ജി.എച്ച്.എസ്.എസ്. തിരുവാലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ.

മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്.

ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി .ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.

ജി.എച്ച്.എസ്.എസ്. തിരുവാലി
വിലാസം
തിരുവാലി

ജി എച്ച് എസ് എസ് തിരുവാലി
,
തിരുവാലി പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽghssthiruvali48051@gmail.com
കോഡുകൾ
സ്കൂൾ കോഡ്48051 (സമേതം)
എച്ച് എസ് എസ് കോഡ്11015
യുഡൈസ് കോഡ്32050300307
വിക്കിഡാറ്റQ64565891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1386
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കോയ എം
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന രാജൻ
അവസാനം തിരുത്തിയത്
21-01-2022Surendranchirammal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായിക്കു

സ്ഥാനനിർണ്ണയം

മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പന്നിക്കോട്ട് കരുണാകര മേനോൻ നൽകിയ7.5 ഏക്കർ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്ററി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്റപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ ക്ളാസ്സുമുറികൾ,edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.

  * 99 % ക്ലാസ്സ് റൂം വൈദ്യുതീകരണം നടന്നു.

കൂടുതൽ വായിക്കാൻ

The High school section is provided with excellent infrastructural facilities. We have a good library with wide range of books .This school has good Laboratory and a Computer lab .We have the facility of internet connection and also have an Audio-Visual Hall with Edusat connection. The play ground of our school is one of the best and large in the district. We have the facility to practice cricket, ball badminton ,volley ball and foot ball..

അക്കാദമിക പ്രവർത്തനങ്ങൾ


അക്കാദമിക് മാസ്‍റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.


1) സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

2)99 % ക്ലാസ്സ് റൂം വൈദ്യുതീകരണം നടന്നു.

3)ഉന്മേഷം നിറഞ്ഞ പഠനാന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായി തിരുവാലിയിലെ ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ പലരുടേയും പങ്കാളിത്തത്തോടെ എല്ലാ ക്ലാസ് റൂമുകളിലും ഫാനുകൾ സ്ഥാപിച്ചു.

4) സ്കൂൾ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണോദ്ഘാടനം ജൂൺ 5 ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ശശികുമാർ മാസ്റ്റർ നിർവ്വഹിച്ചു.

5) കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി തിരുവാലിയിലെ പോപ്പീസ് എന്ന വസ്ത്ര നിർമ്മാണ കേന്ദ്രം 100 % മുതൽ മുടക്കി സ്കൂളിനായി 2 ശുദ്ധജല ലഭ്യതാ കേന്ദ്രം - കുടിനീർ കുടീരം - സ്ഥാപിച്ചു തന്നു.

6)കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി.

7) ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ഈ അവസ്ഥ തുടരാൻ ഇപ്പോഴും സ്കൂൾ യത്നിക്കുന്നു!

8) ആഗസ്റ്റ് -സെപ്റ്റംബർ - ഓക്ടോബർ മാസങ്ങളിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തി.കുട്ടികളുടെ വിവിധ ക്ലബ്ബുകൾ ഈ ചുമതലയേറ്റെടുത്തു നിർവ്വഹിച്ചു.


9)സാമൂഹ്യബോധനം- സ്വാതന്ത്യദിനം. മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിലായിരുന്നു ഈ വർഷം സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചത്.

തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ. കോമളവല്ലി ദേശീയപതാക ഉയർത്തി. എസ്.പി.സി .അംഗങ്ങളുടെ മാർച്ച് പാസ്റ്റും ഉണ്ടായി. 

സംസ്ഥാന ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കപ്പെടുന്നതു പോലെ ജനപ്രതിനിധി (ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്) തുറന്ന ജീപ്പിൽ സഞ്ചരിച്ച് സല്യൂട്ട് സ്വീകരിക്കൽ ഉണ്ടായി . ഇത് ഏറെ പുതുമയാർന്ന അനുഭവമായി. ചടങ്ങിലെ ബഹുജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി . ഇന്ത്യൻജനാധിപത്യത്തിന്റെ പ്രകടമായ മുഖം കുട്ടികളിലെത്തിക്കുന്നതിന് പുതുമയാർന്ന ഈ ആഘോഷ രീതി ഏറെ സഹായകമായി .

