ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: ഭൗതിക സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുക്കാവ്

ഗവ.വി എച്ച് എസ് എസ് വടക്കടത്തുക്കാവ്
,
വടക്കടത്തുക്കാവ് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1827
വിവരങ്ങൾ
ഫോൺ04734 226560
ഇമെയിൽghsvdkcavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38008 (സമേതം)
വി എച്ച് എസ് എസ് കോഡ്904007
യുഡൈസ് കോഡ്32120100715
വിക്കിഡാറ്റQ87595448
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ95
അദ്ധ്യാപകർ26
ഹയർസെക്കന്ററി
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ6
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയ എസ് രാജ്
പ്രധാന അദ്ധ്യാപികരജന കെ ആർ
പി.ടി.എ. പ്രസിഡണ്ട്കണ്ണപ്പൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനില
അവസാനം തിരുത്തിയത്
29-01-202238008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം.

പത്തനംതിട്ട ജില്ലയിൽ ഏറത്തു പ‍‍ഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ 1827 ൽ സ്ഥാപിതമായി.


ചരിത്രം

കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. കുടുതൽ വായിക്കാം .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അപ്പിനഴികത്ത് ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷം സ്‌കൂളിൽ ചുറ്റുമതിലും ഫർണീച്ചറുകളും നിർമ്മിച്ചു .തുടർന്ന് പി .വിജയമ്മ ബ്ലോക്ക് മെമ്പർ ആയപ്പോൾ കഞ്ഞിപ്പുര അനുവദിച്ചു .

തുടർന്നുളള വർഷങ്ങളിൽ എസ്സ്‌ .എസ്സ്‌ .എ യുടെയും ആർ .എം .എസ്സ് .എ യുടെയും ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ടും ത്രിതല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്കൂളിന് ആവശ്യമായ ടോയ്‌ലറ്റ്, കുടിവെള്ളപദ്ധതി, അഡിഷണൽ ക്ലാസ്സ്‌മുറി , ലാബ് സാധനങ്ങൾ,കംപ്യൂട്ടറുകൾ തുടങ്ങി എല്ലാ മേഖലകളിലും മെച്ചപ്പെടുത്തലുകൾ വരുത്തി സ്ക്കൂളിന്റെ ഭൗതികസാഹചര്യത്തിൽ പുരോഗതി ഉണ്ടായി .യു .പി / എച്ച്‌ .എസ്സ് വിഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യത്തോടു കൂടിയ ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.ജൈവവൈവിധ്യ പാർക്ക് ,മനോഹരമായ ഉദ്യാനവും അതിനു നടുവിലായി ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നു വരുന്നു .

2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .

3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .

4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക്‌ കമ്മിറ്റി രൂപീകരിച്ചു .

5 .യോഗാ ക്ലാസ്സുകൾ.

6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.

7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .

  • ജെ.ആർ സി
  • സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
  • . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങ�

.

മുൻ സാരഥികൾ

പ്രഥമാധ്യാപകർ


ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി , മായ പി .വൈ

പ്രശസ്തരായ മുൻ അദ്ധ്യാപകർ

മോഹൻകുമാർ ,മണക്കാല ഗോപാലകൃഷ്ണൻ ,നാരായണൻ ,രാജീവ് , ജയ

2020 -21 ൽ സേവനം അനുഷ്ഠിക്കുന്നവർ

ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1 .ഹരികൃഷ്ണറാവു .

2 .സജിൻ ഫിലിപ്പ്.

3 .മാളവിക.

4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).

5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ).

6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).

7 .മുൻഷി പരമുപിള്ള.

8 .ശൂരനാട് കുഞ്ഞൻപിള്ള.

9 .ഇറ്റിയാനിക്കൽ നാരായണപിള്ള.

10.കളീലുവിള കൃഷ്ണപിള്ള.

മികവുകൾ

1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.

2 .നാഷണൽ സയൻസ് ഫെസ്റ്റിൽ 2005 ൽ സ്വർണ്ണമെഡലും പതക്കവും ഹരികൃഷ്ണറാവു എന്ന വിദ്യാർത്ഥി നേടി.സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ഈ വിദ്യാർത്ഥി നേടിയിട്ടുണ്ട്.

3 .ദേശീയതലത്തിൽ കായിക മത്സരത്തിൽ വിജയം നേടിയ റംസിമോൾ ഈ വിദ്യാലയത്തിന്റെ യശ്ശസുയർത്തിയ പ്രതിഭയാണ് .

4.അഖിലകേരള ബാലജനസഖ്യം നടത്തിയ പ്രസംഗം ,ക്വിസ് മൽസരങ്ങളിൽ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സജിൻഫിലിപ്പ് തിളക്കമാർന്ന വിജയം കൈവരിച്ചു.

5.സ്കൂൾ കലോത്സവത്തിൽ ജില്ലാതല കലാപ്രതിഭാ സ്ഥാനം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മാളവിക നേടി.

6.സ്‌കൂളിലെ മികച്ച എൻ .സി .സി കേഡറ്റുകളായിരുന്ന പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ത്യൻജവാൻമാരായി ഇപ്പോൾ സേവനമനുഷ്‌ഠിച്ചു വരുന്നു.

7 .കലോത്സവ മേളകളിൽ സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികൾ

8 .പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലം വരെ പ്രതിഭ തെളിയിക്കുന്ന കുട്ടികൾ.

9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ .

10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ

വഴികാട്ടി

  • വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

{{#multimaps:9.1341889,76.736641|zoom=17}}