ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |

2018 - 19 വർഷത്തിലാണ് ആലംപാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചത്. ആരംഭ കാലം മുതൽ തന്നെ വളരെ സജീവമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ ക്ലബ്ബ്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ പ്രത്യേക ക്ലാസ്സുകൾ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു. അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും ചെയ്തുവരുന്നു. കൂടാതെ സ്കൂളിലെ മറ്റുള്ള കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങളും ട്രെയിനിങ്ങുകളും ക്ലബ് അംഗങ്ങൾ വഴി നൽകുന്നു. ശ്രീമതി ജ്യോതി മോൾ പി ജോസഫ് ടീച്ചറും ശാന്ത ടീച്ചറും ആയിരുന്നു ആദ്യ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ. ആദ്യ മൂന്ന് ബാച്ചിൽ (2018 - 20, 2019-21 , 2019 - 22 ) 25 കുട്ടികളും ഇപ്പോൾ (2021 - 23) 28 കുട്ടികളും അംഗങ്ങളാണ്. നിലവിൽ എസ് ഐ ടി സി യൂസഫ് മാഷും സിന്ധു ടീച്ചറും ആണ് ലിറ്റിൽ കൈറ്റ്സി ന് നേതൃത്വം നൽകുന്ന അധ്യാപകർ.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ സന്ദർശനം

കുട്ടികളുടെ ഡിജിറ്റൽ രംഗത്തുള്ള അഭിരുചി വളർത്തുന്നതിനും ഭാവിയിൽ അവരെ ഐ ടി മേഖലയിലേക്ക് വഴിതിരിച്ച് വിടാനുമുള്ള ഒരു പരിശീലന വേദിയാണ് ലിറ്റിൽ കൈറ്റ്സ്. ഇതിനായി സംസ്ഥാനതലം മുതൽ സ്ക്കൂൾ തലം വരെ വളരെ യോജിച്ച പ്രവർത്തനങ്ങളാണ് കൈറ്റ് കാഴ്ചവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ സ്ക്കൂൾ തലപ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി മാസ്റ്റർ ട്രെയിനറായ അബ്ദുൾ ഖാദർ 28/ 2/ 24 ന് സ്ക്കൂൾ സന്ദർശിച്ചു. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് . അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ഖാദർ മാഷ് യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ ഒരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായ റോബോട്ടിക് സിലൂടെ കൂട്ടികൾ വികസിപ്പിച്ചെടുത്ത വിവിധ ഉല്പന്നങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി പിന്നീട് അദ്ദേഹം കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കൂടാതെ കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. സ്ക്കൂൾ ഹെ ഡ്മിസ്ട്രസുമായി സംസാരിച്ച് സ്ക്കൂൾ തല പ്രവർ ത്തനങ്ങൾ വിലയിരുത്തി.
| 11022-G. H. S. S. Alampady-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11022-G. H. S. S. Alampady |
| യൂണിറ്റ് നമ്പർ | LK/2018/11022 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസഫ് ബി.ഐ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു .വി |
| അവസാനം തിരുത്തിയത് | |
| 23-03-2024 | 11022 |