ഐ.എസ്.ആർ.ഓ)തിരുവനന്തപുരം
- ആനി ജോൺ (പ്രിൻസിപ്പാൾ മൗലാന ആസാദ് പബ്ലിക് സ്കൂൾ വെഞ്ഞാറമൂട്)
- കെ ടി മാത്യു (ബിൽഡർ)
- ബിജോയ് എബ്രഹാം (അസോസിയേഷൻ പ്രൊഫസർ ആൻഡ് മെമ്പർ ബോർഡ് ഓഫ് സ്റ്റഡീസ് ബാംഗ്ലൂർ യൂണിവേഴ്സിറ്റി)
- എം ഐ ജോസഫ് (ഉപ്പായി സാർ) റാന്നി സെൻറ് തോമസ് എച്ച്എസ്എസ് 25വർഷം എച്ച് എം റാന്നി സെൻറ് തോമസ് കോളേജ് സ്ഥാപക നേതാവ് അതിനായി മലയാള മനോരമ ദിനപത്രത്തിൽ ലേഖനം തയ്യാറാക്കി
- ആനി ജോൺ(ആർ പി ഓഫ് ഓൾ ഇന്ത്യ എഡ്യൂക്കേറ്റർസ് ഫോറം ആൻഡ് ഡൽഹി ടീച്ചർസ് ഫോറം) .ജഗദീഷ് കേണൽ 2002 സേന മെഡൽ ജേതാവ്
- ഡോ.ബ്രൈറ്റ്.ഓ.ഫിലിപ്പ് അസോസിയേറ്റ് പ്രൊഫസർ ഇൻ കെമിസ്ട്രി
- കെ.ആർ.ഗോപാലകൃഷ്ണൻ നായർ (മുൻ കേരള ഗവർണർ പി രാച്ചയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി)
- സിറ്റി കുഞ്ഞമ്മ (ആദ്യ വനിതാ അധ്യാപിക പൂർവ വിദ്യാർത്ഥി എം.എസ്.എച്ച്. എസ്)
- ഡോക്ടർ സാറ (ഗൈനക്കോളജിസ്റ് എം സി എച് കോഴിക്കോട്)
- പി.എൻ.ഇന്ദിരാമ്മ (റിട്ടയർ ഡി.ഇ.ഒ പത്തനംതിട്ട)
- കെ .പി പോത്തൻ കാവുങ്കൽ (റിട്ടയർ പി.എ ടു ഡി.ഇ.ഒ)
- അഡ്വ. എ. എസ് സൈമൺ( അരുവിക്കൽ)
- അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ (ഉപഭോക്ത തർക്ക പരിഹാര ഫോറം പ്രസിഡൻറ് പത്തനംതിട്ട)
- ഡോക്ടർ ഷാനി ഹമീദ്
- ഡോക്ടർ ലക്ഷ്മി മോഹൻ
- ഡോക്ടർ ഗോപിശ്രീ
- ഡോക്ടർ അനു.കെ .സക്കറിയ
- ഡോക്ടർ മാത്യു.വി.ജോസഫ്പ്രൊഫസർ ഏലിക്കുട്ടി തോമസ് (പഞ്ചായത്ത് പ്രസിഡൻറ്, കാരുണ്യ കിഡ്നി ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി മെമ്പർ, ജീവൻ രക്ഷാ സമിതി ചെയർമാൻ)
- പോത്തൻ കോവൂർ ആൻഡ്
- സി.കെ.രാമകൃഷ്ണൻ പിള്ള (റാന്നി സർവീസ് സഹകരണ ബാങ്ക് സ്ഥാപക നേതാക്കന്മാർ)
അധ്യാപകർ 2020-21
ഹയർസെക്കൻഡറി
- മനോജ് എം ജെ (പ്രിൻസിപ്പാൾ )മാത്തമാറ്റിക്സ്
- റെയ്ന വി.ഐ(മാത്തമാറ്റിക്സ്)
- റീന എബ്രഹാം (ഫിസിക്സ്)
- ജിനു സി എബ്രഹാം (ഫിസിക്സ്)
- സ്മിജു ജേക്കബ് (കെമിസ്ട്രി )
- പ്രീത ജോസ് (കെമിസ്ട്രി)
- അനില ചെറിയാൻ (ബോട്ടനി)
- അൻസു സൂസൻ ജോസഫ് (സുവോളജി)
- തോമസ് (എസി കൊമേഴ്സ്)
- ജെബിൻ ജോസഫ് എ (എൽ.ഡബ്ലിയു.എ) കൊമേഴ്സ്
- ബ്രിജിത്ത കുര്യാക്കോസ് (കൊമേഴ്സ്)
- ടിറ്റി മോൾ അഗസ്റ്റിൻ (എക്കണോമിക്സ്)
- സൂസൻ ജോർജ് (എക്കണോമിക്സ്)
- ഷീജ ഗോപിനാഥ്. ഡോ (ഹിസ്റ്ററി)
- മാർട്ടിൻ ജോസ് ടി പി (പൊളിറ്റിക്കൽ സയൻസ്)
- ശ്രീകല ആർ (ഗാന്ധി സ്റ്റഡീസ്)
- ടോണി ജേക്കബ് ( ഇംഗ്ലീഷ്)
- എയ്ഡ റ്റി.സി (ഇംഗ്ലീഷ്)
- ഷംല എസ്.എസ്( മലയാളം)
- ലിനോജ് വർഗീസ്.ഡോ (മലയാളം)
- ആശാ എം തോമസ് (ഹിന്ദി)
- അച്ഛൻകുഞ്ഞു വി കെ (ലാബ് അസിസ്റ്റൻസ്)
- സാബു പി എബ്രഹാം (ലാബ് അസിസ്റ്റൻസ്)
- ലാലു ജേക്കബ് (ലാബ് അസിസ്റ്റൻസ് )
ഹൈസ്കൂൾ
- ബിനോയ് എബ്രഹാം (ഹെഡ്മാസ്റ്റർ )
- ശീല കെ സി (സോഷ്യൽ സയൻസ്)
- ബീന എലിസബത്ത് കുര്യാക്കോസ് (സോഷ്യൽ സയൻസ്)
- മിനിമോൾ പൊന്നൂസ് (സോഷ്യൽ സയൻസ്)
- ലീന മാത്യു (മാത്തമാറ്റിക്സ്)
- ജോമോൾ എ സി (മാത്തമാറ്റിക്സ്)
- ജൂബി ജോസഫ് (മാത്തമാറ്റിക്സ്)
- സുനിൽ മാത്യു (ഫിസിക്കൽ സയൻസ്)
