മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു. 1965 ൽ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."
പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
New Block, ഒരു ഫയൽ ചിത്രം.New Block-another view, ഒരു ഫയൽ ചിത്രം.
വളരെയധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാൽ മാനേജ്മെന്റ് ഒരു സ്ക്കൂൾ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിർമ്മാണഘട്ടത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂർണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിർമ്മാണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികൾ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയിരുന്നതിനാൽ സാമ്പത്തികസഹായത്തിന് പകരം നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.
സുപ്രധാന നാൾ വഴികൾ
1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
“പല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്ക്കൂൾ “നിലമ്പൂർ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികിൽ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1962 ൽ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
പ്രമാണം:A.T.SASI.jpgപ്രധാന അധ്യാപിക ഏലിയാമ്മ പി ജെ"
ഗണിതശാസ്ത്ര വിഭാഗം
1.ഉഷ.പി
2.ദീപ
3.ആതിര
4.ലിജ്ന ജാസ്‍മിൻ
5.സബിത
ഭൗതികശാസ്ത്ര വിഭാഗം
1.റുബീന
2.ഷിന്റോ
ജീവശാസ്ത്ര വിഭാഗം
1. ദീപു എം.ബി
2.ശബ്‍ന
സാമൂഹ്യശാസ്ത്ര വിഭാഗം
1. കെ. മുരളിധരൻ
2. രുഗ്മിണിഭായ് കെ പി
3. ഉമ്മുസൽമ
4.സുഹൈന
5. എം. അബ്ദുൾ അസീസ് (On leave)
ഇംഗ്ലീഷ് വിഭാഗം
1. വി. ഷൗക്കത്തലി
2. റോയ് എം മാത്യൂ
3.എം.സി. വേണുഗോപാൽ
4. ദിവ്യ. ഡി
മലയാള വിഭാഗം
1.ശീജ
2.ശറീല
3.മജ്ഞുഷ
ഹിന്ദി വിഭാഗം
1. സി. പി ആയിഷാബി
2.അനിത
3.ശാകിറ
അറബി വിഭാഗം
1. ഫിറോസ് ഖാൻ. പി പി
2. ഹസ്സൈനാർ
സ്പെഷ്യൽ ടീച്ചേർസ്
1. ടി. വി ബെന്നി(Drawing)
2.ശീബ.എൽ.വി
യു. പി വിഭാഗം
1. പി. അബ്ദുൽ നാസർ
2 എം. കെ ജയ
3. ജോളി മാത്യൂ
4. ജോസഫ് തോമസ്
5. റീന തോമസ്
6 ബബിത.സി.കെ
7 ഇസഹാഖ്. ഐ
8.വിജയബാരതി.ടി
9.ജസീല.കെ
10.ഷരവണൻ.എൻ.കെ
11.,ഷഹർബാൻ.എൻ.കെ
12.സുബീന
13.ശബ്‍ന മേൾ
14.സുനിയ്യ
15.സാഹിറ
സ് റ്റാഫ് സെക്രട്ടറി
അബ്ദുൽ നാസർ
മുൻ സാരഥികൾ
പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
1.ദേവസ്യ
2.കെ.വി നാണു.
3.പി. കേരളവർമ്മ രാജ
4.കെ. സി ജോബ്
5.ചക്കോരു
6.എൻ. കെ ലാസ്സർ
7.മറിയാമ്മ. സി മാത്യു
8.രാജമ്മ കുഞ്ഞമ്മ
9.മുഹമ്മദ് കാസിം
10.കെ. എം ഔസേഫ്
11.കെ. ചന്ദ്രബാബു
12.ഷൺമുഖം
13.പി. ലീലാബായി
14.എൽ. കമലമ്മ
15.പി. രാജമണി
16.ബി. കോമളദേവി
17.എം. സി തോമസ്
18.കെ. ജെ. ഡാനിയേൽ
19.കെ. കെ അന്നമ്മ
20.കെ ലളിതാമ്മ
21.പി. ചെറിയാൻ
22.പി. ദമയന്തി
23.പി. ഡി വർഗ്ഗീസ്
24.കെ. റ്റി നാരായണൻ നായർ
25.കെ വീരാൻകുട്ടി
26.പി. ഹംസ
27.മേരികുട്ടി അഗസ്റ്റിൻ
28.ജെ. വസന്തകുമാരി
29.റ്റി. പി സരസ്വതി
30. കുമാരി
31.പി. എൻ ഹംസ
32.പി. സത്യവതി
33. കോമളവല്ലി
34. ലാലി
35. പയസ് ജോർജ്
36.എ.ടി. ശശി
മുൻപ്രധാനഅധ്യാപിക : സത്യവതി ടീച്ചർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാളികാവിൽ നിന്നു 5 കി.മി നിലമ്പൂർ റോഡിൽ സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നു.