ജി.എച്ച്.എസ്.എസ്. ആലംപാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലംപാടി സ്കൂളിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകൾ ശാക്തീകരിക്കുന്ന ഭാഗമായി ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട കാസർകോട് എംഎൽഎയുടെ ശ്രമഫലമായി ലഭിച്ച ഹയർസെക്കൻഡറി പ്ലാൻ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിട ഉദ്ഘാടനം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മഞ്ചേശ്വരം MLA ശ്രീ P.B. അബ്ദുറസാഖിന്റെ അധ്യക്ഷതയിൽ കാസർകോട് MLA ശ്രീ.എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു. വിദ്യാലയ വികസനത്തിന് എന്നും കരുത്തുപകരുന്ന സുമനസ്സുകളായ നാട്ടുകാരെയും ക്ലബ്ബുകളുടെയും പൂർവവിദ്യാർഥി കൂട്ടായ്മകളെയും നന്ദിയോടെ സ്മരിക്കുന്നു. വിദ്യാലയത്തിന് അതിമനോഹരമായ പ്രധാനകവാടം  നിർമ്മിച്ചു നൽകിയ 'ഉദയ' ക്ലബ് വിദ്യാലയ വികസനത്തിന്എന്നും നമ്മോടൊപ്പമുണ്ട്.1993 - 94 ലെ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച 'കാറ്റാടിത്തണലത്ത്' കൈകോർത്തപ്പോൾ സ്കൂളിന് ലഭിച്ചത് അതി മനോഹരമായ ഒരു ക്ലാസ്സ്‌ മുറിയാണ്. നാടിന്റെ പുരോഗതിയിൽ എന്നും ഒപ്പം നിൽക്കുന്ന KMCC - GCC ആലംപാടി ക്ലബ്ബ് നൽകിയത് മറ്റൊരു ഹൈടെക് ക്ലാസ് മുറിയാണ്.  സ്കൂളിന് കുഴൽകിണർ നിർമ്മിച്ച് നൽകിയ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അഭ്യുദയകാംക്ഷി ഈ വിദ്യാലയത്തിന് വികസനപ്രക്രിയയിൽ ഒപ്പം നിൽക്കുന്നു.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി GHSS ആലംപാടി പ്രൈമറി വിഭാഗത്തിൽ ലഭിച്ചിട്ടുള്ള കെട്ടിട ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 9. 15 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലോവർ പ്രൈമറി വിഭാഗത്തിന് കാസർകോട് വികസന പാക്കേജിൽ നിന്നും 8 ക്ലാസുകളോട് കൂടിയ ഇരുനില കെട്ടിടം ഒരുകോടി പത്തുലക്ഷം രൂപ നിർമ്മാണചെലവിലാണ് പൂർത്തിയായത്.

ഗവൺമെന്റിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 1 കോടി 10 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.