ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി
,
ചാവശ്ശേരി പി.ഒ.
,
670702
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2433830
ഇമെയിൽchavasseryghss14052@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14052 (സമേതം)
എച്ച് എസ് എസ് കോഡ്13001
യുഡൈസ് കോഡ്32020901306
വിക്കിഡാറ്റQ64458576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ753
ആകെ വിദ്യാർത്ഥികൾ1579
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ ടി സി
പ്രധാന അദ്ധ്യാപകൻതിലകൻ തേലക്കാടൻ (പൂർണ്ണ അധിക ചുമതല)
പ്രധാന അദ്ധ്യാപികഇന്ദിര പികെ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സോയ കെ
അവസാനം തിരുത്തിയത്
09-03-202214052-14052
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.

വായിക്കുക കൂടുതൽ ചരിത്രം

കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗം കെട്ടിട സമുച്ചയം
ഹയർസെക്കൻഡറി

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കൂടുതൽ...

പാഠ്യേതര പ്രവർത്തനങ്ങൾ

2022 മാർച്ച് 8 വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.

വരികൾ വായിക്കൂ

കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ


ക്ളബ്ബുകൾ

ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ

ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ

തനിച്ചല്ല നിങ്ങൾ

അംഗീകാരങ്ങൾ

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലം
ഗ‍ുര‍ുക‍ുലകാലം
1 കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
പ്രൈമറിക്കാലം 1914
1 നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
2 കുഞ്ഞിരാമൻ മാസ്റ്റർ
3 കുഞ്ഞിക്കണ്ണൻ മാസ്റ്റർ
4 രാഘവവാര്യർ മാസ്റ്റർ
5 കുഞ്ഞൻ മാസ്റ്റർ
6 കേശവൻ നമ്പീശൻ മാസ്റ്റർ
ഹൈസ്കൂൾ ആരംഭം 1980
1 പീ എം നാരായണൻ മാസ്റ്റർ
2 പി രുഗ്മിണി വാരസ്യാർ ടീച്ചർ
3 ജി കേശവൻ നായർ മാസ്റ്റർ
4 എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്)
5 ലക്ഷമിക്കുട്ടി ടീച്ചർ
6 ഭാഗീരഥി ടീച്ചർ
7 പുരുഷോത്തമൻ പിള്ള മാസ്റ്റർ
8 പി നന്ദിനി ടീച്ചർ
9 സി എം ബാലകൃഷ്ണൻ മാസ്റ്റർ
10 അബൂബക്കർ മാസ്റ്റർ
11 ലീല ടീച്ചർ
12 ടി ലക്ഷ്മി ടീച്ചർ
13 ഹുസൈൻ മാസ്റ്റർ
14 നാണു മാസ്റ്റർ
15 കെ പി അബ്രഹാംമാസ്റ്റർ
16 കെ വേണുഗോപാലൻ മാസ്റ്റർ
17 കെ കുഞ്ഞിരാമൻ മാസ്റ്റർ
18 കെ കെ പ്രേമലത ടീച്ചർ
19 സി ആർ പത്മിനി ടീച്ചർ 2009-13
20 പി ജി രാജേന്ദ്രൻ മാസ്റ്റർ 2013-14
21 പി കെ കൃഷ്ണദാസൻ മാസ്റ്റർ 2014-15
22 പി എം മാത്യു മാസ്റ്റർ 2015-16
23 കെ രത്നാകരൻ മാസ്റ്റർ 2016-17
24 ടികെ തങ്കച്ചൻ മാസ്റ്റർ 2017-18
25 മൈത്രി ടീച്ചർ 2018-19
26 പികെ ഇന്ദിര ടീച്ചർ 2019 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ

ക്രമനമ്പർ പേര് മേഖല കുറിപ്പുകൾ
1 എൻ വി കുങ്കൻ നായർ സ്വാതന്ത്ര്യസമരസേനാനി
2 ഇ കെ മൊയ്തു മുൻ ഹൈക്കോടതി ജസ്റ്റിസ്
3 അപർണ കഥാകാരി

വഴികാട്ടി

കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}

ചിത്രശാല

അക്ഷരക്കൂട്ട്

       തിലകൻ തേലക്കാടൻ


മധുര മനോജ്ഞമാംസുദിനമിതാ മെഴുതിരിയായിഎരിഞ്ഞടങ്ങാതെ യുഗ വിളക്കായ് നീ തെളിഞ്ഞു നിൽപ്പൂ. നീ തെളിച്ചീടുന്ന പൊൻ പ്രഭയാലേ ഉണരും നവലോകപ്പുലരി

