ജി.എച്ച്.എസ്. വടശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്[1] ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
ജി.എച്ച്.എസ്. വടശ്ശേരി | |
---|---|
വിലാസം | |
വടശ്ശേരി ജി.എച്ച് .എസ് വടശ്ശേരി , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0483 2862030 |
ഇമെയിൽ | ghsvadasseri@gmail.com |
വെബ്‍സൈറ്റ് | ghsvadasseri.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48140 (സമേതം) |
യുഡൈസ് കോഡ് | 32050100202 |
വിക്കിഡാറ്റ | Q64564378 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 422 |
പെൺകുട്ടികൾ | 428 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 850 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ സാമുവേൽ |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ മങ്ങാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുകുൽസു |
അവസാനം തിരുത്തിയത് | |
28-01-2022 | 48140 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കരാട്ടെ പരിശീലനം
- ഗണിത,ശാസ്ത്ര,കലാ,കായികം,പ്രവർത്തി പരിചയം
- ലൈബ്രററി
- ഹരിത ക്ലബ്ബ്
- മധുര വാണി(സ്കൂൾ ആകാശ വാണി
- പത്ര ക്വിസ്സ്
- സ്കൂൾ സമ്പാദ്യ പദ്ധതി
- വിവിധ ക്ലബ്ബുകൾ
- സ്മാർട്ട് ക്ലാസ്മുറികൾ
- കുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യൂരിഫയറുകൾ
- നേർക്കാഴ്ച
Video
pravesanolsavam
നേട്ടങ്ങൾ ,അവാർഡുകൾ
പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യഭ്യാസം.മറിച്ച് കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് എന്ന കാഴ്ചപ്പാട് അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വടശ്ശേരിയുടെ പ്രയാണം. സ്കൂൾ ശാസ്ത്രമേളയിൽ 1994-95 മുതൽ തുടർച്ചയായി സബ്‌ജില്ലയിലും ജില്ലയിലും ഒാവറോൾ ചാമ്പ്യൻമാർ നമ്മുടെ സ്കൂളായിരുന്നു.1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള ബഹുമതി ലഭിച്ചത് ഈ സ്കൂളിനായിരുന്നു. 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.
മുൻ സാരഥികൾ
നെടുങ്ങാടി മാസ്റ്റർ, പി.ടി വേലു നായർ, കണ്ണ് പണിക്കർ സാർ, പിഷാരടി മാസ്റ്റർ, കോട്ട അബ്ദുള്ള മാസ്റ്റർ, രായിൻ കുട്ടി മാസ്റ്റർ, എ.കെ ഗോപാലൻ മാസ്റ്റർ, സത്യശീലൻ മാസ്റ്റർ, രാധാ കൃഷ്ണൻ മാസ്റ്റർ, കുഞ്ഞലവി മാസ്റ്റർ, ചന്തു മാസ്റ്റർ, രത്നകുമാരി ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, കുര്യാക്കോസ് മാസ്റ്റർ, ഖാലിദ്.എം, രാജു ജോസഫ്, ബാബു മാസ്റ്റർ, പ്രദീപ് കുമാർ, രവി വർമ്മ, കുട്ടൻ ചാലിയൻ, ചന്ദ്രസേനൻ, അസീസ് .ടി
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ
പേര് | വഹിക്കുന്ന സ്ഥാനം |
---|---|
മുഹമ്മദ് കട്ടയാടൻ പന്നിപ്പാറ | KSEB Engineer |
പ്രൊഫസർ അബ്ദുള്ള .കെ | മഹാത്മ കോളേജ് |
കെ മുഹമ്മദ് | എടവണ്ണ വില്ലേജ് ഒാഫീസർ |
രാജഗോപാലൻ സർ | എ.ഇ.ഒ അരീക്കോട് |
പി.കെ ശങ്കരൻ | ബാങ്ക് മാനേജർ |
അബ്‌ദുൽ റഷീദ് എം.പി | ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ |
അബ്ദുസലാം പലനാടൻ | വില്ലേജ് ഒാഫീസർ |
ഷംസുദ്ദീൻ,,അബ്‌ദുൽ ലത്തീഫ് | അഡ്വക്കറ്റ് |
ഹാബിദ്.പി.സി,ദിലീപ് പി.കെ,ദീബേശ്..... | എഞ്ചിനീയർ |
-
കുറിപ്പ്1
-
കുറിപ്പ്2
-
അനുബന്ധം
വഴികാട്ടി
{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}
വഴികാട്ടി
- അരീക്കോട് നിന്നും എടവണ്ണ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി എന്ന സ്ഥലത്ത് എത്തിച്ചേരാം
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോമീറ്റർ
- എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോമീറ്റർ
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 23 കിലോമീറ്റർ
{{#multimaps:11.212232,76086082|zoom=20}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48140
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