ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ
ചിത്രശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാതൃഭാഷാപോഷണം
അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു.
ഇംഗ്ലീഷ്
ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകി.
ഹിന്ദി സാഹിത്യമഞ്ജ്
ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു.
i)ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം
സ്കൂൾ തലത്തിൽ പനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.
ii) സ്കൂൾ പ്രാർഥനാഗീതം:ആഴ്ചയിൽ ഒരുദിവസം ഈ വർഷം മുതൽ ഇതാദ്യമായി ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നു .
iii) "ഹിന്ദി സാഹിത്യമഞ്ജ് എന്ന കൂട്ടായ്മ:- കല, സാഹിത്യം, സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം, ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങൾ.
iv)) ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം:-ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം സബ് ജില്ലഓവർ ഓൾ ചാമ്പ്യൻസ്..ഈ വർഷം സബ് ജില്ലക്കു തന്നെ അഭിമാനമായി ജില്ലാ റണ്ണേഴ്സ് അപ്പ്. പ്രഭാഷണം, അഭിനയം, സർഗ്ഗരചന എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് മികവിന്റെ തെളിവ്.
ഗണിതം-ലളിതം
അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു.
ശാസ്ത്രാവബോധം-പ്രവർത്തനം
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു.
ഹൈ-ടെക് സ്കൂൾ
UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്. 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈ-ടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്. പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു. ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു .
എസ് എസ് എൽ സി-പ്രത്യേക പരിശീലനം
എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.എസ് എസ് എൽ സി ക്ക് 100% വിജയം ലക്‌ഷ്യം വെച്ചുള്ള മലപ്പുറം ജില്ലാപഞായത്ത് നേതൃത്വം നൽകുന്ന വിജയഭേരി പദ്ധതിയുടെ പ്രവർത്തനം സജീവമായി നടന്നുവരുന്നു. ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.എസ് .ആർ.ജി .കൺവീനർ ശ്രീ .സത്യനാഥൻ മാഷ് ഈ പ്രവർത്തനം എകോപിപ്പിക്കുന്നു.
ഫിസിക്കൽ എഡ്യൂക്കേഷൻ
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബോൾബത്മിന്ടൻ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പതിവായി നടക്കുന്ന. ഈ മേഘലയിൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിലെ കായിക അദ്ധ്യാപകൻ ശ്രീ.സുരേഷ് സാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് നാഷണൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു. സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.
i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. സബ് ജില്ലാ ഓവറോൾ രണ്ടാം സ്ഥാനം ഇവർ നേടി.
ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്. സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു.
ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു
ജൂനിയർ റെഡ്ക്രോസ്
1918-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും ജെ.ആർ.സി. ട്രൂപ് മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.
ക്ലബ്ബുകൾ
പ്രഗൽഭരായട്ടുള്ള അദ്ധ്യാപകർ കൺവീനർമാരായുള്ള വിവിധ ക്ലബ്ബുകൾ തിരുവാലി സ്കൂളിൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ സംവാദങ്ങൾ എക്സിബിഷനുകൾ തുടങ്ങിയവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനും അവരുടെ കഴിവുകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും ഈ ക്ലബ്ബുകൾ ഏറെ സഹായിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
2021 - 22 അക്കാദമിക് വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. ഒൿടോബർ 5 ന് ഇന്ത്യൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.
മലയാളം ക്ലബ്
2021-21 അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 ന് വായന ദിനത്തിൽ നിർവഹിച്ചു.വായനാവാരം സംഘടിപ്പിച്ചു."ഒരാഴ്ചഒരുപുസ്തകം"-വായനക്കുറിപ്പുരചന- മത്സരമായി നടത്തി. തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ അനുസ്മരണ ദിനങ്ങൾ, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രഭാഷണങ്ങൾ പോസ്റ്റർ നിർമ്മാണം ക്വിസ് കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.
ഹിന്ദി ക്ലബ്ബ്
2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് നടത്തി. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ, സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികൾ ക്കുള്ള സമ്മാനവിതരണവും നടത്തുകയുണ്ടായി.
