എസ്. ബി. എസ്. ഓലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ബി. എസ്. ഓലശ്ശേരി | |
---|---|
വിലാസം | |
ഓലശ്ശേരി ഓലശ്ശേരി , ഓലശ്ശേരി പി.ഒ. , 678551 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0491 2965999 |
ഇമെയിൽ | sbsolassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21361 (സമേതം) |
യുഡൈസ് കോഡ് | 32060400503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുമ്പ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | വിനീത് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത എം |
അവസാനം തിരുത്തിയത് | |
07-03-2022 | 21361 |
പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ചരിത്രം
കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.കൂടുതൽ വായിക്കാൻ
അക്കാദമിക പ്രവർത്തനങ്ങൾ
കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കൊടുമ്പ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
കോവിഡ്കാല പ്രവർത്തനങ്ങൾ
2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി ഉയർത്തിയിട്ടുണ്ട് .
പ്രീ പ്രൈമറി
വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.കൂടുതൽ
സ്കൂൾ പ്രധാനാധ്യാപകൻ
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനായി വേണുഗോപാലൻ.എച്ച് 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു.
സ്കൂളും സോഷ്യൽ മീഡിയയും
വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ യൂട്യൂബ് ചാനൽ,സ്കൂൾ ബ്ലോഗ്,ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .
സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു. .അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട് സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.
മാനേജ്മെന്റ്
ഒരു ഗവ എയിഡഡ് പ്രൈമറി വിദ്യാലയമാണ് എസ്. ബി. എസ്. ഓലശ്ശേരി.ഓലശ്ശേരി എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (OECT) കീഴിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. Reaching out to students program( ISRO) നല്ലപാഠം പ്രവർത്തനങ്ങൾ, സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.
നേട്ടങ്ങൾ
സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ച ഭക്ഷണ പദ്ധതി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022 *
പുറംകണ്ണികൾ
സ്കൂൾ പത്രം,ജൈവ വൈവിധ്യ പാർക്ക്,ഫുട്ബോൾ പരിശീലനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | യു.പി.പരമേശ്വരൻ | 1950 - |
2 | ശ്രീധരൻ | |
3 | സുകുമാരൻ | |
5 | സഹദേവൻ | 1990-1996 |
6 | ഗംഗാധരൻ | 1996-1999 |
7 | സി. ഉണ്ണികൃഷ്ണൻ | 1999 - 2002 |
8 | കെ മുരളീധരൻ | 2003 - 2015 |
9 | പി. ആനന്ദവല്ലി | 2016 - 2017 |
10 | പി.വി. സേതുമാധവൻ | 2017 - 2019- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
- കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
- തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
{{#multimaps:10.72096,76.69862|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21361
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