സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യൂ.പി.എസ്. പുതിച്ചൽ
വിലാസം
പ്ലാവിള

ഗവ.യു. പി. എസ് പുതിച്ചൽ ,പ്ലാവിള ,താന്നിമൂട്,695123
,
താന്നിമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2406216
ഇമെയിൽputhichalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44245 (സമേതം)
യുഡൈസ് കോഡ്32140200113
വിക്കിഡാറ്റQ64035546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള. റ്റി
പി.ടി.എ. പ്രസിഡണ്ട്നിത്യ . ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്.ആർ
അവസാനം തിരുത്തിയത്
28-01-2022Puthichalgups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു.

ചിന്നൻപിള്ളയാശാന്റെ കാലശേഷം ശ്രീ. പോത്തന്നുർ കുമാരൻപിള്ള തന്റെ വീട്ടുവരാന്തയിലേക്ക് മാറ്റിയ ഈ പാഠശാല തുടർന്ന് ഒമ്പത് സെന്റിൽ ഉണ്ടാക്കിയ ഒരു ഒാലപ്പുരയിലേക്ക് മാറ്റി. ഇദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനധ്യാപകനും മാനേജറും.

1920- നാലാം ക്ലാസ് വരെയുള്ള കുടിപ്പള്ളിക്കുടമായിമാറി. തുടർന്ന് 1945 – ൽ സർ. സി.പി യുടെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിപ്രകാരം ഒരു ചക്രം കൈപ്പറ്റികൊണ്ട് ഈ വിദ്യാലയം സർക്കാറിന് കൈമാറി. അങ്ങനെ 1947- ൽ‍ ഇതൊരു സർക്കാർ വിദ്യാലയമായിമാറി. അതോടൊപ്പം അഞ്ചാം ക്ലാസും അനുവദിക്കപ്പെട്ടു.

1961- പൊതുജനങ്ങളുടെ സംഘടിത ഫലമായി ശ്രീ. കേശവൻ നാടാർ പ്രധാനധ്യാപകനായിരിക്കുമ്പോൾ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു. 1986- ൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പൊതുജനങ്ങൾ 90 ദിവസങ്ങൾ കൊണ്ട് അഞ്ച് മുറികളുള്ള കെട്ടിടം നിർമിച്ചത് കേരളത്തിൽ വാർത്ത സൃഷ്ടിച്ചിരുന്നു. നിയമസഭ സാമാജികനും മുൻമന്ത്രിയുമായിരുന്ന ശ്രീ. വി.ജെ തങ്കപ്പൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ശ്രീ. ഡോ. സി.എസ് കുട്ടപ്പൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഒമ്പത് സെന്റ് ഭൂമിയിൽ ഒാലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയമാണ് ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പുരോഗതിയുടെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 658 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രൈമറി അധ്യാപകരും 7 മറ്റു തൊഴിലാളികളും നിലവിലുണ്ട്.

  • പ്രീ-പ്രൈമറി
  • ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
  • പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
  • IT ലാബ്
  • ലൈബ്രറി സൗകര്യം
  • ക്ലാസ് ലൈബ്രറികൾ
  • എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം
  • കായിക പരിശീലനത്തിന് കളിസ്ഥലം ‍
  • കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പാർക്ക്
  • പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർത്ഥികളിൽ ഉളവാക്കാനായി ‍‍ജൈവവൈവിധ്യ പാർക്ക്.
  • കൃഷിയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷിത്തോട്ടം.
  • ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരം അറബിക്, സംസ്കൃത പഠനം
  • കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ.
  • ടാലന്റ് ലാബുകൾ
  • വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം
  • പഠനോപകരണ വിതരണം
  • CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ
  • ഭവന സന്ദർശനം
  • വിവിധ ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ.കൈന്ദൻ സാർ
ശ്രീ. ആൻറണി സാർ
ശ്രീമതി. ത്രേസ്യാൾ ടീച്ചർ
ശ്രീ. ജോസഫ് സാർ
ശ്രീമതി. ഷീല ടീച്ചർ
ശ്രീമതി. സുഷമ ടീച്ചർ
ശ്രീമതി. പ്രമീള റ്റീ നിലവിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.ജെ തങ്കപ്പൻ മുൻമന്ത്രി
ഡോ. ജയപ്രസാദ് പ്രൊ.വൈസ് ചാൻസലർ ഒാഫ് സെന്ററൽ യൂണിവേഴ്സിറ്റി ഒാഫ് കേരള
ഡോ. അതിയന്നൂർ ശ്രീകുമാർ
നെയ്യാറ്റിൻകര C.I
ഡോ. എം എ സിദ്ദീഖ് കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം പ്രൊഫസർ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.

{{#multimaps:8.41029,77.05182| width=80% | zoom=18 }} ,

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്._പുതിച്ചൽ&oldid=1442706" എന്ന താളിൽനിന്ന് ശേഖരിച്ചത്