ഗണിത ക്ലബ്
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു.ഡിസംബർ 22 രാമാനുജൻ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ സംഘടിപ്പിച്ചു.ഗണിത ക്വിസ് നടത്തി.
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്വാതന്ദ്രിയ ദിനം. ഗാന്ധിജയന്തി, ശിശുദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സയൻസ് ക്ലബ്ബ്
ഫിസിക്കൽസയൻസ് 2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. നാച്ചുറൽ സയൻസ് മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.
വിദ്യാരംഗം
തിരുവാലി സ്ക്കൂളിലെ 2021-22 വർഷത്തെ വിദ്യാരംഗം പ്രവർത്തന ഉത്‌ഘാടനം ഓൺലൈൻ ആയി നടക്കുകയുണ്ടായി.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ യൂട്യൂബ് ലൈവ് ആയി പ്രദർശിപ്പിക്കപ്പെട്ടു. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീമതി സജീന ടീച്ചർ വിദ്യാരംഗത്തിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ്
തിരുവാലി സ്കൂളിലെ കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ തുറന്ന ശേഷം സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി.ഡിസംബർ 5-നു നടത്തിയ എയിഡ്സ് ബോധവൽക്കരണ ക്ലാസ്സ് ഏറെ ശ്രദ്ധേയമായി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു.
ഹെൽത്ത് ക്ലബ് കൺവീനർ ശ്രീ.ജോണ്സൻ സർ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നു
പരിസ്ഥിതി ക്ലബ്
തിരുവാലി സ്കൂളിൽ നേച്ചർക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു.ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു.
വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു.ഓൺലൈൻ വഴി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി . കൊറോണക്കാലത്ത് കുട്ടികൾക്കു മാനസികവും ശാരീരികവുമായ ഉല്ലാസം നല്കാൻ ഇത് ഏറെ ഉപകരിച്ചു. അഞ്ചാം ക്ലാസ്സ് മുതൽ 10ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു.
കൗൺസിലിംഗ്
കൗൺസിലിങ് ടീച്ചർ അമ്ര്തയുറെയും നാച്ചുറൽ സയൻസ് അദ്ധ്യാപകൻ ശ്രീ.ജോൺസൻ മാഷുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. സ്നേഹത്തോടെ പരിഗണനയോടെ കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുകയും,വ്യക്തി,കുടുംബം,സമൂഹം,നിയമം എന്നീ തലങ്ങളിൽ പരിഹാരം കാണേണ്ടത് അതാതു തലങ്ങളിൽ പരിഹാരം കാണുകയും മനശാസ്ത്രസമീപനത്തോടെ അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്തു വരുന്നു. വ്യക്തിഗത കൗൺസിലിംഗും തുടർന്ന് ഫോളോ അപ് കൗൺസിലിംഗും നടത്തുന്നു .കുട്ടികളുടെ പ്രശ്നങ്ങൾ ഗ്രൂപ്പായി ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഭവന സന്ദർശനം നടത്തുകയും ഇതുവഴി കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും, കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
കൈറ്റ് വിക്ടേഴ്സ്-നൊപ്പം ഓൺലൈൻ ക്ലാസ്സുമായി ജി.എച്ച്.എസ്.എസ്. തിരുവാലി
കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അധ്യാന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ ജി. എച്ച്.എസ്.എസ്. തിരുവാലിയിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ അധ്യാപകർ നേരിട്ട് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.TEACHMINT എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് തുടങ്ങിയ ഈ പ്രവർത്തനം ഇപ്പോൾ KITE പരിചയപ്പെടുത്തിയ G-SUITE വഴി മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള നിരവധി ഓൺലൈൻ ക്ലാസുകൾ
വായനാ വസന്തം
kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്.
രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശ്യം.
സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു.
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു.
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു.
കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി.
തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു!
ഹൈടെക് സ്കൂൾ
സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്.
മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.