10)ശാസ്ത്രാവബോധം-പ്രവർത്തനം കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു.

11)മാതൃഭാഷാപോഷണം അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു.

12)ഇംഗ്ലീഷ് ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകി.

13)ഹിന്ദി സാഹിത്യമഞ്ജ് ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു. i)ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം സ്കൂൾ തലത്തിൽ പനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു. ii) സ്കൂൾ പ്രാർഥനാഗീതം:ആഴ്ചയിൽ ഒരുദിവസം ഈ വർഷം മുതൽ ഇതാദ്യമായി ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നു . iii) "ഹിന്ദി സാഹിത്യമഞ്ജ് എന്ന കൂട്ടായ്മ:- കല, സാഹിത്യം, സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം, ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങൾ. iv)) ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം:-ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം സബ് ജില്ലഓവർ ഓൾ ചാമ്പ്യൻസ്..ഈ വർഷം സബ് ജില്ലക്കു തന്നെ അഭിമാനമായി ജില്ലാ റണ്ണേഴ്സ് അപ്പ്. പ്രഭാഷണം, അഭിനയം, സർഗ്ഗരചന എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് മികവിന്റെ തെളിവ്.

14)ഗണിതം-ലളിതം അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു.

15)കായികം: കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. സബ് ജില്ലാ ഓവറോൾ രണ്ടാം സ്ഥാനം ഇവർ നേടി.

ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്. സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു .

16)ഹൈടെക് സ്കൂൾ ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി, ജനകീയ പങ്കാളിത്തത്തോടെ പോടിയം നിർമ്മാണം, 11 ക്ലാസ് മുറികളുടെ സജ്ജീകരണം എന്നിവ പൂർത്തിയായി. പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു. ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു .


വിഷൻ 20

� hnZym-`ym-k-cw-Ks¯ c−mwXe-ap-d -{]-iv\-§-fmb Xpey-X, KpWX- F¶n-h Dd-¸m-¡Â � Chsb A`n-apJoI-cn-¡m³ Ignbpwhn[w kvIqÄ ]T-\m-´-co- £-s¯bpw ]T-\-]-cn-k-c-s¯bpw amän-sb-Sp-¡Â � ]pXnb shÃp-hnfn Gsä-Sp-¡p¶Xn\v A[ym-]I kaq-ls¯ ]cn-hÀ¯n-¸n-¡Â � c£n-Xm-¡-fn KpW-ta·m hnZym-`ym-k-s¯ ¡p-dn-¨pÅ ImgvN- ¸mSv krjvSn-¡Â


എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ

2001
2002
2003
2004
2005 49.6%
2006 58.31%
2007 60.35%
2008 70.35%
2009 80.55%
2010 85.35%
2011 91.54%
2012 95.35%
2013 90.63%
2014 97.35%
2015 98.35%
2016 98.35%
2017 90.63%
2018 96.53%
2019 99.15%
2020 99.85%
2021 99.99%
2022



സ്കോളർഷിപ്പുകളിലൂടെ


മികവുത്സവം.

