എസ്.ഒ.എച്ച്.എസ്. അരീക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ,അരീക്കോട് ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.
| എസ്.ഒ.എച്ച്.എസ്. അരീക്കോട് | |
|---|---|
S.O.H.S. Areacode | |
| വിലാസം | |
അരീക്കോട് അരിക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 0483 2853708 |
| ഇമെയിൽ | sohsard@yahoo.com |
| വെബ്‍സൈറ്റ് | www.sohss.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48002 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11242 |
| യുഡൈസ് കോഡ് | 32050100112 |
| വിക്കിഡാറ്റ | Q64564365 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1244 |
| പെൺകുട്ടികൾ | 1345 |
| അദ്ധ്യാപകർ | 65 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 171 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുനീബു റഹ്മാൻ കെ ടി |
| വൈസ് പ്രിൻസിപ്പൽ | മഹ്മൂദ വി പി |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം സി പി |
| പി.ടി.എ. പ്രസിഡണ്ട് | ഷബീബ് പിസി |
| എം.പി.ടി.എ. പ്രസിഡണ്ട് | റജീന സയ്യിദ് അലവി |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 48002 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത് .(കൂടുതൽ വായിക്കുക)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സോയെക്സ്
- കൂട്ടായ്മയുടെ കൈപ്പുണ്യം
- ഫെസ്റ്റ് ഒ ലെറ്റ്
- ജ്യോതിർഗമയ
- ഒപ്പമുണ്ട് ഓറിയെന്റൽ
- അലിവ്
- മധുരച്ചൂരൽ
- ഉപ്പിലിട്ട ഓർമ്മകൾ
- 20,000 ബുക്ക് ചാലൻജ്
- ദണ്ഡിയാത്ര പുനരാവിഷ്‌ക്കാരം
സ്കൂൾ വിശേഷങ്ങൾ
ചിത്രശാല
- ഫുഡ് ഫെസ്റ്റ്
- ഗണിതമേള
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എൻ.വി ഇബ്രാഹീം | 1955 | 1956 |
| 2 | എം.പി .അബ്ദുൽ കരീം | 1956 | 1957 |
| 3 | എൻ വി ഇബ്രാഹിം | 1957 | 1985 |
| 4 | കെ മൊയ്‌തീൻ കുട്ടി | 1985 | 1992 |
| 5 | എൻ സൈനബ | 1992 | 2000 |
| 6 | വി ചിന്ന | 2000 | 2004 |
| 7 | കെ അബ്ദുസ്സലാം | 2004 | 2005 |
| 8 | സി അബ്ദുൽ ഖയ്യൂം | 2005 | 2006 |
| 9 | കെ ആസ്യ | 2006 | 2007 |
| 10 | എൻ വി നജ്‌മ | 2007 | 2013 |
| 11 | കെ ടി മുനീബുറഹ്മാൻ | 2013 | 2018 |
| 12 | സിപി അബ്ദുൽ കരീം | 2018 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | മേഖല | |
|---|---|---|
| 1 | എൻ വി അബ്ദുറഹിമാൻ | കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ |
| 2 | കെ.വി സലാഹുദ്ധീൻ | മുൻ പി സ് സി ചെയർമാൻ |
| 3 | യു ഷറഫലി | ഫുട്ബോൾ |
| 4 | കെ വി അബുട്ടി | സംഗീതം |
| 5 | സക്കീർ മുണ്ടബ്ര | ഫുട്ബോൾ |
| 6 | ഡോക്ടർ അനിൽ സലീം | കാർഡിയോളജി |
| 7 | ഫറാഷ് | ഐ.പി .എസ് |
| 8 | റഷീദ് | ഡെപ്യൂട്ടി കളക്ടർ മലപ്പുറം |
സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)
1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.
ഗ്ലോബൽ അലംനെയ് മീറ്റ്
2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ് ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (40 കിലോമീറ്റർ)
- എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
- അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ
{{#multimaps:11.237279063457315, 76.04756457282339 | width=700 | zoom=45}}