ജി.എച്ച്.എസ്.എസ്. ആലംപാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ആലംപാടി | |
---|---|
വിലാസം | |
ആലംപാടി ആലംപാടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | HS : 04994 256540 HSS : 04994 255750 |
ഇമെയിൽ | 11022alampady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11022 (സമേതം) |
എച്ച് എസ് എസ് കോഡ് | 14057 |
യുഡൈസ് കോഡ് | 32010300410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീ പ്രൈമറി, 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 370 |
ആകെ വിദ്യാർത്ഥികൾ | 750 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജി.എൻ |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ മാത്രാടൻ പലോറ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹ്മാൻ ഖാസി |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
31-01-2022 | 11022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1931 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രത്തിലൂടെ...........
ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.
ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004 ൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിലധികം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലായി 13 സ്മാർട്ട് ക്ലാസ് റൂമുകളും ക്ലാസ് റൂമുകളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. എൽപി വിഭാഗം ക്ലാസുകൾ കാസർഗോഡ് വികസന പാക്കേജിന്റെ ഭാഗമായി 2020 ലഭിച്ച 8 ക്ലാസ് മുറികളടങ്ങിയ പ്രത്യേക കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ അതെ കുട്ടികൾക്കായി ആർട്ട് ഗാലറിയും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
SSLC പരീക്ഷയിൽ നൂറുമേനി
ഹൈ സ്കൂൾ ആരംഭിച്ച കാലം മുതൽ SSLC വിജയശതമാനം കുറവായിരുന്ന വിദ്യാലയം 2019 മുതൽ തുടർച്ചയായ 3 വർഷം നൂറുശതമാനം വിജയം നേടി കാസറഗോഡ് വിദ്യാഭ്യാസജില്ലയുടെ യശസ്സുയർത്താൻ ആലംപാടി സ്കൂളിന് സാധിച്ചിട്ടുണ്ട്.
എ + നിറവ്
വിജയശതമാനം നൂറുമേനി നേടിയതോടൊപ്പം തന്നെ സ്കൂളിന് അന്യമായി നിന്നിരുന്ന എ പ്ലസ് എന്ന സ്വപ്നം പൂവണിയുകയും ചെയ്തു. 2019 ലും 2020 ഓരോ വിദ്യാർത്ഥികളും 2021 ൽ അഞ്ച് വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
==
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാഞ്ഞങ്ങാട് നിന്നും എൻ.എച്ച് വഴി കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
- കാസറഗോഡ് നിന്നും എൻ.എച്ച് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും ഇടതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
{{#multimaps:12.52246,75.03358|zoom=16}} ghss alampady </googlem
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11022
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി, 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