കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്
വിലാസം
സീതത്തോട്

കെ ആർ പി എം എച്ച് എസ് എസ് സീതത്തോട്
,
സീതത്തോട് പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽkrpmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38030 (സമേതം)
എച്ച് എസ് എസ് കോഡ്3041
യുഡൈസ് കോഡ്32120802410
വിക്കിഡാറ്റQ87595519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീരാജ് സി ആർ
പി.ടി.എ. പ്രസിഡണ്ട്സജി സീതത്തോട്
എം.പി.ടി.എ. പ്രസിഡണ്ട്റെനിഎബി കുര്യൻ
അവസാനം തിരുത്തിയത്
29-01-2022Seethathode
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കെ ആർ പി എം എച്ച് ***** സഹ്യസാനു വിന്റെ മടിത്തട്ടിൽ രാമായണ ശീലുകളി ലൂടെ പാടിപ്പതിഞ്ഞ കഥയുടെ വേരോട്ടമുള്ള സീതത്തോടിന്റെ വിജ്ഞാന നിറകുടമായ കെ ആർ പി എം ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം ഇവിടെ ചുരുളഴിയുന്നു അധ്യാപനത്തിന്റെ യും അധ്യയന ത്തിന്റെ യും 58 വർഷങ്ങൾ പിന്നിട്ട, സാമൂഹ്യപ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്ത, കെ ആർ പി എം ഹയർസെക്കൻഡറി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം 1962 യശ്ശശരീര നായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളാണ് സ്ഥാപിച്ചത്.**********രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കേരളത്തിൽ വിശേഷിച്ച് തിരുവിതാംകൂറിൽ അനുഭവപ്പെട്ട ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വേണ്ടി 1945- 48 കാലഘട്ടത്തിൽ സർ സി പി രാമസ്വാമി യുടെ ഭരണകാലത്ത് സർക്കാർ ഫുഡ് പ്രൊഡക്ഷൻ ഏരിയ എന്നപേരിൽ ഭക്ഷ്യോൽപാദന ത്തിനുവേണ്ടി കർഷകരെ തിരഞ്ഞെടുക്കുകയും അവർക്കായി ഭൂമി അനുവദിക്കുകയും ചെയ്തു. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടപ്രദേശമാണ് സീതത്തോട്. ഇവിടെ കൃഷി ആരംഭിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്ന് അനേകം കുടുംബങ്ങൾ കുടിയേറുകയുണ്ടായി. വനഭൂമി വെട്ടിത്തെളിച്ച് കൃഷികൾ ആരംഭിച്ച ഈ കുടിയേറ്റ കർഷകർക്ക് അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു. വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ, ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത, വൈദ്യ സഹായത്തിന്റെ പോരായ്മ ഇങ്ങനെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അവർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം നേടുന്നതിനുള്ള ഏക ആശ്രയം ഏഴു കിലോമീറ്റർ അകലെയുള്ള ചിറ്റാർ യു പി സ്കൂൾ ആയിരുന്നു.എന്നാൽ മതിയായ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഈ പ്രദേശത്തെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടാക്കനിയായി മാറി. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഇവിടെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചേ മതിയാവൂ എന്ന് ചിന്തിച്ച വിശാല മനസ്കനായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകൾ അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കയും ഗവൺമെന്റ് സ്വാധീനം വ ചെലുത്തുകയും ചെയ്തു. അതിന്റെ ഫലമായി 1962ഇൽ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളുടെ പേരിൽ ഒരു യുപിസ്കൂൾ അനുവദിക്കുകയും ചെയ്തു.

2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.

ഈ സ്കൂളിനെ പറ്റി പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് പൂർവ്വവിദ്യാർത്ഥി സമ്പത്ത്. ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ച് പടിയിറങ്ങിയ നിരവധി വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നാനാതുറകളിലും സേവനമനുഷ്ഠിച്ചു പോരുന്നുഎന്നത് അഭിമാനാർഹമായ ഒന്നാണ്. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന രണ്ട് പേരുകളാണ് നമ്മുടെ കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടറായിരുന്ന ശ്രീ കെ സി രഘുനാഥപിള്ള സാറും. ഇവർ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.

