ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ആമുഖം

ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കേരളസർക്കാരിന്റെ ഒരു സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. 2018 ജനുവരി 22ന് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിലൂടെ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകിവരുന്നു.

ലക്ഷ്യങ്ങൾ

  • ഐസിടിമേഖലയിൽ വിദ്യാർത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയുടെയും സോഫ്റ്റ് വയറിന്റെയും ഉചിതമായ ഉപയോഗത്തിന് പ്രാപ്തമാക്കുകയും ചെയ്യുക.
  • വിവിധ ഐസിടി ടൂളുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക, അതുവഴി അവരുടെ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണയേകുക
  • സ്‌കൂളുകളിലെ ഐസിടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി സ്‌കൂളിന്റെ കാര്യക്ഷമത വർധിപ്പിക്കുക.
  • ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.
  • ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗവും സൈബർസുരക്ഷയും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക.
  • ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുക.


2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ |സ്കൂൾ കോഇ-മാഗസിൻ ലഭിക്കുവാൻ മാഗസിൻ Chalk Powder ക്ലിക് ചെയ്യുക.

ഡിജിറ്റൽ പ‌ൂക്കളം 2019

ഡിജിറ്റൽ മാഗസിൻ 2020

[[ https://schoolwiki.in/images/7/71/MAGAZIN.pdf]]