മുൻ സാരഥികൾ

1954-57 കെ.പി.മാധവൻ നായർ
1957- കെ.വി.ദേവസ്സി
1958 പാർവതി നേത്യാർ
1959 ബിമൽ രാജ്
1962 സി.എൽ.ജോസഫ്
1965 പി.കെ.ജേക്കബ്
1970 കമലം വർമ്മ
1971 കെ.സി.കുഞ്ജുണ്ണി രാജ
1973 സത്യനാഥൻ
1974
1980
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ1വരെ ശ്രീമതി വാസന്തി.പി.എം.).
2020 ജൂൺ1 മുതൽ ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-57 കെ.പി.മാധവൻ നായർ
1957- കെ.വി.ദേവസ്സി
1958 പാർവതി നേത്യാർ
1959 ബിമൽ രാജ്
1962 സി.എൽ.ജോസഫ്
1965 പി.കെ.ജേക്കബ്
1970 കമലം വർമ്മ
1971 കെ.സി.കുഞ്ജുണ്ണി രാജ
1973 സത്യനാഥൻ
1974-75
1975-76
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ1വരെ ശ്രീമതി വാസന്തി.പി.എം.).
2020 ജൂൺ1 മുതൽ ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).

മുൻകാല പ്രഥമ അധ്യാപകർ

1954-57 കെ.പി.മാധവൻ നായർ
1957- കെ.വി.ദേവസ്സി
1958 പാർവതി നേത്യാർ
1959 ബിമൽ രാജ്
1962 സി.എൽ.ജോസഫ്
1965 പി.കെ.ജേക്കബ്
1970 കമലം വർമ്മ
1971 കെ.സി.കുഞ്ജുണ്ണി രാജ
1973 സത്യനാഥൻ
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ1വരെ ശ്രീമതി വാസന്തി.പി.എം.).
2020 ജൂൺ1 മുതൽ ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).

ചിത്രശാല

2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ

2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.
  • ജെ.ആർ.സി.
  • ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ റേഡിയോ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • നേർക്കാഴ്ച

മികവുകൾ

We maintain a high academic standard.In 2002 ANJU.M.A got the FIFTH Rank in the SSLC Examination and became the pride of this school. Even though the students of our school is coming from backward and poor families ,the percentage of results of SSLC Examination is one of the best among Govt. schools in the District. We have a good ball badminton team in this school and we have contributed many “STAR OF INDIA” holders .The cricket team and foot ball team of our school are very strong. In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level kalotsavams.


മികവുകൾ ഇന്ന്

  • 2016-ലെ കേരള BALL BADMINTEN COMPETITION-GOLD MEDAL

വീണ്ടും ഓവർ ഓൾ ചാംബ്യൻഷിപ്പ്

  • 2017-18 ൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ HS & UP ഓവർ ഓൾ ചാംബ്യൻഷിപ്പ്.
  • സ്റ്റേറ്റ് സ്കൂൾഫുട്ബോൾ ടീം-ൽ വിഷ്ണു പി എന്ന കുട്ടിക്ക് സെലെൿഷൻ

ഇൻഫർമേഷൻ ടെക്നോളജി വിഭാഗം

ഇൻഫർമേഷൻ ടെക്നോളജിയിൽവണ്ടൂര് ഉപജില്ലയിൽ മികച്ച വിദ്യാലയങ്ങളിലൊന്നാണ് തിരുവാലി ഹൈസ്ക്കൂൾ.

സ്മാർട്ട് ക്ളാസ്സ് റൂം

മികച്ച സ്മാർട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ്തിരുവാലി ഹൈസ്ക്കൂളിലേത്. കംപ്യൂട്ടർ, ഡിവിഡി പ്ളയർ, എൽ സി. ഡി പ്രൊജക്ടർ, മൈക്ക്, മികച്ച ശബ്ദ സംവിധാനം, ഇന്റർനെററ് എന്നിവ സ്മാർട്ട് ക്ളാസ്സ് റൂമിൽ സജ്ജീകരീച്ചിട്ടുണ്ട്.

2018-19 അധ്യയന വർഷം ഹൈസ്കൂൾ വിഭാഗത്തിലെ 19 ക്ലാസ്സ്മുറികൾ ഹൈ-ടെക് ആയി മാറി.