അങ്ങനെ സ്കൂൾ ചരിത്രം 2020ഇൽ എത്തിനിൽക്കുമ്പോൾ അഡ്വക്കേറ്റ് വി ആർ രാധാകൃഷ്ണൻ സാറിനെ മാനേജ്മെന്റീൻ കീഴിൽ സ്കൂൾ പ്രിൻസിപ്പാൾ ആയ ശ്രീസി. ആർ ശ്രീരാജ് സാറിന്റെയും സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി പി എസ് ഉമ ടീച്ചറെയും നേതൃത്വത്തിൽ ഹൈടെക് ക്ലാസ് റൂമുകൾ, പ്രഗത്ഭ രായ അധ്യാപകർ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, മികച്ച പിന്തുണ നൽകുന്ന പിടിഎ, വിവിധങ്ങളായ സംഘടനകൾ, ക്ലബ്ബുകൾമികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ പരിപാടി, വിശാലമായ കളിസ്ഥലം, വാഹന സൗകര്യം ഇങ്ങനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടി കെ ആർ പി എം ഹയർ സെക്കൻഡറി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം മലയോര മേഖലയ്ക്ക് ഒരു തിലകക്കുറിയായി തല ഉയർത്തി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • THE ENGLISH MIRROR
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്സ്.
  • എസ് പി സി.
  • എൻ എസ് എസ്.

മാനേജ്മെന്റ്

ആദരണീയനായ അഡ്വ. വി.ആർ. രാധാക‍ഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. ഗോപാലൻ നായർ (1963-1993) കെ. വിശ്വനാഥൻ നായർ (1993-1997) സി.ജി. രവീന്ദ്രൻ നായർ (1997-1999) സി.ഏൻ വാസുദേവൻ നായർ (1999-2001) പി. അന്നമ്മ ജോൺ (2001-2002) കെ.ഏ. മറിയാമ്മ (2002-2004) പി.ബ്. ലതികാമണിയമ്മ (2004-2009) എസ് എൻ ഉഷാദേവി (2009- കെ എസ് വിശ്വനാഥൻനായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്

മികവുകൾ

2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.

ദിനാചരണങ്ങൾ

ജൂൺ1പ്രവേശനോത്സവം

ജൂൺ 5

പരിസ്ഥിതി ദിനം

സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.

ജൂലൈ 21- ചാന്ദ്രദിനം

ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.

ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം

ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.

ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.

സെപ്റ്റംബർ 5- അദ്ധ്യാപക ദിനം

കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.

സെപ്റ്റംബർ 14- ഹിന്ദി ദിവസം

ഹിന്ദി അസംബ്ലി നടത്തി.

സെപ്റ്റംബർ 16- ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.

ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.

നവംബർ 1- കേരളപ്പിറവി

നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).

നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)

നവംബർ 14- ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.

ഡിസംബർ 1- ലോക എയ്ഡ്സ് ദിനം

ബോധവൽക്കരണ ക്ലാസും സെമിനാറും.

ജനുവരി 26- റിപ്പബ്ലിക് ദിനം

ഫെബ്രുവരി

മാർച്ച്


കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.

മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.


ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  1. ഷീജ. ജി .നായർ
  2. അനുജ . ജി.നായർ
  3. എൻ.ബിന്ദു
  4. ദീപ.വി.നായർ
  5. ആർ. രാജലക്ഷ്മി
  6. ജി.രഞ്ജിത്ത്
  7. റ്റി.ആർ.സുനിൽ
  8. ചന്ദ്രലേഖ.എസ്
  9. മായ രാമചന്ദ്രൻ
  10. ഷേർളി ജോസഫ്
  11. രജിത പി എസ്
  12. ഷീന പി ആർ
  13. റോസമ്മ പി കെ
  14. ദീപാനായർ പി എം
  15. അനൂപ് കുമാർ
  16. ശ്രീവിദ്യ ആർ
  17. രോഷ്ണി ജോർജ്ജ്
  18. സർജ്ജു കെ പുരുഷോത്തമൻ
  19. ബി അനിതാകുമാരി
  20. പി എൻ സുഷമാദേവി
  21. കെ ശ്രീലത
  22. റ്റി പി ജയശ്രീ
  23. ജി മഞ്ജു
  24. ജയലക്ഷ്മി എസ്
  25. ഷൈനി റ്റി കെ
  26. നീതു പി
  27. ആശ എ
  28. മനോജ് ബി നായർ
  29. ബീനാ ജീ പണിക്കർ
  30. മീനാ രാമചന്ദ്രൻ
  31. അശ്വതി കൃഷ്ണൻ കെ
  32. ശാന്തി പി റ്റി
  33. ഹരികൃഷ്ണൻ ആർ
  34. മനീഷ നായർ
  35. ഷീനാ പി ആർ
  36. സന്തോഷ് കുമാർ എസ് പി
  37. ഷാജി മോഹനൻ പി
  38. ശോഭന
  39. ശരത്ചന്ദ്രൻനായർ
  40. സുനിൽകുമാർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

krpmhss
പ്രമാണം:WhatsApp Image 2022-01-17 at 8.23.48 PM.jpg
JRC









വഴികാട്ടി

പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.3218687,76.9533596|zoom=10}}