എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത
ടീച്ചർമാരെ അഭിസംബോധന ചെയ്യുന്നതിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ എന്ന പദവി പാലക്കാട് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിക്ക് ലഭിച്ചു.സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക പകരം അധ്യാപകരെ ടീച്ചർ എന്ന ഒരൊറ്റ പദത്തിലൂടെ മാത്രം അഭിസംബോധനചെയ്യുക.
വിദ്യാലയത്തിലെ. സജീവ്കുമാർ എന്ന അധ്യാപകന്റെ മനസ്സിലുദിച്ചൊരു ആശയമായിരുന്നു ഇന്ന് അന്തർദേശീയ തലത്തിൽ വരെ ചർച്ചചെയ്യുന്ന സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക എന്നത് .
നവംബർ 7 ന് വിദ്യാലയത്തിൽ ചേർന്ന സ്റ്റാഫ് യോഗത്തിൽ ഔദ്യോഗികമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും സർ , മേഡം എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹെഡ്മാസ്റ്റർക്ക് നിവേദനം നൽകുകയും ഈ ആശയം എല്ലാ അധ്യാപകരും പിന്തുണയ്ക്കുകയും നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .തുടർന്ന് സ്കൂൾ നോട്ടീസ് ബോർഡിൽ ഈ അറിയിപ്പ് പ്രദർശിപ്പിച്ചു.
ദിവസങ്ങൾക്കുള്ളിൽ ഈ വാർത്ത പത്രമാധ്യമങ്ങളും വാർത്താചാനലുകളും ഏറ്റെടുക്കുകയും വിവിധ ചാനലുകളിലെ പ്രവർത്തകർ ലൈവ് പ്രോഗ്രാമിനായി വിദ്യാലയത്തിൽ എത്തി ഹെഡ്മാസ്റ്റർ, സജീവ്കുമാർ മഷ്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരുമായി നേരിട്ട് ഇൻറർവ്യൂ നടത്തി.
മാത്തൂർ പഞ്ചായത്തിൽ സർ , മാഡം വിളികൾ ഒഴിവാക്കണം എന്ന് പറഞ്ഞ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത തുടങ്ങിവെച്ച ക്യാംപെയിന് ചുവടുപിടിച്ചാണ് നമ്മുടെ വിദ്യാലയത്തിലെ അധ്യാപകനായ സജീവ്കുമാർ നമ്മുടെ വിദ്യാലയത്തിലും എന്തുകൊണ്ട് ഇത്തരമൊരു രീതി പിന്തുടർന്നു കൂടാ എന്ന ആശയം മുന്നോട്ട് വെച്ചത്.ഇതിൽ നിന്നും പിന്നീടാണ് *മാസ്റ്റർഎന്ന ഇംഗ്ലീഷ് പദത്തിന് മലയാളമാണ് *മാഷ് എന്ന് തിരിച്ചറിയുകയും അത്തരമൊരു വിളിയിൽ വേർതിരിവ് ഉണ്ടെന്നു മനസ്സിലാക്കുകയും ചെയ്തത്.തുടർന്നാണ് മാഷ് എന്ന വിളി ഒഴിവാക്കി ടീച്ചർ എന്നുമാത്രം ആക്കാൻ തീരുമാനിച്ചത് പഠിപ്പിക്കുന്ന ആരൊ ഒരാൾ അവർ ടീച്ചർ എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ഈ മാതൃക എല്ലാ വിദ്യാലയങ്ങൾക്കും ഏറ്റെടുക്കാവുന്ന താണ് എന്ന ആശയം കൂടി സമൂഹം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.ഇതിലൂടെ ടീച്ചർമാരെ അഭിസംബോധന ചെയ്യുന്നതിൽജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ എന്ന പദവി പാലക്കാട് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിക്ക് ലഭിച്ചു.