ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

2008-2009 അധ്യയനവർഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂർ തേക്ക് മ്യൂസിയം ക്യൂറേറ്റർ ശ്രിമതി. സാനി ലൂക്കോസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങൾ" എന്ന വിഷയത്തിൽ സെമിനാറും സി. ഡി പ്രദർശനവും നടത്തി.

ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രാദേശികതലത്തിൽ വീടുകൾ സന്ദർശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിന് സഹായിച്ചു.

ആഗസ്റ്റ് മാസത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പർ കട്ടിംഗുകളുടെ പ്രദർശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകൾക്കെതിരെ കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി.

സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.

സെപ്റ്റംബർ 16 ന് ഒസോൺദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളിൽ പരിസ്ഥിതിസംരക്ഷണബോധം വളർത്തുന്നതിനും ക്ലാസുതല സെമിനാറുകൾ സംഘടിപ്പിച്ചു.

ഒക്ടോബർ 24 ന് ഐക്യരാഷ്ട്രദിനത്തിൽ ലോകസമാധാനം നിലനിർത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളിൽ നിലവാരം പുലർത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.

കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞവർഷം സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്. പരിസ്ഥിതി ക്ലബ് സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തിൽ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് കുട്ടികൾക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.

സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാൻ പരിസ്ഥിതി ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തിൽ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തിൽ സ്ക്കൂളിൽ പരിസ്ഥിതി ക്വിസ് മൽസരം സെമിനാർ പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു.