എം.എസ്.എച്ച്.എസ്.എസ്.റാന്നി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഓർമ്മ പുതുക്കി ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. 9 മണിക്ക് covid പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എം.എസ്.എച്ച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് എബ്രഹാം ദേശീയ പതാക ഉയർത്തി,സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിലും രാജ്യസ്നേഹവും, ജനാധിപത്യ മൂല്യങ്ങളും, രാജ്യത്തിൻറെ അഖണ്ഡതയും, നെഞ്ചോട് ചേർത്ത് പിടിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ചെയ്യുന്നത്.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷം നിങ്ങളുടെ സങ്കല്പം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അതിനുപുറമേ "സ്വാതന്ത്ര്യദിനന്തതര ഭാരതം" എന്ന വിഷയത്തിൽ ഉപന്യാസരചന സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സ്കൂൾതലത്തിൽ നടത്തി. സ്വാതന്ത്രദിനത്തെ കുറിച്ചുള്ള സ്ലോഗൻസ്, പ്ലക്കാർഡ്,പോസ്റ്റേഴ്സ് എന്നിവയും എഴുതിപ്പിച്ചു.

ആഗസ്റ്റ് 17 കർഷകദിനം കുട്ടികളിലേക്ക് കൃഷിയുടെ ബാലപാഠങ്ങൾ എത്തിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ഇനം വിത്തുകൾ വിതരണം ചെയ്യുകയും, ആ നാട്ടിലെ ഒരു കർഷകൻറെ ഉപദേശം സ്വീകരിച്ച വിത്തുകൾ പാകി അതിൻറെ ഓരോ ഘട്ടങ്ങളും രേഖപ്പെടുത്താനും നിർദ്ദേശിച്ചു. കർഷകനുമായുള്ള അഭിമുഖം നടത്തി അത് വീഡിയോ ആയും നോട്ടുബുക്കിൽ രേഖപ്പെടുത്തി യും ശേഖരിക്കാനായി കുട്ടികളോട് നിർദ്ദേശിച്ചു. ഇതിലൂടെ കൃഷിയോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും അവർക്ക് കഴിഞ്ഞു.

സെപ്റ്റംബർ 5 അധ്യാപക ദിനം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി അധ്യാപകദിനം ആചരിക്കുവാൻ ആയി മുന്നിട്ടു നിന്നിരുന്നത്. കുട്ടികൾ ഓൺലൈനായി അയച്ച് ആശംസകാർഡുകൾ അധ്യാപകർക്ക് അംഗീകാരമായിരുന്നു. അധ്യാപക ദിന ഗാനവും, പ്രസംഗവും, ഒക്കെ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ഒരുക്കി. "എൻറെ പ്രിയപ്പെട്ട അധ്യാപകൻ"- ചെറു കുറിപ്പ് തയ്യാറാക്കുക ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിവിൻറെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കാൻ കുട്ടികളെ സഹായിച്ചു.

സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനം സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനത്തോട് അനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾ പോസ്റ്ററുകൾ തയ്യാറാക്കി ഓൺലൈനായി അവരുടെ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ഒക്ടോബർ 2 ഗാന്ധിജയന്തി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. അഹിംസയിലൂന്നിയ ജീവിതം നയിക്കുക എന്ന സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. ഗാന്ധിജിയുടെ അഹിംസാ തത്വചിന്തയുടെ സ്മരണയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ അദ്ദേഹത്തിൻറെ ലളിതാ പൂർണമായ ജീവിതം സ്മരിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനും, അതോടൊപ്പം ഗാന്ധിജിയെ കുറിച്ചുള്ള ലേഖനം, ക്വിസ്, ചിത്രരചനാ മത്സരം എന്നിവ നടത്തി. ഗാന്ധിജിയുടെ വേഷത്തിൽ ഫോട്ടോ അയച്ചു തന്ന് ആ ദിവസത്തിൽ സ്മരണ പുതുക്കി.

ഒക്ടോബർ 13 സംസ്ഥാന കായിക ദിനം ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്പോർട്സ് കൗൺസിലിൻറെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ജീവി രാജു എന്ന ലെഫ്റ്റ് കേണൽ പി. ആയ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സ്കൂളിൽ സംസ്ഥാന കായിക ദിനമായി ആചരിച്ചു. കുട്ടി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ കഴിവുകൾ പരസ്പരം പകർന്നു നൽകാനും നേതൃത്വപരമായ ശേഷികൾ ആർജ്ജിക്കാനും കഴിയുക എന്നതായിരുന്നു ഈ ദിനാചരണത്തിന് ലക്ഷ്യം. കായിക ദിന ക്വിസ് ഓൺലൈനായി നടത്തി വിജയിയെ കണ്ടെത്തി.

നവംബർ 1 കേരളപ്പിറവി ദിനം ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻറെ അറുപത്തിനാലാമത് ജന്മദിനം കേരളപ്പിറവിദിനമായി സ്കൂൾ ആചരിച്ചു. മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വേഷത്തിൽ കേരളീയ ഗാനം, പ്രസംഗം, എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളും വള്ളംകളിയും കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. Covid19 ലും പതറാതെ ഓൺലൈനായി ഒത്തുകൂടി കേരളപിറവി ആഘോഷങ്ങൾ മനോഹരമായി നടത്താൻ കഴിഞ്ഞു.

നവംബർ 14 ശിശുദിനം സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.