എസ്.ഒ.എച്ച്.എസ്. അരീക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.ഒ.എച്ച്.എസ്. അരീക്കോട് | |
---|---|
വിലാസം | |
അരീക്കോട് SOHSS AREEKODE , അരിക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0483 2853708 |
ഇമെയിൽ | sohsard@yahoo.com |
വെബ്‍സൈറ്റ് | www.sohss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48002 (സമേതം) |
എച്ച് എസ് എസ് കോഡ് | 11242 |
യുഡൈസ് കോഡ് | 32050100112 |
വിക്കിഡാറ്റ | Q64564365 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1244 |
പെൺകുട്ടികൾ | 1345 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 171 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുനീബു റഹ്മാൻ കെ ടി |
വൈസ് പ്രിൻസിപ്പൽ | മഹ്മൂദ വി പി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം സി പി |
പി.ടി.എ. പ്രസിഡണ്ട് | ഷബീബ് പിസി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന സയ്യിദ് അലവി |
അവസാനം തിരുത്തിയത് | |
17-02-2022 | Jacobsathyan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ,അരീക്കോട് ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.
ചരിത്രം
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത് .(കൂടുതൽ വായിക്കുക)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..)
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫെസ്റ്റ് ഒ ലെറ്റ്
- ജ്യോതിർഗമയ
- ഒപ്പമുണ്ട് ഓറിയെന്റൽ
- അലിവ്
- മധുരച്ചൂരൽ
- ഉപ്പിലിട്ട ഓർമ്മകൾ
- 20,000 ബുക്ക് ചാലഞ്ച്
- ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)
- ദണ്ഡിയാത്ര പുനരാവിഷ്ക്കാരം
- ഒലൈവ് 2.0
- അധ്യാപക ശാക്തീകരണം
- ദ്യുതി -രക്തദാന ക്യാമ്പ്
- കൊയ്ത്തുത്സവം-2022
മാനേജ്‌മെന്റ്
'വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | എൻ.വി ഇബ്രാഹീം | 1955 | 1956 |
2 | എം.പി .അബ്ദുൽ കരീം | 1956 | 1957 |
3 | എൻ വി ഇബ്രാഹിം | 1957 | 1985 |
4 | കെ മൊയ്‌തീൻ കുട്ടി | 1985 | 1992 |
5 | എൻ സൈനബ | 1992 | 2000 |
6 | വി ചിന്ന | 2000 | 2004 |
7 | കെ അബ്ദുസ്സലാം | 2004 | 2005 |
8 | സി അബ്ദുൽ ഖയ്യൂം | 2005 | 2006 |
9 | കെ ആസ്യ | 2006 | 2007 |
10 | എൻ വി നജ്‌മ | 2007 | 2013 |
11 | കെ ടി മുനീബുറഹ്മാൻ | 2013 | 2018 |
12 | സിപി അബ്ദുൽ കരീം | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല | |
---|---|---|
1 | എൻ വി അബ്ദുറഹിമാൻ | കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ |
2 | കെ.വി സലാഹുദ്ധീൻ | മുൻ പി സ് സി ചെയർമാൻ |
3 | യു ഷറഫലി | മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ |
4 | കെ വി അബുട്ടി | സംഗീത സംവിധായകൻ |
5 | സക്കീർ മുണ്ടബ്ര | ഐ എസ് എൽ ഫുട്ബോൾ താരം |
6 | ഡോക്ടർ അനിൽ സലീം | കാർഡിയോളജി |
7 | ഫറാഷ് | ഐ.പി .എസ് |
8 | റഷീദ് | ഡെപ്യൂട്ടി കളക്ടർ മലപ്പുറം |
9 | മറിയം കുട്ടി | ഗൈനക്കോളജിസ്റ്റ് |
സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )
1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
ലേറ്റസ്റ്റ് സ്കൂൾ ന്യൂസ്
-
കൊയ്ത്തുത്സവം 2022
-
രക്ത ദാന ക്യാമ്പ്
-
സന്നദ്ധം
-
ലഹരിക്കെതിരെ കാവലാൾ
മികവുകൾ വാർത്ത മാധ്യമങ്ങളിലൂടെ
സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളുടെ പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക, ചാനൽ വാർത്തൾ
കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങൾ ക്യാമറ കണ്ണിലൂടെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേതാക്കൾ സുല്ലമിനെക്കുറിച്ച്...
വഴികാട്ടി
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ബസ്സ് / ടാക്സി മാർഗം എത്താം. (ഇരുപത് കിലോമീറ്റര് )
- കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന് ബസ് / ടാക്സി വഴി എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (മുപ്പത് കിലോമീറ്റര് )
- എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
- അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ
{{#multimaps:11.237133068117457, 76.04757865195016 | width=700 | zoom=45}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48002
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