- അനി മാത്യു (ഫിസിക്കൽ സയൻസ്)
- പ്രീതി അച്ചാമ്മ ജോർജ്ജ്( ഫിസിക്കൽ സയൻസ്)
- മിനിമോൾ പുന്നൂസ് (നാച്ചുറൽ സയൻസ്)
- അജി കുര്യാക്കോസ് (നാച്ചുറൽ സയൻസ്)
- റ്റില്ല ഫിലിപ്പ് (ഇംഗ്ലീഷ്)
- വിജയലക്ഷ്മി റ്റി( ഇംഗ്ലീഷ്)
- സ്മിതാ സക്കറിയാ (ഇംഗ്ലീഷ്)
- സിംല മോൾ എബ്രഹാം ( മലയാളം)
- എൻ യു ജോയ് (മലയാളം)
- ഷെർലി സുകുമാർ (മലയാളം)
- ജിയാ ജോസ് (മലയാളം)
- മനു കുര്യാക്കോസ് (ഹിന്ദി)
- ജാൻസി സി.റ്റി (ഹിന്ദി)
- രാഹുൽ സഖറിയ (ഫിസിക്കൽ എഡ്യൂക്കേഷൻ)
- ജെസ്സി സി റ്റി
- ബിന്ദു കുര്യാക്കോസ്
- സുനു റ്റി ചാക്കോ
- ബീന സക്കറിയ
- ലേഖ എം പി
- അനു മാത്യൂസ്
- ലിറ്റി മോൾ കുര്യാക്കോസ്
- റീന മാത്യു
- ഷീല എം എബ്രഹാം
- എബി കെ ചാക്കോ
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ. യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ==
. == സ്കൗട്ട് & ഗൈഡ്സ്== ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു [എം.എസ്.എച്ച്.എസ്.എസ്.റാന്നി/നേർക്കാഴ്ച|നേർക്കാഴ്ച]]
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable" style="text-align:center; width:300px; height:500px" border="1" |- |1916-1918 |റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത് |- |1927-1928 |വി.ജി. തോമസ്, വെല്ലാംകുഴിയിൽ |- |1928-1929 |എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ |- |1929-1962 |റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ |- |1962-1966 |വി.ഐ.എബ്രഹാം, വയല |- |1966-1975 |റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ |- | 1975-1978 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1978-1983 |കെ.എം.മാത്യു, കലയിത്ര |- |1983-1984 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1984-1988 |എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ |- |1988-1990 |പി.എ.കുര്യൻ, പുതുവീട്ടിൽ |- |1990-1993 |സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ |- |1993-1994 |വി.കെ.ചെറിയാൻ, വരാത്ര |- |1994-1997 |കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ |- |1997-1999 |ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ |- |1999-2003 |ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ |- |2003-2005 |സൂസമ്മ കോര, വാഴയ്ക്കൽ |- |2005-2008 |വി.ഒ.സജു, വെട്ടിമൂട്ടിൽ |- |2008-2019 |റ്റീന എബ്രാഹം |- |2019 - |ബിനോയി കെ എബ്രാഹം |}
വഴികാട്ടി
എം . എസ്.എച്ച് . സ് .എസ് , റാന്നി , പുനലൂർ മുവാറ്റുപ്പുഴ റോഡിൽ അരികിൽ സ്ഥിതിചെയ്യുന്നു.റാന്നി തലൂക്ക് ആഫീസ്സിനും , റാന്നി പഞ്ചായ്ത്ത് ഓഫീസിനും സമീപം സ്ഥിതിചെയ്യുന്നു. {{#multimaps:9.376378, 76.779567|width=800px| zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38068
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