വിദ്യാരംഗം കലാ സാഹിത്യ വേദി.:
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവർത്തനംവളരെനല്ലരീതിയിൽഈസ്ക്കൂളിൽനടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,്ക്വിസ്മത്സരങ്ങൽ‍‍‍,ചിത്രരചനാമത്സരങ്ങൽ, പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ുശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. XB യിലെ ജയശ്രീ.P സാഹിത്യ ക്വിസ് മൽസരതിൽ സംസ്ഥാന തലത്തിലേക്ക് തെരഞെടുക്കപ്പെട്ടു

സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്

സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു.
തിരുവാലി ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് HS വിഭാഗം Runners up ആയി.

14-10-2018 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്ഡിനേറ്റര് പരിശീലനത്തിന് നേതൃത്വം നല്കി.

സയന്സ് ക്ലബ്

ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി.

  • സെമിനാര് :വിഷയം :ഗ്രഹണം
  • ക്വിസ് മത്സരം

സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു.

സാമൂഹ്യശാസ്ത്രക്ലബ്

2018-19 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിർവഹിച്ചു.

  • യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.

ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു.


പരിസ്ഥിതി ക്ലബ് 2018 ജൂൺ5-നു പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്കൂളിനു മുൻവശത്തിലുള്ള 200 വർഷത്തിൽ പരം പ്രായമുള്ള മുതശ്ശിപ്ലാവിനെ ആദരിക്കുന്ന വ്യത്യസ്തമായ ചടങ് നടന്നു.

സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന് പരിസ്ഥിതി ക്ലബ് അംഗങ്ങള് പ്രത്യേകം ശ്രദ്ധിക്കുന്നു. പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്ക്കൂളില് പരിസ്ഥിതി ക്വിസ് മല്സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള് എന്നിവയും സംഘടിപ്പിച്ചു.

ഓണാഘോഷം ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില് നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്വ്വേകി.
സ്വാതന്ത്ര്യദിനാഘോഷം


ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി. കഴി‍ഞ്ഞ അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി ‘അവാര്ഡ് ഫെസ്റ്റ് ″ നടത്തി.

മാനേജ്മെന്റ്

 സർക്കാർ സ്ഥാപനം

സ് റ്റാഫ് സെക്രട്ടറി:ശ്രീ.എൻ.ശങ്കരനുണ്ണി

SITC: Sri.SURENDRAN.C

JSITC:ശ്രീമതി.സഫിയ ബീവി

നാൾ വഴി 2017-2018

2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.

പരിസ്ഥിതി ദിനാഘോഷം 2017-2018

സ്കൂൾ പരിസ്ഥിതി ദിനം ജൂൺ 5-ന് തിങ്കളാഴ്ച സ്കൂളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു:വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ശശികുമാർ അവർകൾ നിർവ്വഹിച്ചു.

സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ശ്രീ. ശശികുമാർ സർ ഈ ദിവസം തന്നെ നിർവ്വഹിച്ചു.

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തിൽ SPC അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാംഗങ്ങൾക്കും അധ്യാപകർക്കും മഷിപ്പേന സമ്മാനമായി നൽകി.

ഏറെ അനുകരണിയവും പരിസ്ഥിതി സന്ദേശം പ്രവൃത്തിയിലുടെ നൽകുന്നതായിരുന്നു SPC അംഗങ്ങളായ കുട്ടികളുടെ ഈ പ്രകടനം .

പി.ടി.എ.പ്രസിഡന്റ് ശ്രീ.രാജചന്ദ്രൻ ,ഹെഡ്മിസ്ട്രസ് ശ്രീമതി.വാസന്തി ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.ജ്യോതി എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

അനുശോചനം

ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.

26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.

ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത സൌഖ്യത്തിനായി പ്രാർഥിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഞ്ജു.എം. എ.:(2002 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ അഞ്ചാം റാങ്ക് വിജയി)


വഴികാട്ടി

{{#multimaps: 11.201213, 76.171413 | width=600px | zoom=14 }}

school map


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തിരുവാലി&oldid=1365360" എന്ന താളിൽനിന്ന് ശേഖരിച്ചത്