ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/ഹൈടെൿ ക്ലാസ്മുറികൾ
സ്കൂൾ ഹൈ-ടെക് ക്ലാസ് മുറികൾ
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ഉള്ള പഠനം വിദ്യാർഥികളിൽ ഏറെ ഗുണം ചെയ്യും എന്നുള്ളതുകൊണ്ട് തന്നെ ഹൈസ്കൂൾ വിഭാഗത്തിലെ 24 ക്ലാസ് മുറികളിൽ അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്..ഹൈടെക് സ്കൂൾ പ്രോഗ്രാം മാനേജ്മെൻറ് സിസ്റ്റത്തിന്റെ ഭാഗമായി കൈറ്റിൽ നിന്ന് ലഭിച്ചിട്ടുള്ള ഉപകരണങ്ങളാണ് ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുള്ളത്.അധ്യാപകർക്കും സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെമ്പർമാർക്കും ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം പരിപാലനം എന്നിവ സംബന്ധിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രസ്തുത സംവിധാനം ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ലഭിച്ചിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും പഠന റിസോഴ്സുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ കൈറ്റ് ഒരുക്കിയിട്ടുള്ള സമഗ്ര പോർട്ടലിൽ ലഭ്യമാണ്. ഇത്തരം സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് പഠനവിഷയങ്ങൾ നേരിട്ട് കാണുന്നതിനും അതുമായി ബന്ധപ്പെട്ട റിസോഴ്സുകൾ നേരിട്ട് കാണുന്നതിനും പഠിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികൾ ഏറെ സഹായകമാകുന്നു