ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ ഗ്രാമം
ദൃശ്യരൂപം
== മണിമൂളി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് മണിമൂളി'
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.
ഗതാഗതം
നിലമ്പൂർ പട്ടണം വഴി മണിമൂളി, വഴിക്കടവ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂർ ആണ്.
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ നിലമ്പൂരിലാണ്.
വിനോദസഞ്ചാര പ്രദേശങ്ങൾ
- നാടുകാണി ചുരം
- മരുത വെള്ളച്ചാട്ടം
- കാരാക്കോടൻ പുഴ
ചിത്രശാല
-
bus stand