ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം
വടശ്ശേരി
വടശ്ശേരി, കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ്. ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു. 1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. 1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഇതിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു. ഈ പ്രദേശത്തെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത ഒരു സ്ഥാപനമാണ് G H S വടശ്ശേരി
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ബ്ളോക്കിലാണ് 31.3 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കാവനൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാവനൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന, ചാലിയാറിന്റെ തീരത്തുള്ള മനോഹരമായ ഒരു ചെറു ഗ്രാമപ്രദേശമായാണ് വടശ്ശേരി. ഈ പ്രദേശ വാസികളിൽ ഏറെ പേരും കൃഷിക്കാരാണ് .
ചരിത്രം
വടശ്ശേരി എന്ന ചെറുഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവം അജ്ഞാതമാണ് എന്നാലും ബ്രിട്ടീഷ് ഭരണകാലത്തെ രക്തരൂക്ഷിതമായ ചില ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന മണ്ണാണ് വടശ്ശേരി. മപ്പിള കലാപം, മലബാർ ലഹള, മാപ്പിള ലഹള എന്നെല്ലാം അറിയപ്പെട്ടിരുന്ന 1921 കലാപം, 1921 ആഗസ്റ്റ് മാസം മുതൽ 1924 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരെ മലബാർ മേഖലയിലെ മാപ്പിളമാർ സംഘടിച്ച സായുധ കലാപത്തിൽ വടശ്ശേരിയിലെ ധീര യോദ്ധാക്കളും പങ്കെടുത്തിരുന്നു. ഈ സമയത്ത് ഇന്നാട്ടിലെ യുവാക്കളോട് കൊണ്ടോട്ടി തങ്ങളുടെ അടുത്തേക്കോ അല്ലെങ്കിൽ ചെക്കുന്നുമല പ്രദേശത്തേക്കോ പോകാനും സമരത്തിൽ നിന്ന് പിന്മാറാനും ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ ആവശ്യം നിരസിച്ച ചില യോദ്ധാക്കളെ അവിടെ വച്ചുതന്നെ നിഷ്കരുണം വെടിവച്ചു കൊന്ന ഒരു ദേശാഭിമാനത്തിന്റെ കഥ കൂടി വടശ്ശേരി മണ്ണിൽ ഉറങ്ങി കിടക്കുന്നുണ്ട്.
വടശ്ശേരി പ്രദേശത്തേക്കു എത്തിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളും ദൂരവും
- അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി എത്തിച്ചേരാം
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ
- എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ
പ്രഥാന സ്ഥാപനങ്ങൾ
- ജി. .എഛ്. എസ്. വടശ്ശേരി
- സയൻസ് അക്കാദമി
- ട്രെൻഡ് പ്രീ സ്കൂൾ ത
- ബട്ടർഫ്‌ളൈ പ്രീ സ്കൂൾ
- അംഗൻ വാടി
- സ്പോർട്സ് സിറ്റി ഇന്റോർ സ്‌റ്റേഡിയം
- സ്പോർട്സ് സിറ്റി ജിം
- വടശ്ശേരി ജുമാമസ്ജിദ്
ചിത്രശാല
-
വടശ്ശേരി സ്കൂൾ കവാടം
-
സ്പോർട്സ് സിറ്റി
-
അങ്കണവാടി
-
അങ്കണവാടി
-
മസ്ജിദ്
-
വടശ്ശേരി സ്കൂൾ