ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
LITTLE KITEs APTITUDE TEST(2025-28 Batch)
| 48140-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48140 |
| ബാച്ച് | 2025- 28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | areekode |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Abdul gafoor K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jaseela K |
| അവസാനം തിരുത്തിയത് | |
| 12-09-2025 | 48140 |
ജൂൺ ഇരുപത്തഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHERഎന്നിവർ പ്രവേശന പരീക്ഷ നടത്തി. ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു .ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. 76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി.
-
LK Aptitude test 2025 1
-
LK Aptitude test 2025 2
-
LK Aptitude test 2025 3
-
LK aptitude test 2025 4
>
പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്
https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy
LITTLE KITEs aptititude test Result
ജൂൺ 26 നു നടന്ന പരീക്ഷയിൽ 76 കുട്ടികൾ പങ്കെടുത്തിരുന്നു.
ജൂൺ 30 നു സെലക്ട് ചെയ്ത കുട്ടികളുടെ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധീകരിച്ചു.
പിന്നീട്ട് ജൂലൈ 10 നു അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മിടുക്കരായ 40 കുട്ടികളുടെ പേര് പ്രസിദ്ധപ്പെടുത്തി.
പരീക്ഷയിൽ 8ബി യിലെ അറഫ , 8 എ യിലെ ഇൻഷാം, 8സി യിലെ അമൻ ഫാദി എന്നിവർ യഥാക്രമം 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.
LITTLE KITEs (2025_28 Batch) UNIFORM LAUNCHING
LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു .
ലിറ്റിൽ കൈറ്റ്സ് (2025_28 ബാച്ച്) പ്രിലിമിനറി ക്യാമ്പ് (10/09/2025)
ലിറ്റിൽ കൈറ്റ്സ് 2025_28 ബാച്ച് ന്റെ പ്രിലിമിനറി ക്യാമ്പ് 10/09/2025 നു നടന്നു. അതിനു മുന്നോടിയായി ലാബിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വേണ്ടി ഒരു ഓൺലൈൻ മീറ്റിംഗ് ചൊവ്വാഴ്ച 7.30 മുതൽ 8.30 വരെ നടന്നു. നിലമ്പുർ സബ്ജില്ലയിലെ മാസ്റ്റർ ട്രെയ്നർ ക്ലാസ് നയിച്ചു .
ക്യാമ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി അദ്ദേഹം പറഞ്ഞു തന്നു. ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളായ റിസോഴ്സ് ഇൻസ്റ്റാൾ ചെയ്യൽ അതുപോലെ എല്ലാ ലാപ്ടോപ്പ്കളിലും pictoblox , Opentoonz, Scratch 3 എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും മെന്റഴ്സിന്റ സഹായത്തോടെ 2024_27 ബാച്ച് കുട്ടികൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.
കൃത്യം 9.15 നു തന്നെ കുട്ടികൾ എല്ലാവരും എത്തിയിരുന്നു. 9.30 നു ഉത്‌ഘാടന സെഷനോട് കൂടി ക്യാമ്പ് ആരംഭിച്ചു. മെന്റർ ഗഫൂർ സർ സ്വാഗതം പറഞ്ഞു. ഉത്‌ഘാടന കർമം ഡെപ്യൂട്ടി HM ബ്ലെസി ടീച്ചർ നിർവഹിച്ചു. Joint SITC അസ്‌ല ടീച്ചർ ആശംസകൾ പറഞ്ഞു. മെന്റർ ജസീല ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉത്‌ഘാടന സെഷൻ അവസാനിപ്പിച്ചു. ക്ലാസ് നയിച്ചത് അരീക്കോട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശിഹാബുദ്ധീൻ സർ ആയിരുന്നു.
ക്യാമ്പിൽ 40 കുട്ടികളും പങ്കെടുത്തു. ആദ്യ സെഷൻ ഗ്രൂപ്പിങ് ആയിരുന്നു. ഗ്രൂപ്പിങ് ഫേസ് ഡിറ്റക്ഷൻ വഴി ആയത് കുട്ടികൾക്ക് വളരെ ഇഷ്ടമായി. പിന്നീട് ലഹരിക്കെതിരെയുള്ള HEALTHY HABITS എന്ന ഒരു scratch ഗെയിം ആയിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ഗെയിം കളിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി ആ ഗെയിം നിർമിച്ചു. പിന്നീടുള്ള സെഷൻ അനിമേഷൻ ആയിരുന്നു. ആദ്യം ചില അനിമേഷൻ വീഡിയോസ് പ്രദർശിപ്പിച്ചു. അതിനു ശേഷം Open Toonz സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഒരു അനിമേഷൻ നിർമിച്ചു.
ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.