                 മഹതികൾ 

മനതാരിൽ നൊമ്പര ശൈലവുമായ് തേനരുവികൾ തീർക്കുന്ന പുണ്യജന്മം വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു. വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു. കൈപിടിച്ചു ലോകം കാൽക്കൽ വീണു നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം

                     മഹതികൾ 

ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു. ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ മണ്ഡപത്തിൽ പുതുപൂക്കാലമായി നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ നേരുന്നു നന്മതൻ നൽ പ്രണാമം

                        മഹതികൾ
മായാത്ത പുഞ്ചിരി ഫർഹാന 9 ഇ രാത്രി എങ്ങോ മാഞ്ഞു പോയി. മഞ്ഞയും ചുവപ്പും അങ്ങിങ് വെള്ള മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്ക് പതിച്ചു..എങ്ങും മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ മരുന്നിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. ഈ ഗന്ധത്തിൽനിന്നൊരുമോചനം അവളാഗ്രഹിച്ചിട്ടു നാളുകളേറെയായി.... സർക്കാർ ആശുപത്രിയിലെ ഇരുപത്തിയാറാം വാർഡ് മുറി. ആർക്കോവേണ്ടി കറങ്ങുന്ന ഫാൻ സഹിക്കാൻ കഴിയാത്ത മരുന്നിന്റെ ഗന്ധം എല്ലാം അവൾക്കിപ്പോൾ ശീലമായിരിക്കുന്നു. "ഓൾക്ക് ക്യാൻസറാണത്രേ" വീട്ടിലെ തൊട്ടപ്പുറത്തുള്ള ചേച്ചിയോട് മാമി പറയുമ്പോഴാണ് അവളും അറിയുന്നത്. അനാഥയായ അവളുടെ ചിലവ് താങ്ങാനാവാതെ ക്യാൻസർ സെന്ററിൽ ഉപേക്ഷിച്ചുപോയ ബന്ധുക്കൾ. പിന്നീടങ്ങോട്ട് ജീവിതമേ മടുത്തു. എന്തിനോ വേണ്ടി ചെയ്യുന്ന ചികിത്സ.. എല്ലാം ഒരു സ്വപ്നം പോലെ അവളുടെ ജീവിതത്തിൽ നടന്നു. ഡോക്ടർ മുറിയിലേക്ക് വന്നു പരിശോധിച്ചു പോയി. ഒന്നുമവൾ അറിഞ്ഞില്ല.. അറിഞ്ഞിട്ടും അനങ്ങിയില്ല എന്ന് പറയുന്നതാകും ശരി. അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി കൊഴിഞ്ഞുപോയി.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല..രോഗം മൂർച്ഛിച്ചെന്നല്ലാതെ...ഒരു സുപ്രഭാതത്തിൽ അവളുടെ മുറിയിലേക്ക് കയറി വന്ന നേഴ്സ് വേഗത്തിൽ ഓടി പോകുന്നതും വെപ്രാളപ്പെട്ട്ഡോക്ടറെ വിളിച്ച് മുറിയിലേക്ക് കയറുന്നതും കണ്ടു.അവസാനം മുറിയിൽ നിന്നിറങ്ങിയ ഡോക്ടറുടെ തല ഒരു ജീവൻ നിലച്ചതിന്റെ ദുഃഖത്താൽ താഴ്ന്നിരുന്നു... അതെ അവൾ രോഗങ്ങളില്ലാത്ത മരുന്നുകളുടെ രൂക്ഷമായ ഗന്ധമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു. കണ്ടവർ എല്ലാവരും സഹതാപത്തോടെ എന്തൊക്കെയോപിറുപിറുത്തുകൊണ്ട്പോയി. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. വേദനകളിൽ നിന്ന് മോചിതയായതിന്റെ മായാത്ത പുഞ്ചിരി ✍️ തൂലികാനുരാഗി🥀
REVIEW

REVENGE OF THE LIVING DUMMY

Revenge of the living DUMMY is a story by R.L Stine his books are pretty famous all over the world. The book 'Revenge of the living dummy' is the first part of book series called goosebumps horror land this book series is a horror book series for children. The story is about Britney corpse a girl who has an evil cousin brother Ethan. He keep messing up with Britney with an old dummy , and look like dummy has plans for her too. The story is filled with lots of adventures .For people who love a lot of adventures and horror books I would hardly recommend this book .I'm more on to these genres so yeah I had enjoyed the book from the first to last. it really gave me goosebumps , it's also a highly recommended book. This book Is also converted into movies and series. This book has different parts like the night of the living dummy, the night of the living dummy part 2 etc. You would have a lot of fun reading these. I once again recommend this book to all of you.

Thanks for reading✨

Noof Asiya✒️