ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണിമൂളി

സി കെ എച്ച് എസ് എസ് മണിമൂളി
,
മണിമൂളി പി.ഒ.
,
679333
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04931 276030
ഇമെയിൽckhsmanimooli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
എച്ച് എസ് എസ് കോഡ്11256
യുഡൈസ് കോഡ്32050400116
വിക്കിഡാറ്റQ64565690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ722
പെൺകുട്ടികൾ800
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ102
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ആന്റോ തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. തോമസ് .വി.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ കാരക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റോസ്‍മി തോമസ്
അവസാനം തിരുത്തിയത്
03-02-2022CHRIST KING HS 48046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പ‍ുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964 മുതൽ പൊത‍ു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ യ‍ു പി ഹൈസ്‍ക‍ൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58 അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.

വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ് തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം

ചരിത്രം

ഇന്നലെകളിലൂടെ..... ഇന്നിലേക്ക്

തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.

ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. ക‍ൂടുതൽ അറിയാം

സൗകര്യങ്ങൾ

  1. ഭൗതിക സൗകര്യങ്ങൾ
  2. കംമ്പ്യൂട്ടർ ലാബ്
  3. ഹൈടെൿ ക്ലാസ്മ‍ുറികൾ
  4. ലൈബ്രറി
  5. സ്‍മാർട്ട് റ‍ൂം
  6. സ്‍ക‍ൂൾ ബസ്
  7. കളിസ്ഥലം

അക്കാദമികം

  1. അക്കാദമിക മാസ്‍റ്റർ പ്ലാൻ
  2. പാഠ്യേതര പ്രവർത്തനങ്ങൾ
  3. സാമ‍ൂഹിക പങ്കാൈളിത്തം
  4. മികവ‍ുകൾ അംഗീകാരങ്ങൾ
  5. ദിനാചരണങ്ങൾ
  6. വിദ്യാലയ വാർത്തകൾ

മാനേജ്‍മെന്റ്

കോർപ്പറേറ്റ് മാനേജർ
ഫാ. സിജോ ഇളംക‍ുന്നപ്പ‍ുഴ

മുൻ സാരഥികൾ

നമ്പ‍ർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ. റ്റി.വി ജോർജ്ജ് 1964 1970
2 ശ്രീ.എം.കെ ഉലഹന്നാൻ 1970 1974
3 ശ്രീമതി.അന്നക്ക‍ുട്ടി ജോസഫ് 1977 1980
4 റവ: ഫാദർ മാത്യ‍ു മേക്ക‍ുന്നേൽ 1980 1982
5
6


'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==

  • എം.സി. മോഹൻദാസ്
  • പ്രൊഫസർ. തോമസ് മാത്യു
  • ജോസഫ് തോമസ്
  • ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.371221,76.33092|zoom=18}}